മലപ്പുറം എംപ്ലോയിബിലിറ്റി സെന്ററും കാലിക്കറ്റ് സർവകലാശാല പ്ലേസ്മെന്റ് സെല്ലും സംയുക്തമായി സംഘടിപ്പിക്കുന്ന മെഗാ ജോബ് ഫെയർ ' നിയുക്തി ' എന്ന പേരിൽ നവംബർ 26 ശനിയാഴ്ച രാവിലെ 10 മണി മുതൽ നടക്കും.
സ്വകാര്യ മേഖലയിലെ 50 ന് മുകളിൽ വരുന്ന പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളിലെ രണ്ടായിരത്തോളം ഒഴിവുകളിലേക്കാണ് മെഗാ ജോബ് ഫെയർ സംഘടിപ്പിക്കുന്നത്. ആഗോളതലത്തിൽ 50 ഔട്ട്ലെറ്റുകൾ ഉള്ള ബോബി ചെമ്മണ്ണൂർ ഇന്റർനാഷണൽ ഗ്രൂപ്പും, വിവിധ വിവരസാങ്കേതിക കമ്പനികളും മേളയുടെ ഭാഗമാകുന്നുണ്ട്.
മിനിമം എസ്എസ്എൽസി എങ്കിലും പാസായവർക്കാണ് അവസരമുള്ളത്. പ്രവർത്തി പരിചയം ഉള്ളവരെയും ഫ്രഷേഴ്സിനെയും കമ്പനികൾ തേടുന്നുണ്ട്. ഉയർന്ന യോഗ്യത ഉള്ളവർക്കും നിരവധി അവസരങ്ങളാണ് ഈ മേള തുറന്നിടുന്നത്.
നിങ്ങളറിഞ്ഞോ? എളനാട് മിൽക്കിൽ അവസരം
മേളയിൽ പങ്കെടുക്കുന്ന പ്രമുഖ കമ്പനികൾ
1. ബോബി ചെമ്മണ്ണൂർ ഇന്റർനാഷണൽ ഗ്രൂപ്പ്
2. ക്ലാസിക് ഹ്യൂണ്ടായ്
3. പിസ്സ ഹട്ട്
4. കനിവ് ആംബുലൻസ്
5. പോപ്പുലർ മെഗാ മോട്ടോഴ്സ്
6. പ്രീതി സിൽക്സ്
7. ഇസാഫ് ബാങ്ക്
8. അൽമാസ് ഹോസ്പിറ്റൽ
9. എളനാട് മിൽക്ക്
10. മണ്ണുത്തി അഗ്രോ പ്ലാന്റേഷൻ
ഇതുകൂടാതെ നിരവധി മേളയിൽ പങ്കെടുക്കുന്നുണ്ട് വിശദമായ കമ്പനി ഡീറ്റെയിൽസും യോഗ്യതയും താഴെ നൽകിയിരിക്കുന്ന പിഡിഎഫിൽ ലഭ്യമാണ്.