ട്രാക്ടർ ഡ്രൈവർ ഒഴിവ്
തൃശൂർ ജില്ലയിലെ ഒരു അർദ്ധ സർക്കാർ സ്ഥാപനത്തിൽ ട്രാക്ടർ ഡ്രൈവർ ഗ്രേഡ് II തസ്തികയിൽ ഈഴവ/തിയ്യ/ ബില്ലവ വിഭാഗത്തിനു സംവരണം ചെയ്ത ഒരു താത്കാലിക ഒഴിവുണ്ട്.
യോഗ്യത: എസ് എസ് എൽ സി / തത്തുല്യം. ട്രാക്ടർ ഡ്രൈവർ ലൈസൻസ് ഉണ്ടായിരിക്കണം. ട്രാക്ടർ ഡ്രൈവിങ്ങിൽ രണ്ടുവർഷ പരിചയം. ശാരീരിക വെല്ലുവിളികൾ നേരിടുന്നവർക്ക് അപേക്ഷിക്കാനാകില്ല.
പ്രായപരിധി 2022 ജനുവരി ഒന്നിന് 18നും 36നും മദ്ധ്യേ. നിയമാനുസൃത വയസിളവ് ബാധകം. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ 2023 ജനുവരി 10നകം അടുത്തുള്ള എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്കളിൽ പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്.
ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍
കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് മാതൃശിശു സരംക്ഷണ കേന്ദ്രം എച്ച് .ഡി.എസിനു കീഴില്‍ ഡാറ്റ എന്‍ട്രി ഓപ്പറേറ്ററുടെ ഒഴിവിലേക്ക് 720 രൂപ ദിവസ വേതന അടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. ബി.കോം, പിജിഡിസിഎ യാണ് വിദ്യാഭ്യാസ യോഗ്യത. പ്രായ പരിധി 36 വയസ്സ്. താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഡിസംബര്‍ 24 ന് 11.30 ന് ഐ.എം.സി.എച്ച് സൂപ്രണ്ട് ഓഫീസില്‍ ഇന്റര്‍വ്യൂവിന് നേരിട്ട് ഹാജരാകണം. കൂടുതൽ വിവരങ്ങള്‍ക്ക് 0495 2350591.
ഇ.ഇ.സി ടെക്നീഷ്യന്‍ കരാര്‍ നിയമനം
എറണാകുളം ജില്ലയിലെ ദേശീയാരോഗ്യ പദ്ധതിയുടെ ഭാഗമായി കരാര്‍ വ്യവസ്ഥയില്‍ ഇ.ഇ.സി ടെക്നീഷ്യന്‍ തസ്തികയില്‍ രണ്ട് ഒഴിവുണ്ട്. യോഗ്യത: പ്ലസ് ടു അല്ലെങ്കില്‍ തത്തുല്യം, ഡിപ്ലോമ ഇന്‍ ന്യൂറോ ടെക്നോളജി (രണ്ട് വര്‍ഷ കോഴ്സ്) മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ അംഗീകരിച്ച മെഡിക്കൽ കോളേജുകളിൽ നിന്ന് കുറഞ്ഞത് ആറ് മാസത്തെ ഇൻ്റേൺഷിപ്പും കേരള പാരാമെഡിക്കൽ കൗൺസിൽ രജിസ്ട്രേഷനും ഉദ്യോഗാര്‍ത്ഥികൾ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകൾ സഹിതം ബന്ധപ്പെട്ട എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ നേരിട്ട് ഹാജരാകണം.
സെക്യൂരിറ്റി സ്റ്റാഫ്
തിരുവനന്തപുരം ഫോർട്ട് താലൂക്ക് ആശുപത്രിയിൽ സെക്യൂരിറ്റി സ്റ്റാഫിനെ (ആൺ) നിയമിക്കാനുള്ള കൂടിക്കാഴ്ച ഡിസംബർ 27ന് 11 മണിക്ക് നടക്കും. പ്രായം 18-50 വയസ്, യോഗ്യത എസ്.എസ്.എൽ.സി പാസ്. ഫോർട്ട് താലൂക്ക് ആശുപത്രിയിലാണ് ഇന്റർവ്യൂ.
