ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിന്റെ സംയോജിത വികസന വാർത്താ ശൃംഖല (പ്രിസം) പദ്ധതിക്കായി കണ്ടന്റ് എഡിറ്റർ, സബ് എഡിറ്റർ, ഇൻഫർമേഷൻ അസിസ്റ്റന്റ് എന്നിവരുടെ താൽക്കാലിക പാനൽ രൂപീകരിക്കുന്നതിനായി യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. താഴെ നൽകിയിരിക്കുന്ന യോഗ്യതകൾ ഉള്ള ഉദ്യോഗാർത്ഥികൾക്ക് 2023 ഫെബ്രുവരി 15 വൈകുന്നേരം 5 മണിവരെ ഓൺലൈനായി അപേക്ഷിക്കാം.
Vacancy Details
Educational Qualifications
ഏതെങ്കിലും വിഷയത്തിൽ അംഗീകൃത സർവകലാശാല ബിരുദവും ജേണലിസം അല്ലെങ്കിൽ പബ്ലിക് റിലേഷൻസ്/ മാസ് കമ്മ്യൂണിക്കേഷൻ ഡിപ്ലോമയും. അല്ലെങ്കിൽ ജേണലിസം/ പബ്ലിക് റിലേഷൻസ് / മാസ് കമ്മ്യൂണിക്കേഷനിൽ അംഗീകൃത സർവകലാശാല ബിരുദം. ജേണലിസം ബിരുദാനന്തര ബിരുദക്കാർക്കും അപേക്ഷിക്കാം. പത്ര ദൃശ്യമാധ്യമങ്ങളിലോ വാർത്താ ഏജൻസികളിലോ സർക്കാർ അല്ലെങ്കിൽ അർജുസർക്കാർ സ്ഥാപനങ്ങളുടെ പിആർ, വാർത്ത വിഭാഗങ്ങളിലോ രണ്ട് വർഷത്തെ പ്രവർത്തി പരിചയം.
ഏതെങ്കിലും വിഷയത്തിൽ അംഗീകൃത സർവകലാശാല ബിരുദവും ജേണലിസം അല്ലെങ്കിൽ പബ്ലിക് റിലേഷൻസ്/ മാസ് കമ്മ്യൂണിക്കേഷൻ ഡിപ്ലോമയും. അല്ലെങ്കിൽ ജേണലിസം/ പബ്ലിക് റിലേഷൻസ് / മാസ് കമ്മ്യൂണിക്കേഷനിൽ അംഗീകൃത സർവകലാശാല ബിരുദം. ജേണലിസം ബിരുദാനന്തര ബിരുദക്കാർക്കും അപേക്ഷിക്കാം. പത്ര ദൃശ്യമാധ്യമങ്ങളിലോ വാർത്താ ഏജൻസികളിലോ സർക്കാർ അല്ലെങ്കിൽ അർജുസർക്കാർ സ്ഥാപനങ്ങളുടെ പിആർ, വാർത്ത വിഭാഗങ്ങളിലോ ഒരു വർഷത്തെ പ്രവർത്തി പരിചയം.
Salary Details
Selection Procedure
എഴുത്ത് പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് പാനൽ പട്ടിക തയ്യാറാക്കുന്നത്. എഴുത്ത് പരീക്ഷ ജില്ലാ അടിസ്ഥാനത്തിലും അഭിമുഖം മേഖല അടിസ്ഥാനത്തിലുമായിരിക്കും നടക്കുന്നത്.
How to Apply?
സബ് എഡിറ്റർ, ഇൻഫർമേഷൻ അസിസ്റ്റന്റ് പാനലുകളിൽ അപേക്ഷിക്കുന്നവർക്ക് കണ്ടന്റ് എഡിറ്റർക്ക് നിശ്ചയിച്ചിട്ടുള്ള യോഗതകൾ ഉണ്ടെങ്കിൽ അതിലേക്ക് അപേക്ഷിക്കും അപേക്ഷിക്കാം. അതേസമയം സബ് എഡിറ്റർ, ഇൻഫർമേഷൻ അസിസ്റ്റന്റ് പാനലുകളിൽ ഒന്നിൽ മാത്രമേ അപേക്ഷിക്കാൻ കഴിയുകയുള്ളൂ. ഒരാൾക്ക് ഒരു ജില്ലയിലേക്ക് മാത്രമേ അപേക്ഷിക്കാനാകൂ.