തിരുവനന്തപുരത്തെ RCC ഓപ്പറേഷൻ തിയേറ്റർ ടെക്നീഷ്യൻ ഒഴിവിലേക്ക് ഇന്റർവ്യൂ നടത്തുന്നു. താല്പര്യമുള്ളവർ 2023 മാർച്ച് താഴെ നൽകിയിരിക്കുന്നമായി അഭിമുഖത്തിന് ഹാജരാവകണം. RCC പുറത്തിറക്കിയ വിജ്ഞാപനം അനുസരിച്ച് പൂർണ്ണമായും കരാർ അടിസ്ഥാനത്തിലുള്ള നിയമനം ആയിരിക്കും ഓപ്പറേഷൻ തിയേറ്റർ ടെക്നീഷ്യൻ ഒഴിവിലേക്ക് ഉണ്ടാവുക.
തിരുവനന്തപുരം റീജിയണൽ ക്യാൻസർ സെന്റർ (RCC) ക്യാൻസർ രോഗനിർണയം, ചികിത്സ, സാന്ത്വന ചികിത്സ, പുനരധിവാസം എന്നിവക്കായി അത്യാധുനിക സൗകര്യങ്ങൾ പ്രധാനം ചെയ്യുന്നതും വിവിധ തരം ക്യാൻസറുകളെ കുറിച്ച് വിപുലമായ ഗവേഷണങ്ങൾ നടത്തുന്നതുമായ ഒരു അന്താരാഷ്ട്ര അംഗീകാരമുള്ള സർക്കാരിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനമാണ്.
Salary
ഓപ്പറേഷൻ തിയേറ്റർ ടെക്നീഷ്യൻ ഒഴിവിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 24,520 രൂപയാണ് മാസം ശമ്പളമായി ലഭിക്കുക.
18 വയസ്സ് മുതൽ 36 വയസ്സ് വരെ പ്രായമുള്ളവർക്കാണ് അവസരമുള്ളത്. ഉദ്യോഗാർത്ഥികൾ 1987 ജനുവരി രണ്ടിനും 2005 ജനുവരി ഒന്നിനും ഇടയിൽ ജനിച്ചവരായിരിക്കണം. സംവരണ വിഭാഗങ്ങൾക്ക് പ്രായപരിധിയിൽ നിന്നും ഇളവുകൾ അനുവദിക്കുന്നതാണ്.