India Post GDS Recruitment 2023- Apply Online for 40889 GDS Vacancies

India Post GDS Recruitment 2023. Organization : India Post • Type of Job : Central Govt • Total Vacancies : 40889 • Place of work : All over Kerala

പോസ്റ്റ് ഓഫീസ് ജോലികൾ ആഗ്രഹിക്കുന്നവർക്ക് ഇത് വമ്പൻ അവസരങ്ങളുമായി ഇന്ത്യ പോസ്റ്റ്!! 40889 ഒഴിവുകളിലായി ഗ്രാമീൺ ഡാക് സേവക് (GDS), അസിസ്റ്റന്റ് ബ്രാഞ്ച് മാസ്റ്റർ (ABPM), ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ (BPM) തുടങ്ങിയ തസ്തികളിലേക്ക് ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് 2023 ജനുവരി 27 മുതൽ 2023 ഫെബ്രുവരി 16 വരെ ഓൺലൈൻ വഴി അപേക്ഷിക്കാനുള്ള അവസരം ഉണ്ടായിരിക്കും. India Post Recruitment മായി ബന്ധപ്പെട്ട വിദ്യാഭ്യാസയോഗ്യത, ശമ്പളം, പ്രായപരിധി, ശമ്പളം തുടങ്ങിയ വിവരങ്ങൾ ചുവടെ.

 എസ്എസ്എൽസി മികച്ച വിജയം കൈവരിച്ചവർക്ക് ധൈര്യസമേതം ഇന്ത്യാ പോസ്റ്റ് റിക്രൂട്ട്മെന്റിലേക്ക് അപേക്ഷകൾ അയക്കാം. പരീക്ഷ ഇല്ലാതെ പത്താംക്ലാസ് പരീക്ഷയിൽ നേടിയ മാർക്കിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുക. അതുകൊണ്ട് പത്താംക്ലാസ് പാസായ എല്ലാ ഉദ്യോഗാർത്ഥികളും അപേക്ഷ നൽകാൻ ശ്രമിക്കുക.

GDS Recruitment 2023 Job Details 

• ഓർഗനൈസേഷൻ : India Post
• ജോലി തരം : കേന്ദ്ര സർക്കാർ
• ആകെ ഒഴിവുകൾ : 40889
• ജോലിസ്ഥലം : കേരളത്തിലുടനീളം
• പോസ്റ്റിന്റെ പേര് : GDS, BPM, ABPM
• നിയമനം : നേരിട്ടുള്ള നിയമനം
• അപേക്ഷിക്കേണ്ടവിധം : ഓൺലൈൻ 
• അപേക്ഷിക്കേണ്ട തീയതി : 2023 ജനുവരി 27
• അവസാന തീയതി : 2023 ഫെബ്രുവരി 16 
• ഉള്ളടക്കം : https://indiapostgdsonline.gov.in

GDS Recruitment 2023 Vacancy Details

ഇന്ത്യാ പോസ്റ്റ് പുറത്തിറക്കിയ വിജ്ഞാപനം പ്രകാരം ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലായി ഡാക് സേവക് (GDS), അസിസ്റ്റന്റ് ബ്രാഞ്ച് മാസ്റ്റർ (ABPM), ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ (BPM) തസ്തികകളിലേക്ക് 40889 ഒഴിവുകളാണ് ഉള്ളത്. കേരളത്തിൽ മാത്രം 2462 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.

GDS Recruitment 2023 - Age limit details 

India Post GDS recruitment 2023 ലേക്ക് 18 വയസ്സ് മുതൽ 40 വയസ്സുവരെയുള്ള ഉദ്യോഗാർഥികൾക്ക് അപേക്ഷ സമർപ്പിക്കാൻ അർഹതയുണ്ട്. പട്ടികജാതി/ പട്ടികവർഗ്ഗ വിഭാഗക്കാർക്ക് 45 വയസ്സ് വരെയും, ഒബിസി വിഭാഗക്കാർക്ക് 43 വയസ്സ് വരെയും പ്രായപരിധിയിൽ നിന്നും ഇളവ് ലഭിക്കുന്നതാണ്. മറ്റ് സംവരണ വിഭാഗക്കാർക്ക് സർക്കാർ നിശ്ചയിച്ചിട്ടുള്ള ഇളവുകൾ ലഭിക്കുന്നതാണ്.

