ഡാറ്റാ എൻട്രി ഓപ്പറേറ്റർ ജോലി ചെയ്യാൻ താല്പര്യമുള്ളവരാണോ? എങ്കിൽ ഐസിഎംആറിൽ അവസരം. ICMR- നാഷണൽ എയ്ഡ്സ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് "HIV Sentienial Surveillance (HSS) & Epidemiology" എന്ന പ്രോജക്ടിന്റെ ഭാഗമായി ഡാറ്റാ എൻട്രി ഓപ്പറേറ്റർ പോസ്റ്റിലേക്ക് താൽക്കാലിക അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.
ICMR-NARI Recruitment Vacancy
പുറത്തിറക്കിയ വിജ്ഞാപനം അനുസരിച്ച് ഡാറ്റ ഓപ്പറേറ്റർ പോസ്റ്റിലേക്ക് ആകെ 4 ഒഴിവുകളാണ് ഉള്ളത്.
ICMR-NARI Recruitment Age Limit & Salary Details പരമാവധി 28 വയസ്സ് വരെയാണ് പ്രായപരിധി. ഡാറ്റാ എൻട്രി ഓപ്പറേറ്റർ പോസ്റ്റിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നവർക്ക് മാസം 18,000 രൂപ ശമ്പളം ലഭിക്കും.
ICMR-NARI Recruitment 2023 Qualification
അംഗീകൃത വിദ്യാഭ്യാസം ബോർഡിൽ നിന്ന് സയൻസ് സ്ട്രീമിൽ ഇന്റർമിഡിയറ്റ് അല്ലെങ്കിൽ പ്ലസ് ടു പാസ്, അംഗീകൃത ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് DOEACC "A" ലെവൽ അല്ലെങ്കിൽ സർക്കാർ/ സ്വയം ഭരണാധികാരം, PSU, മറ്റേതെങ്കിലും അംഗീകൃത സ്ഥാപനത്തിൽ EDP ജോലിയിൽ രണ്ട് വർഷത്തെ പ്രവർത്തിപരിചയം.
• കമ്പ്യൂട്ടറിലെ സ്പീഡ് ടെസ്റ്റ് വഴി മണിക്കൂറിൽ 15000 കീ ഡിപ്രഷനുകളിൽ കുറയാത്ത സ്പീഡ് ടെസ്റ്റ്.
നിർബന്ധമായ യോഗ്യത
• അംഗീകൃത സർവകലാശാലയിൽ നിന്നും ഏതെങ്കിലും വിഷയത്തിൽ ഡിഗ്രി.
• അംഗീകൃത സ്ഥാപനത്തിൽ നിന്നും കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് അല്ലെങ്കിൽ മാനേജ്മെന്റിൽ ഡിപ്ലോമ
ICMR-NARI Recruitment 2023 Selection Procedure
ICMR-NARI ഓൺലൈൻ ഇന്റർവ്യൂ വഴിയാണ് യോഗ്യതയുള്ള ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നത്.
How to Apply ICMR-NARI Recruitment 2023?
• താല്പര്യമുള്ളവർ വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവർത്തി പരിചയം, എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും ബയോഡാറ്റയും സഹിതം താഴെ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് അപേക്ഷ സമർപ്പിക്കണം
• അപേക്ഷിക്കുന്നവർ ഒ ബി സി വിഭാഗത്തിൽപ്പെട്ട വരാണെങ്കിൽ നോൺ ക്രീമി ലയർ സർട്ടിഫിക്കറ്റ് അപേക്ഷയോടൊപ്പം മെൻഷൻ ചെയ്യണം.
• ലാസ്റ്റ് ഡേറ്റ് 2023 ഫെബ്രുവരി 7ന്
• കൂടുതൽ അറിയുന്നതിന് താഴെ നൽകിയിരിക്കുന്ന ഔദ്യോഗിക നോട്ടിഫിക്കേഷൻ പരിശോധിക്കുക.