KPSC Kerala Police Constable Recruitment 2022: Notification, Vacancy, Salary, Age Limit & Qualification

Kerala Police Constable Notification 2022: Interested in PSC Police Constable Recruitment. Last Date: 2022 January 18 Vacancy: Battalion Wise Selecti

കേരള പോലീസിലേക്കുള്ള കോൺസ്റ്റബിൾ വിജ്ഞാപനം വന്നു. രണ്ട് വർഷത്തിനുശേഷം ഇതാ വീണ്ടും കേരള പോലീസ് കോൺസ്റ്റബിൾ നോട്ടിഫിക്കേഷൻ വന്നിരിക്കുകയാണ്. വിശദമായ യോഗ്യത മാനദണ്ഡങ്ങൾ താഴെ നൽകിയിട്ടുണ്ട് അവ മുഴുവനായി വായിച്ച് മനസ്സിലാക്കിയ ശേഷം മാത്രം അപേക്ഷിക്കുക.

 ആദ്യം ശ്രദ്ധിക്കേണ്ടത് വനിതകൾക്കും അതുപോലെതന്നെ അംഗവൈകല്യമുള്ള വ്യക്തികൾക്കും ഇതിലേക്ക് അപേക്ഷിക്കാൻ നിർവാഹമില്ല എന്നുള്ളതാണ്. പോലീസ് കോൺസ്റ്റബിൾ റിക്രൂട്ട്മെന്റിനു വേണ്ടി ജനുവരി 18 വരെ ഓൺലൈനായി നിങ്ങൾക്ക് അപേക്ഷ സമർപ്പിക്കാം. Kerala Police Constable Recruitment മായി ബന്ധപ്പെട്ട എല്ലാ അപ്ഡേഷനുകളും ലഭിക്കുന്നതിനുവേണ്ടി ഞങ്ങളുടെ ഗ്രൂപ്പിൽ ജോയിൻ ചെയ്യാവുന്നതാണ് (താല്പര്യമുള്ളവർ മാത്രം). Join Now

Job Details: Kerala Police Constable Recruitment 2022

› ഡിപ്പാർട്ട്മെന്റ്: Police
തസ്തിക: Police Constable (Armed Police Battalion)
› കാറ്റകറി നമ്പർ: 537/2022
› അപേക്ഷിക്കേണ്ട വിധം: ഓൺലൈൻ
› ആകെ ഒഴിവുകൾ: ബറ്റാലിയൻ അനുസരിച്ച്
› അപേക്ഷ ആരംഭിക്കുന്നത്: 2022 ഡിസംബർ 18
› അവസാന തീയതി: 2023 ജനുവരി 18

Kerala Police Constable Recruitment 2022 Salary Details

ഒരു പോലീസ് കോൺസ്റ്റബിളായി നിങ്ങൾക്ക് ജോലി ലഭിച്ചാൽ എത്രയാണ് ശമ്പളം ലഭിക്കുക എന്നറിയുമോ? പിഎസ്സി പുറത്തിറക്കിയ ഏറ്റവും പുതിയ നോട്ടിഫിക്കേഷൻ അനുസരിച്ച് Police Constable പോസ്റ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടാൽ 31,100 മുതൽ 66,800 രൂപ വരെ ശമ്പളം ലഭിക്കും.

 ശമ്പളത്തിന് പുറമെ കേരള സർക്കാർ ജീവനക്കാർക്ക് ലഭിക്കുന്ന ആനുകൂല്യങ്ങളായ മെഡിസെപ്പ്, PF, ബോണസ്.. തുടങ്ങിയ എല്ലാം ലഭിക്കും. കൂടാതെ യോഗ്യതയ്ക്ക് അനുസരിച്ച് പ്രമോഷനും😍.

Kerala Police Constable Recruitment 2022 Vacancy Details

കേരള പോലീസിലെ പോലീസ് കോൺസ്റ്റബിൾ റിക്രൂട്ട്മെന്റിന് ബറ്റാലിയൻ അടിസ്ഥാനത്തിലാണ് ഒഴിവുകൾ ഉള്ളത്. ഓരോ ബറ്റാലിയനുകളും താഴെ നൽകുന്നു.
› തിരുവനന്തപുരം (SP)
› പത്തനംതിട്ട (KAP III)
› ഇടുക്കി (KAP V)
› എറണാകുളം (KAP I)
› തൃശ്ശൂർ (KAP II)
› മലപ്പുറം (MSP)
› കാസർഗോഡ് (KAP IV)

Kerala Police Constable Recruitment 2022 Age Limit Details

18 വയസ്സ് മുതൽ 26 വയസ്സ് വരെയാണ് പ്രായപരിധി, ഉദ്യോഗാർത്ഥികൾ 1996 ജനുവരി രണ്ടിനും 2004 ജനുവരി ഒന്നിനും ഇടയിൽ ജനിച്ചവരായിരിക്കണം (രണ്ട് തീയതികളും ഉൾപ്പെടെ).

 ഉയർന്ന പ്രായപരിധി മറ്റ് പിന്നോക്ക വിഭാഗങ്ങളിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് 29 വയസ്സും, പട്ടികജാതി/ പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് 31 വയസ്സും, വിമുക്തഭടന്മാരായ ഉദ്യോഗാർത്ഥികൾക്ക് 41 വയസ്സുമാണ് പ്രായപരിധി.

