ക്ലീൻ കേരള കമ്പനി ലിമിറ്റഡിൽ അക്കൗണ്ട് അസിസ്റ്റന്റ് ഒഴിവ്

Applications are invited from clean Kerala Company Limited accounts assistant vacancies. B.Com qualified candidates utilise this amazing opportunity

കേരള സർക്കാരിന്റെ തദ്ദേശ സ്വയം ഭരണ വകുപ്പിന് കീഴിൽ സംസ്ഥാനത്തിന്റെ ശുചിത്വ പരിപാലനം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ രൂപീകരിച്ചതാണ് ക്ലീൻ കേരള കമ്പനി ലിമിറ്റഡ്. പൊതു സ്വകാര്യ മേഖലകളിലെ  സമഗ്രമായ വെസ്റ്റ് മാനേജ്മെന്റ് ആണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. അതുവഴി സംസ്ഥാനത്തിന്റെ ശുചിത്വം  ഉറപ്പാക്കാൻ ഗവൺമെന്റിന് ആകുന്നു.

ക്ലീൻ കേരള കമ്പനി ലിമിറ്റഡ് ടെക്നിക്കൽ ദിവസ വേദന അടിസ്ഥാനത്തിൽ അക്കൗണ്ട് അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു. താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് 2023 മാർച്ച് 10 വരെ അപേക്ഷകൾ സമർപ്പിക്കാം. അപേക്ഷിക്കുന്നതിന് മുൻപ് വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, ശമ്പളം തുടങ്ങിയ കാര്യങ്ങൾ താഴെ നൽകുന്നു.

Job Details

 • ബോർഡ്: Clean Kerala Company Limited 
 • ജോലി തരം: കേരള സർക്കാർ
 • കാറ്റഗറി നമ്പർ: A9/1/CKCL/2023
 • നിയമനം: താൽക്കാലിക നിയമനം 
 • ആകെ ഒഴിവുകൾ: --
 • തസ്തിക: അക്കൗണ്ട്സ് അസിസ്റ്റന്റ് 
 • ജോലിസ്ഥലം: കേരളത്തിലുടനീളം 
 • അപേക്ഷിക്കേണ്ട വിധം: തപാൽ
 • അപേക്ഷിക്കേണ്ട തീയതി: 2023 മാർച്ച് 1
 • അവസാന തീയതി: 2022 മാർച്ച് 10

Vacancy Details

ക്ലീൻ കേരള കമ്പനി ലിമിറ്റഡ് പുറത്തിറക്കിയ വിജ്ഞാപന പ്രകാരം അക്കൗണ്ട്സ് അസിസ്റ്റന്റ് ഒഴിവിലേക്കാണ് ഇപ്പോൾ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. കമ്പനിയുടെ ഹെഡ് ഓഫീസിലാണ് ഒഴിവ് ഉള്ളത്.

Age Limit Details

35 വയസ്സിൽ താഴെ പ്രായമുള്ള വർക്കാണ് അപേക്ഷിക്കാൻ സാധിക്കുക

Educational Qualifications

ബികോം യോഗ്യതയുള്ളവർക്ക് മാത്രമാണ് അവസരമുള്ളത്.

Salary Details

ക്ലീൻ കേരള കമ്പനി ലിമിറ്റഡ് റിക്രൂട്ട്മെന്റ് വഴി അക്കൗണ്ട്സ് അസിസ്റ്റന്റ് തസ്തികയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടാൽ സർക്കാർ ഉത്തരവ് പ്രകാരം 755 രൂപ വീതം പ്രതിദിനം ലഭിക്കുന്നതാണ്.

സമർപ്പിക്കേണ്ട രേഖകൾ

 • ക്ലീൻ കേരള കമ്പനിയുടെ അപേക്ഷാ ഫോറം
 • അപേക്ഷകന്റെ ബയോഡാറ്റ
 • വിദ്യാഭ്യാസ യോഗ്യതയുടെ തെളിവ്
 • പ്രായത്തിന്റെ തെളിവ് (എസ്എസ്എൽസി സർട്ടിഫിക്കറ്റ്)
 • എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ്
 • ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ സ്വഭാവ സർട്ടിഫിക്കറ്റ്

How to Apply?

› ക്ലീൻ കേരള കമ്പനി ലിമിറ്റഡ് റിക്രൂട്ട്മെന്റിലേക്ക് അപേക്ഷിക്കുന്നതിന് വിജ്ഞാപനത്തോടൊപ്പം നൽകിയിരിക്കുന്ന അപേക്ഷാഫോറം പ്രിന്റ് ഔട്ട് എടുക്കുക
› പൂരിപ്പിച്ച അപേക്ഷയോടൊപ്പം മുകളിൽ നൽകിയിരിക്കുന്ന സർട്ടിഫിക്കറ്റുകൾ കൂടി ഉൾപ്പെടുത്തി കൊറിയർ/ സ്പീഡ് പോസ്റ്റ്/ രജിസ്ട്രേഡ് പോസ്റ്റ്/ ഓർഡിനറി പോസ്റ്റ്/ ഓഫീസ് സമയങ്ങളിൽ നേരിട്ട് സമർപ്പിക്കുക.
 › അപേക്ഷ അയക്കുന്ന കവറിന് മുകളിൽ ഇങ്ങനെ എഴുതുക " അപേക്ഷ - 'Application for the Post of Accounts Assistant'
 വിലാസം: 
The Managing Director, Clean Kerala Company Limited, State Municipal House, Vazhuthacaud, Trivandrum - 10
› റാങ്ക് ലിസ്റ്റ് ആറുമാസത്തേക്ക് കാലാവധി ഉള്ളതായിരിക്കും. കൂടാതെ ഉയർന്നുവരുന്ന ഒഴിവുകൾ റാങ്ക് പട്ടികയിൽ നിന്നും നികത്തുന്നതായിരിക്കും.

Notification

Application Form

Post a Comment

© DAILY JOB. All rights reserved. Developed by Jago Desain