KITTS Academic Assistant Walk in Interview | Salary Starting 15,000

കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസ് (KITTS) അക്കാദമിക് അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. കേരള സർക്കാറിന്റെ ടൂറിസം

കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസ് (KITTS) അക്കാദമിക് അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. കേരള സർക്കാറിന്റെ ടൂറിസം വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണ് KITTS. ഈ സ്ഥാപനത്തിന്റെ ഹെഡ് ഓഫീസിലേക്ക് ആണ് ഒഴിവ് ഉള്ളത്. താൽക്കാലിക അടിസ്ഥാനത്തിൽ ആറുമാസത്തേക്ക് ആയിരിക്കും നിയമനം.

● ശമ്പളം: പ്രതിമാസം 15,000 രൂപയാണ് ശമ്പളം ലഭിക്കുക.

● യോഗ്യത: 60 ശതമാനം മാർക്കോടെ എം.കോം/ എംബിഎ ( ഫുൾടൈം റെഗുലർ) കോഴ്സ് പാസായിരിക്കണം. (നെറ്റ് യോഗ്യതയുള്ളവർക്കും UG/PG ക്ലാസുകളിൽ അധ്യാപന പരിചയമുള്ളവർക്ക് മുൻഗണന)

● പ്രായപരിധി: 36 വയസ്സിൽ കവിയാൻ പാടില്ല.

അപേക്ഷിക്കേണ്ട വിധം?

താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റ സർട്ടിഫിക്കറ്റിന്റെയും ബന്ധപ്പെട്ട രേഖകളുടെയും കോപ്പി എന്നിവ സഹിതം തൈക്കാട് കിറ്റ്സ് ഓഫീസിൽ ഫെബ്രുവരി 17ന് രാവിലെ 11 മണിക്ക് ഹാജരാകണമെന്ന് ഡയറക്ടർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട ഫോൺ നമ്പർ: 0471 2329468.

Post a Comment

© DAILY JOB. All rights reserved. Developed by Jago Desain