കോട്ടയം ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ 105 പാരാ ലീഗൽ വോളണ്ടിയർമാരെ നിയമിക്കുന്നു. പത്താം ക്ലാസ് പാസായ 25 വയസിനും 65 വയസിനും മധ്യേ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. 18 വയസിന് മുകളിൽ പ്രായമുള്ള നിയമവിദ്യാർത്ഥികൾക്കും അപേക്ഷിക്കാം. പ്രവർത്തനത്തെ വരുമാനമാർഗമായി കാണാതെ ദുർബലവിഭാഗങ്ങളുടെ ഉന്നമനത്തിനായി ആർദ്രമായ മനസോടെയും പ്രതിബദ്ധതയോടെയും പ്രവർത്തിക്കണം.
സർവീസിലുള്ളവരും വിരമിച്ചവരുമായ അധ്യാപകർ, വിരമിച്ച സർക്കാർ ജീവനക്കാർ, എം.എസ്.ഡബ്ല്യൂ. വിദ്യാർത്ഥികൾ, അധ്യാപകർ, അങ്കണവാടി ജീവനക്കാർ, ഡോക്ടർമാർ, വിദ്യാർത്ഥികൾ, അഭിഭാഷകരായി എൻറോൾ ചെയ്യാത്ത നിയമ വിദ്യാർത്ഥികൾ, രാഷ്ട്രീയേതര എൻ.ജി.ഒകൾ, രാഷ്ട്രീയേതര ക്ലബുകൾ, സ്വയം സഹായ സംഘങ്ങളിലെ അംഗങ്ങൾ തുടങ്ങിയ വർക്കും അപേക്ഷിക്കാം. പ്രതിദിനം 750 രൂപ ഓണറേറിയം ലഭിക്കും. ഫെബ്രുവരി അഞ്ചിനകം അപേക്ഷിക്കണം. സെക്രട്ടറി, കോട്ടയം ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി, മുട്ടമ്പലം പി.ഒ എന്ന വിലാസത്തിൽ നൽകണം. വിശദവിവരത്തിന് ഫോൺ: 0481 2572422
Content: Para Leagal volunteers Recruitment