3000 ഒഴിവുകൾ; Udyog Unnathi തൊഴിൽമേള 14-ന്

കേരളത്തിനകത്തും പുറത്തുള്ള പ്രമുഖ 50 കമ്പനികളിലായി ഏകദേശം 3000 ത്തോളം വരുന്ന ഒഴിവുകളിലേക്ക് Udyog Unnathi 2023 എന്ന പേരിൽ തൊഴിൽമേള സംഘടിപ്പിക്കുന്നു.

തൊഴിൽ അന്വേഷിക്കരെ ഇതിലെ! കേരളത്തിനകത്തും പുറത്തുള്ള പ്രമുഖ 50 കമ്പനികളിലായി ഏകദേശം 3000 ത്തോളം വരുന്ന ഒഴിവുകളിലേക്ക് Udyog Unnathi 2023 എന്ന പേരിൽ തൊഴിൽമേള സംഘടിപ്പിക്കുന്നു. രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണി വരെ നടത്തപ്പെടുന്ന തൊഴിൽമേളയിൽ എല്ലാ തൊഴിൽ അന്വേഷകർക്കും പങ്കെടുക്കാം.

 ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എറണാകുളം, SNM ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ആൻഡ് ടെക്നോളജിയും ചേർന്നാണ് ജോബ് ഫെയർ സംഘടിപ്പിക്കുന്നത്. എസ്എസ്എൽസി മുതൽ അവിടുന്നങ്ങോട്ട് യോഗ്യതയുള്ള എല്ലാവർക്കും പങ്കെടുക്കാം എന്നുള്ളതാണ് ഈ തൊഴിൽമേളയുടെ പ്രത്യേകത.

തൊഴിൽമേളയിൽ ഞാൻ ഉദ്ദേശിക്കുന്ന കമ്പനി ഉണ്ടോ?

ഉണ്ട് എന്ന കാര്യത്തിൽ സംശയമില്ല. കാരണം കേരളത്തിലെ പ്രമുഖ 50 കമ്പനികൾ  തൊഴിൽമേളയിൽ അവരുടെ കമ്പനിക്ക് ആവശ്യമായവരെ കണ്ടെത്തുന്നതിനു വേണ്ടി തൊഴിൽമേളയിൽ പങ്കെടുക്കുന്നുണ്ട്. നിങ്ങൾ അവർ ഉദ്ദേശിക്കുന്ന തരത്തിലുള്ളവരാണെന്ന് അവർക്ക് ഇന്റർവ്യൂ മുഖേന ബോധ്യപ്പെട്ടാൽ തീർച്ചയായും നിങ്ങൾക്ക് ജോലി ലഭിക്കും. പങ്കെടുക്കുന്ന കമ്പനികൾ ഒരുപാടുണ്ട് എങ്കിലും അതിൽ പ്രധാനപ്പെട്ട ചില കമ്പനികൾ താഴെ നൽകുന്നു.
• ഏഷ്യാനെറ്റ് സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻസ്
• ജയ്ഹിന്ദ് സ്റ്റീൽ
• കല്ല്യാത്ത് ഗ്രൂപ്പ്
• മലബാർ ഗോൾഡ്
• റിലയൻസ് റീട്ടെയിൽ
• ലുലു കൊച്ചി
• ഫ്രൈഡ്
• ഭാരതി എയർടെൽ ലിമിറ്റഡ്
• ഐസിഐസിഐ ബാങ്ക്
കമ്പനി ഒഴിവുകൾ തുടങ്ങിയ വിശദവിവരങ്ങൾ താഴെ നൽകിയിരിക്കുന്ന പിഡിഎഫിൽ ലഭിക്കും.
✅️ യോഗ്യ:
എസ്എസ്എൽസി, പ്ലസ് ടു, വിഎച്ച്എസ്ഇ, ഐടിഐ, പോളിടെക്നിക്, യുജി, പിജി, തുടങ്ങിയ ഏത് യോഗ്യതയുള്ളവർക്കും അവസരമുണ്ട്.

എങ്ങനെ അപേക്ഷിക്കാം?

താഴെ നൽകിയിരിക്കുന്ന ലിങ്കിൽ കയറി അപേക്ഷിക്കുക. ഇന്റർവ്യൂ നടക്കുന്നത് 2022 ജനുവരി 14നാണ്. രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണി വരെ SNMIMT കോളേജ് ക്യാമ്പസിൽ വെച്ചാണ് മെഗാ ജോബ് ഫെയർ നടക്കുന്നത്.

 അഭിമുഖത്തിന് വരുമ്പോൾ കൊണ്ടുവരേണ്ട രേഖകൾ ഇവയെല്ലാമാണ്.

• ഫോട്ടോ ഐഡന്റിറ്റി കാർഡ്

• എത്ര കമ്പനികളിലാണോ ഇന്റർവ്യൂ അറ്റൻഡ് ചെയ്യാൻ ഉദ്ദേശിക്കുന്നത് അത്രയും ബയോഡാറ്റയുടെ കോപ്പി കൊണ്ടുവരണം (ഒരാൾക്ക് പരമാവധി 5 കമ്പനികൾ വരെ അറ്റൻഡ് ചെയ്യാം)

• എല്ലാ സർട്ടിഫിക്കറ്റുകളുടെയും ഒറിജിനൽ കൊണ്ടുവരണം

• ഗൂഗിൾ ഫോമിൽ സമർപ്പിച്ച അപേക്ഷയുടെ ഒരു പ്രിന്റൗട്ട് കയ്യിൽ കരുതുക.

Apply Now

Content: Udyog Unnathi Job fair 2023 SNMIM College

Post a Comment

© DAILY JOB. All rights reserved. Developed by Jago Desain