താത്കാലിക ഒഴിവ്
തൃശ്ശൂർ ജില്ലയിലെ അർധ സർക്കാർ സ്ഥാപനത്തിൽ ട്രാക്ടർ ഡ്രൈവർ ഗ്രേഡ് II, തസ്തികയിൽ ഒഴിവ്. ഈഴവ/തീയ്യ/ബില്ലവ വിഭാഗത്തിന് സംവരണം ചെയ്ത തസ്തികയിലാണ് ഒഴിവ്. എസ്.എസ്.എൽ.സിയോ തത്തുല്യ യോഗ്യതയോ തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, ട്രാക്ടർ ഡ്രൈവിംഗ് ലൈസൻസ്, ട്രാക്ടർ ഡ്രൈവിംഗിൽ രണ്ടു വർഷത്തെ പരിചയം തെളിയിക്കുന്ന സർട്ടിഫിക്കറ്റ് എന്നിവ സഹിതം അപേക്ഷിക്കണം. അംഗപരിമിതർ അപേക്ഷിക്കേണ്ടതില്ല. 2022 ജനുവരി 1ന് 18 വയസ് തികഞ്ഞിരിക്കണം, 36 വയസിൽ കവിയരുത്. യോഗ്യരായ ഉദ്യോഗാർഥികൾ 2023 ജനുവരി 10ന് മുമ്പായി അടുത്തുള്ള എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്.
താല്‍കാലിക ജീവനക്കാരെ നിയമിക്കുന്നു
ആലപ്പുഴ: ജില്ലാ ക്യാന്‍സര്‍ കെയര്‍ സൊസൈറ്റിയുടെ കീഴില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന സി.ടി. സ്‌കാന്‍ സെന്ററിലേക്ക് താല്‍കാലിക ജീവനക്കാരെ നിയമിക്കുന്നു.
സ്റ്റാഫ് നഴ്സ്(ഒഴിവ് ഒന്ന്): യോഗ്യത: പ്ലസ് ടു 50 ശതമാനം മാര്‍ക്കോടെ പാസ്സായിരിക്കണം. കേരള ഗവണ്‍മെന്റ് അംഗീകൃത ജി.എന്‍.എം./ ബി.എസ്‌സി. നഴ്സിംഗ്. കേരള നഴ്സിംഗ് കൗണ്‍സിലിന്റെ രജിസ്ട്രേഷന്‍. സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെ സി.ടി. സ്‌കാന്‍ സെന്ററിലെ പ്രവൃത്തി പരിചയം നിര്‍ബന്ധം. പ്രായപരിധി: 20-40 വയസ്സ്. സി.ടി. സ്‌കാന്‍ സെന്ററില്‍ മൂന്നു വര്‍ഷത്തില്‍ കൂടുതല്‍ പ്രവൃത്തി പരിചയമുള്ളവര്‍ക്ക് വയസ്സ് ഇളവ് ലഭിക്കും.
സ്വീപ്പര്‍ ക്ലീനര്‍ (ഒഴിവ് ഒന്ന്): യോഗ്യത: ആലപ്പുഴ മെഡിക്കല്‍ കോളജ് ഹോസ്പിറ്റലില്‍ ഒരു വര്‍ഷമെങ്കിലും ക്ലീനിംഗ് ജോലികള്‍ ചെയ്തു പരിചയമുള്ള 40 വയസ്സിന് താഴെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. എസ്.എസ്.എല്‍.സി. പാസ്സായവര്‍, വിധവകള്‍, ഭര്‍ത്താവിനോ കുട്ടികള്‍ക്കോ മാരക രോഗങ്ങള്‍ ഉള്ളവര്‍, പരിസരവാസികള്‍ എന്നിവര്‍ക്ക് മുന്‍ഗണന.
