പ്ലസ് ടു പാസായവർക്ക് കേന്ദ്രത്തിൽ 2859 ഒഴിവുകൾ | EPFO SSA Recruitment

The EPFO Recruitment 2023 aims to hire candidates for 2859 available positions within the organization.

About EPFO Recruitment 2023

ഇന്ത്യയിൽ കേന്ദ്രസർക്കാർ ജീവനക്കാർക്കും, സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന ജീവനക്കാർക്കും, സ്വയം തൊഴിൽ ചെയ്യുന്ന ജീവനക്കാർക്കും പ്രൊവിഡന്റ് ഫണ്ട് സ്കീം, ഇൻഷുറൻസ് സ്കീം എന്നിവ നൽകുന്ന കേന്ദ്ര സർക്കാരിന്റെ ഏജൻസിയായ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (EPFO) ഒരു വലിയ റിക്രൂട്ട്മെന്റിനു വേണ്ടി അപേക്ഷ ക്ഷണിക്കുന്നു.

 നിലവിൽ പ്ലസ് ടു പാസായി ഗവൺമെന്റ് ജോലികളൊക്കെ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഈ അവസരം പരിഗണിക്കപ്പെടാവുന്നതാണ്. EPFO Recruitment 2023 വിശദമായ തിരഞ്ഞെടുപ്പ് മാനദണ്ഡങ്ങൾ താഴെ നൽകിയിട്ടുണ്ട്.

Vacancy Details

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ പുറത്തിറക്കിയ ലേറ്റസ്റ്റ് നോട്ടിഫിക്കേഷൻ അനുസരിച്ച് 2859 ഒഴിവുകളിലേക്കാണ് ഇപ്പോൾ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഈ ഒഴിവുകൾ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും ആയിട്ടാണ് വരുന്നത്.
 സോഷ്യൽ സെക്യൂരിറ്റി അസിസ്റ്റന്റ് പോസ്റ്റിലേക്ക് 2674 ഒഴിവും സ്റ്റെനോഗ്രാഫർ തസ്തികയിലേക്ക് 185 ഒഴിവുകളുമാണ് ഉള്ളത്.

Age Limit Details

18നും 27 വയസ്സിനും ഇടയിൽ പ്രായമുള്ളവർക്കാണ് അവസരം. മറ്റുള്ള സംവരണ വിഭാഗക്കാർക്ക് താൻ വയസ്സളവിന് അർഹനാണ് എന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് ഹാജരാക്കുന്ന പക്ഷം സർക്കാർ അനുവദിച്ചിരിക്കുന്ന വയസ്സിളവ് ലഭിക്കുന്നതാണ്.

Educational Qualifications

സോഷ്യൽ സെക്യൂരിറ്റി അസിസ്റ്റന്റ് : ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്നും ഡിഗ്രി യോഗ്യത നേടിയിരിക്കണം.  കമ്പ്യൂട്ടർ ടൈപ്പിങ്ങിൽ മിനിറ്റിൽ ഇംഗ്ലീഷിൽ 35 വാക്കുകളും അല്ലെങ്കിൽ ഹിന്ദിയിൽ 30 വാക്കുകളും ടൈപ്പ് ചെയ്യാനുള്ള വേഗത (wpm) ഉണ്ടായിരിക്കണം. തിരഞ്ഞെടുപ്പ് സമയത്ത് 10 മിനിറ്റിന്റെ ഡാറ്റാ എൻട്രി ടെസ്റ്റ് ഉണ്ടായിരിക്കും.
 സ്റ്റെനോഗ്രാഫർ: പ്ലസ് ടു അടിസ്ഥാന യോഗ്യതയുള്ള ഏതൊരാൾക്കും അപേക്ഷിക്കാം.
EPFO നടത്തുന്ന ഫേസ് വൺ പരീക്ഷ പാസായശേഷം സ്റ്റെനോഗ്രഫി സ്കിൽ ടെസ്റ്റ് ഉദ്യോഗാർത്ഥികൾ അറ്റൻഡ് ചെയ്യേണ്ടിവരും.
Dictation: കമ്പ്യൂട്ടറിൽ 10 മിനിറ്റ് കൊണ്ട് 80 വാക്കുകൾ ടൈപ്പ് ചെയ്യുക.
Transcription: ഇംഗ്ലീഷിൽ 50 മിനിറ്റ് അല്ലെങ്കിൽ ഹിന്ദിയിൽ 65 മിനിറ്റ് (കമ്പ്യൂട്ടറിൽ)

Salary Details

എംപ്ലോയീസ് പ്രൊവിഡൻസ് ഫണ്ട് ഓർഗനൈസേഷൻ (EPFO) റിക്രൂട്ട്മെന്റ് വഴി തിരഞ്ഞെടുക്കപ്പെട്ടാൽ ലെവൽ ഫോർ അനുസരിച്ചിട്ടുള്ള ശമ്പള പാക്കേജ് ആണ് ലഭിക്കുക. സ്റ്റെനോഗ്രാഫർ പോസ്റ്റിലേക്ക് 25,500 മുതൽ 81,000 രൂപ വരെയാണ് ശമ്പളം.
 സോഷ്യൽ സെക്യൂരിറ്റി അസിസ്റ്റന്റ് തസ്തികയിലേക്ക് 29,200 മുതൽ 92,300 വരെയാണ് ശമ്പളം. ശമ്പളത്തിന് പുറമേ മറ്റു കേന്ദ്രസർക്കാർ അനുകൂല്യങ്ങളും ലഭിക്കും.