Kerala Police Constable Recruitment 2022 Educational Qualifications

പ്ലസ് ടു പാസ് ആയിരിക്കണം അഥവാ തത്തുല്യമായ പരീക്ഷ ജയിച്ചിരിക്കണം.

ശാരീരിക യോഗ്യതകൾ

› ഉയരം: കുറഞ്ഞത് 168 സെന്റീമീറ്റർ
› നെഞ്ചളവ്: കുറഞ്ഞത് 81 സെന്റീമീറ്റർ (കുറഞ്ഞത് അഞ്ച് സെന്റീമീറ്റർ വികസിപ്പിക്കാൻ സാധിക്കണം)
 ശ്രദ്ധിക്കുക: SC/ST വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് കുറഞ്ഞത് 160 സെന്റീമീറ്റർ ഉയരവും 76 സെന്റീമീറ്റർ നെഞ്ചളവും ഉണ്ടായിരുന്നാൽ മതിയാകും.
© കാഴ്ച ശക്തി
› ഓരോ കണ്ണിനും പൂർണമായ കാഴ്ച ശക്തി ഉണ്ടായിരിക്കണം.
› വർണാന്ധത, സ്ക്വിന്റ് അല്ലെങ്കിൽ കണ്ണിന്റെയോ കൺപോളയുടെയോ മോർബിട് ആയിട്ടുള്ള അവസ്ഥ എന്നിവ അയോഗ്യതയായി കണക്കാക്കുന്നതാണ്.

› മുട്ടുതട്ട്, പരന്ന പാദം, ഞരമ്പ് വീക്കം, വളഞ്ഞ കാലുകൾ, വൈകല്യമുള്ള കാലുകൾ, കോമ്പല്ല് (മുൻപല്ല്) ഉന്തിയ പല്ലുകൾ, കേൾവിയിലും സംസാരത്തിലുമുള്ള കുറവുകൾ എന്നിങ്ങനെയുള്ള ശാരീരിക ന്യൂനതകൾ അയോഗ്യതയായി കണക്കാക്കും.

Note: ഉദ്യോഗാർത്ഥികളുടെ ശാരീരിക അളവുകൾ കായികക്ഷമതാ പരീക്ഷയ്ക്ക് മുന്നോടിയായി എടുക്കുന്നതാണ്. നിശ്ചിത അളവുകൾ ഇല്ലാത്ത ഉദ്യോഗാർത്ഥികളെ കായിക ക്ഷമത പരീക്ഷയിൽ പങ്കെടുപ്പിക്കുന്നതല്ല. കായികക്ഷമത പരീക്ഷയിൽ അപകടം സംഭവിക്കുകയോ പരിക്കേൽക്കുകയോ ചെയ്യുന്ന ജോഗാർഥികൾക്ക് കായികക്ഷമത പരീക്ഷയിൽ വീണ്ടുമൊരു അവസരം നൽകുന്നതല്ല.

Kerala Police Constable Recruitment 2022 Selection Procedure

› OMR പരീക്ഷ
› കായികക്ഷമതാ പരീക്ഷ
› സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ

How to Apply Kerala Police Constable Recruitment 2022?

⭗ ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റ് മുഖേനയാണ് അപേക്ഷിക്കേണ്ടത്.
⭗ പിഎസ്സി വഴി ആദ്യമായി അപേക്ഷിക്കുന്നവർ രജിസ്ട്രേഷൻ പൂർത്തീകരിക്കുക. ഇതിനോടകം രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ അവരുടെ യൂസർ ഐഡിയും പാസ്സ്‌വേർഡും ഉപയോഗിച്ച് ലോഗിൻ ചെയ്ത ശേഷം സ്വന്തം പ്രൊഫൈലിലൂടെ അപേക്ഷിക്കേണ്ടതാണ്.
⭗ അതിനായി 'നോട്ടിഫിക്കേഷൻ' എന്ന ക്ലിക്ക് ചെയ്ത് '537/2022' എന്ന കാറ്റഗറി നമ്പർ സെർച്ച് ചെയ്യുക.
⭗ 'Apply Now' എന്നതിൽ ക്ലിക്ക് ചെയ്ത് അപേക്ഷിക്കുക.
⭗ അപേക്ഷിക്കുന്നതിന് പ്രത്യേകം ഫീസ് നൽകേണ്ടതില്ല.
⭗ അപേക്ഷ സമർപ്പിച്ച ശേഷം 'My Applications' എന്നാൽ ലിങ്കിൽ ക്ലിക്ക് ചെയ്ത് അപേക്ഷയുടെ പ്രിന്റ് എടുത്ത് സൂക്ഷിക്കുക.
⭗ കൂടുതൽ വിവരങ്ങൾ താഴെ നൽകിയിരിക്കുന്ന ഔദ്യോഗിക നോട്ടിഫിക്കേഷനിൽ ലഭ്യമാണ്.

Notification

Click here

Apply Now

Click here

Official Website

Click here

Join Telegram Group

Join Now

 

Post a Comment

© DAILY JOB. All rights reserved. Developed by Jago Desain