താത്പര്യമുള്ളവര്‍ യോഗ്യത, വയസ്സ്, പ്രവര്‍ത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടഫിക്കറ്റുകളുടെ അറ്റസ്റ്റ് ചെയ്ത പകര്‍പ്പ് സഹിതമാണ് അപേക്ഷിക്കേണ്ടത്. വിലാസം: ആലപ്പുഴ ജില്ലാ ക്യാന്‍സര്‍ കെയര്‍ സൊസൈറ്റി, മെഡിക്കല്‍ കോളേജ് ആശുപത്രി കോംപ്ലക്സ്, വണ്ടാനം, ആലപ്പുഴ. സമയപരിധി: 2023 ജനുവരി 16 വൈകിട്ട് അഞ്ച് മണി.
ഇ.സി.ജി. ടെക്‌നീഷ്യന്‍ നിയമനം
EVM ഗവണ്‍മെന്റ് സ്ഥാപനത്തില്‍ ദേശീയ ആരോഗ്യ പദ്ധതിയുടെ ഭാഗമായി കരാര്‍ വ്യവസ്ഥയില്‍ രണ്ട് ഇ.സി.ജി ടെക്‌നീഷ്യന്‍മാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു / തത്തുല്യ വിദ്യാഭ്യാസ യോഗ്യതയും ന്യൂറോ ടെക്‌നോളജിയില്‍ ഡിപ്ലോമയും മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ അംഗീകാരമുള്ളതും കേരള പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷനുള്ളതുമായ മെഡിക്കല്‍ കോളേജില്‍ ആറുമാസമെങ്കിലും ഇന്റേണ്‍ഷിപ്പ് ചെയ്തവരുമായിരിക്കണം അപേക്ഷകര്‍. താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഡിസംബര്‍ 26 നകം നിശ്ചിത യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ബന്ധപ്പെട്ട എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ നേരിട്ട് ഹാജരാകണം.
മാത്തമാറ്റിക്‌സ് ടീച്ചർ: ഭിന്നശേഷിക്കാർക്ക് അവസരം
ആലപ്പുഴ ജില്ലയിലെ ഒരു സർക്കാർ എയ്ഡഡ് ഹയർ സെക്കന്ററി സ്‌കൂളിൽ മാത്തമാറ്റിക്‌സ് ടീച്ചർ തസ്തികയിൽ ഭിന്നശേഷി-കാഴ്ച പരിമിതർക്ക് സംവരണം ചെയ്തിരിക്കുന്ന സ്ഥിരം ഒഴിവിൽ നിയമനം നടത്തുന്നു.
01.01.2022ന് 40 വയസു കവിയാൻ പാടില്ല (നിയമാനുസൃത വയസിളവ് സഹിതം). 45,600-95,600 രൂപയാണ് ശമ്പളം. 50 ശതമാനം മാർക്കോടെ ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദം ഉണ്ടാവണം. എസ്.സി, എസ്.ടി വിഭാഗങ്ങൾക്ക് അഞ്ച് ശതമാനം മാർക്കിളവ് ലഭിക്കും. ബി.എഡും സെറ്റ്/ നെറ്റ്/ എം.എഡ്/ എം.ഫിൽ/ പി.എച്ച്.ഡി ഉണ്ടായിരിക്കണം.
ഉദ്യോഗാർഥികൾ പ്രായം, വിദ്യാഭ്യാസയോഗ്യത എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകളുമായി 23നകം ബന്ധപ്പെട്ട പ്രൊഫഷണൽ ആൻഡ് എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ നേരിട്ട് ഹാജരാകണം. നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട മേധാവിയിൽ നിന്നുള്ള എൻ.ഒ.സി. നൽകണം.