Selection Procedure

സ്റ്റെനോഗ്രാഫർ: കമ്പ്യൂട്ടർ ബേസ്ഡ് പരീക്ഷ, സ്കിൽ ടെസ്റ്റ് അടിസ്ഥാനമാക്കിയായിരിക്കും തെരഞ്ഞെടുപ്പ്.

 സോഷ്യൽ സെക്യൂരിറ്റി അസിസ്റ്റന്റ് : രണ്ട് ഘട്ടങ്ങളിലൂടെയാണ് ഇതിന്റെ തെരഞ്ഞെടുപ്പ് പ്രോസസ് നടക്കുക. അതിൽ ഒന്നാമത്തേത് കമ്പ്യൂട്ടർ അടിസ്ഥാനമാക്കിയുള്ള പരീക്ഷയാണ്, രണ്ടാംഘട്ടത്തിൽ ഡാറ്റാ എൻട്രി ടെസ്റ്റ് പാസാവുകയും ചെയ്താൽ SSA പോസ്റ്റ് ഉറപ്പിക്കാം.

Application Fees

SC/ST/ PwBD/ വനിതകൾ തുടങ്ങിയവർക്കൊന്നും അപേക്ഷാ ഫീസ് ഇല്ല. മറ്റുള്ള എല്ലാ വിഭാഗക്കാർക്കും 700 രൂപയാണ് അപേക്ഷാ ഫീസ്. ഓൺലൈൻ വഴി അപേക്ഷിക്കുന്ന സമയത്ത് Payment എന്ന ഭാഗത്ത് എത്തുമ്പോൾ ഓൺലൈൻ വഴി നിങ്ങൾക്ക് അപേക്ഷാഫീസ് അടക്കാവുന്നതാണ്. അതിനുവേണ്ടി ഡെബിറ്റ് കാർഡ്/ ക്രെഡിറ്റ് കാർഡ്/ യു പി ഐ ഏത് മാർഗ്ഗവും സ്വീകരിക്കാം.

How to Apply?

ഉദ്യോഗാർത്ഥികൾ മുകളിൽ നൽകിയിരിക്കുന്ന യോഗ്യത മാനദണ്ഡങ്ങൾ വായിച്ചിരിക്കും എന്ന് പ്രതീക്ഷിക്കുന്നു. മുഴുവൻ യോഗ്യതയും ഉള്ളവർ അപേക്ഷിക്കാനായി താഴെ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് EPFO വെബ്സൈറ്റിൽ പ്രവേശിക്കുക. അപേക്ഷിക്കാനായി നല്ല കണക്ടിവിറ്റിയുള്ള കമ്പ്യൂട്ടർ അല്ലെങ്കിൽ ലാപ്ടോപ്പ് ഉപയോഗിക്കുക.

Step 1: ഇമെയിൽ ഐഡി മൊബൈൽ നമ്പർ എന്നിവ വച്ച് രജിസ്ട്രേഷൻ പൂർത്തീകരിക്കുക.
Step 2: ഓൺലൈൻ അപ്ലിക്കേഷൻ ഫോം പൂരിപ്പിച്ച് രജിസ്ട്രേഷൻ നമ്പർ ജനറേറ്റ് ചെയ്യുക.
Step 3: ഏറ്റവും പുതിയ പാസ്പോർട്ട് സൈസ് ഫോട്ടോ, ഉദ്യോഗാർത്ഥിയുടെ ഒപ്പ്, ഇടത് തള്ളവിരലിന്റെ വിരലടിയാളം എന്നിവ അപ്‌ലോഡ് ചെയ്യുക.
Step 4: അപേക്ഷ ഫീസ് അടക്കാനുള്ളവർ അടക്കുക. ഒരിക്കൽ അടച്ച അപേക്ഷ ഫീസ് യാതൊരു കാരണവശാലും തിരികെ ലഭിക്കില്ല എന്ന് ഓർക്കുക.
 2023 മാർച്ച് 27 മുതൽ ഏപ്രിൽ 26 വരെയാണ് അപേക്ഷ സ്വീകരിക്കുക. കേരളത്തിൽ എറണാകുളം തിരുവനന്തപുരം ജില്ലകളിൽ മാത്രമാണ് പരീക്ഷാ കേന്ദ്രങ്ങൾ ഉള്ളത്.
Note: EPFO റിക്രൂട്ട്മെന്റിന്റെ ഒരു ഘട്ടത്തിലും dailyjob പങ്കാളിയാകുന്നില്ല. മുഴുവൻ യോഗ്യത ഉള്ളവർ മാത്രം അപേക്ഷിക്കുക. dailyjob ഒരു പബ്ലിഷർ എന്ന നിലയിലാണ് ഈ റിക്രൂട്ട്മെന്റ് വിഷദാംശങ്ങൾ നിങ്ങളിലേക്ക് എത്തിക്കുന്നത്.

Post a Comment

© DAILY JOB. All rights reserved. Developed by Jago Desain