GDS Recruitment 2023 - Educational Qualification 

› ഉദ്യോഗാർത്ഥി ഏതെങ്കിലും വിദ്യാഭ്യാസ ബോർഡിൽ നിന്ന് പാസിംഗ് മാർക്കുള്ള പത്താം ക്ലാസ് സെക്കൻഡറി സ്കൂൾ പരീക്ഷ പാസ് സർട്ടിഫിക്കറ്റ്. കണക്ക്, പ്രാദേശിക ഭാഷ, ഇംഗ്ലീഷ് (നിർബന്ധിത അല്ലെങ്കിൽ തിരഞ്ഞെടുപ്പ് വിഷയങ്ങളായി പഠിച്ചിട്ടുള്ളത് ആയിരിക്കണം)

› അപേക്ഷകൻ കുറഞ്ഞത് പത്താംക്ലാസ് വരെ പ്രാദേശികഭാഷ (അതായത് കേരളത്തിൽ മലയാളം) പഠിച്ചിരിക്കണം.

› എല്ലാ ഗ്രാമീൺ ഡക്ക് സേവക് ഒഴിവുകളിലേക്ക് അപേക്ഷിക്കുന്നതിനും സൈക്കിൾ ഓടിക്കാൻ ഉള്ള അറിവ് ഉണ്ടായിരിക്കണം. ഉദ്യോഗാർത്ഥിക്ക് സ്കൂട്ടർ അല്ലെങ്കിൽ മോട്ടോർസൈക്കിൾ ഓടിക്കുന്നതിനെക്കുറിച്ച് അറിവുണ്ടെങ്കിൽ അത് സൈക്ലിങ്ങിനെ കുറിച്ചുള്ള അറിവായി കണക്കാക്കും.

GDS Recruitment 2023 - Salary Details

1. ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ: 12,000/-
2. ABPM/GDS: 10,000/-

 ഒരു ദിവസത്തിൽ നാല് മണിക്കൂർ ജോലി ചെയ്യുന്നതിനാണ് മാസത്തിൽ ഈ ശമ്പളം ലഭിക്കുക. കൂടുതൽ സമയം ജോലി ചെയ്യുന്നവർക്ക് കൂടുതൽ ലഭിക്കുന്നതാണ്. 

GDS Recruitment 2023 - Application fee details 

› ഉദ്യോഗാർഥികൾക്ക് ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ്, ഇന്റർനെറ്റ് ബാങ്കിംഗ് എന്നിവ മുഖേന അപേക്ഷ ഫീസ് അടക്കാവുന്നതാണ്.
› UR/OBC/EWS പുരുഷൻ/Transman എന്നിവർക്ക് 100 രൂപയാണ് അപേക്ഷാ ഫീസ്.
› SC/ST/ സ്ത്രീ/PWD / ട്രാൻസ് വനിത എന്നിവർ അപേക്ഷാ ഫീസ് അടക്കേണ്ടതില്ല.

GDS Recruitment 2023 - Selection Procedure

➤ ഓൺലൈൻ വഴി സമർപ്പിച്ച അപേക്ഷയുടെ അടിസ്ഥാനത്തിൽ നിയമങ്ങളനുസരിച്ച് സ്വപ്രേരിതമായി ജനറേറ്റ് ചെയ്ത മെറിറ്റ് ലിസ്റ്റ് അനുസരിച്ച് തിരഞ്ഞെടുപ്പ് നടത്തും.
➤ ഉന്നത വിദ്യാഭ്യാസ യോഗ്യതക്കായി വെയിറ്റേജ് നൽകില്ല. അംഗീകൃത ബോർഡുകളുടെ പത്താംക്ലാസിലെ ലഭിച്ച മാർക്ക് മാത്രമാണ് തിരഞ്ഞെടുപ്പ് അന്തിമം ആകുന്നതിനുള്ള മാനദണ്ഡം.
➤ മാർക്ക് ലിസ്റ്റിൽ മാർക്കും ഗ്രേഡും ഉള്ള ഉദ്യോഗാർത്ഥികൾ മാർക്ക് മാത്രം നൽകി അപേക്ഷിക്കണം. ഏതെങ്കിലും ഉദ്യോഗാർഥികൾ ഗ്രേഡുകൾ നൽകി അപേക്ഷിച്ചാൽ അവരുടെ അപേക്ഷകൾ നിരസിക്കപ്പെടുന്നതാണ്.
➤ ഗ്രേഡുകൾ/ പോയിന്റ്കൾ അടങ്ങിയിരിക്കുന്ന മാർക്ക് ലിസ്റ്റുകളുടെ കാര്യത്തിൽ ഗ്രേഡ് കളും പോയിന്റ്ളും പരമാവധി പോയിന്റ് അല്ലെങ്കിൽ ഗ്രേഡിനെ 100ന്റെ ഗുണന ഘടകവുമായി(9.5) പരിവർത്തനം ചെയ്തുകൊണ്ട് മാർക്കുകൾ കണക്കാക്കും.

How to Apply for India Post GDS Recruitment 2023?

› താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ 2023 ഫെബ്രുവരി 16 ന് മുൻപ് ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കുക.
› ഉദ്യോഗാർത്ഥികൾ https://appost.in/ എന്ന വെബ്സൈറ്റ് സന്ദർശിച് വിജ്ഞാപനം പരിശോധിച്ച ശേഷം മാത്രം അപേക്ഷിക്കുക.
› വിജ്ഞാപനം വായിച്ചു മനസ്സിലാക്കി അപേക്ഷിക്കാൻ അർഹതയുണ്ടെങ്കിൽ Apply now എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് അപേക്ഷിക്കുക.
› ആദ്യം ആപ്ലിക്കേഷൻ ഫീസ് ഉദ്യോഗാർത്ഥികൾ അടക്കണം.
› അപേക്ഷിക്കുന്ന സമയത്ത് പൂരിപ്പിക്കേണ്ട കാര്യങ്ങൾ
i) പേര് (എസ്എസ്എൽസി സർട്ടിഫിക്കറ്റ് അനുസരിച്ച് വലിയ അക്ഷരത്തിൽ സ്പെയ്സുകൾ ഉൾപ്പെടെ)
ii) പിതാവിന്റെ പേര്
iii) മൊബൈൽ നമ്പർ 
iv) ഇമെയിൽ ഐഡി
V) ജനനത്തീയതി
VI) ലിംഗ ഭേദം
VII) പത്താംക്ലാസ് പാസായ സംസ്ഥാനം സെലക്ട് ചെയ്യുക
VIII) പത്താം ക്ലാസ് പരീക്ഷ എഴുതിയ ഭാഷ
X) സ്കാൻ ചെയ്ത പാസ്പോർട്ട് സൈസ് ഫോട്ടോ (Max 50kb)
XI) സ്കാൻ ചെയ്ത ഒപ്പ് (Max 20kb)
 എന്നിവ നൽകി അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് താഴെ നൽകിയിരിക്കുന്ന വിജ്ഞാപനം ഡൗൺലോഡ് ചെയ്തു വായിച്ച് ക്ലിയർ ചെയ്യുക.

Notification

Click Here

Apply Now

Click Here

Official Website

Click Here

 

Post a Comment

© DAILY JOB. All rights reserved. Developed by Jago Desain