കേരളത്തിൽ LD ക്ലർക്ക് റിക്രൂട്ട്മെന്റ് വീണ്ടും | Cantonment Board Recruitment 2023

Cantonment Board Recruitment 2023: Adress to The O/o Chief Executive Officer, Cantonment Board, Cannanore, District .P.O, Kannur - 670 017

കണ്ണൂർ കന്റോൺമെന്റ് ബോർഡ് ലോവർ ഡിവിഷൻ ക്ലർക്ക്, മാലി തുടങ്ങിയ ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. താല്പര്യമുള്ളവർക്ക് 2023 മാർച്ച് 20 വരെ അപേക്ഷിക്കാനുള്ള സമയപരിധിയുണ്ട്. വിശദമായ യോഗ്യത മാനദണ്ഡങ്ങളും എങ്ങനെയാണ് അപേക്ഷിക്കേണ്ടത് എന്നും താഴെ മലയാളത്തിൽ നൽകിയിട്ടുണ്ട്. മുഴുവനായി വായിച്ച് മനസ്സിലാക്കിയശേഷം മാത്രം അപേക്ഷിക്കുക.

Vacancy Details

കണ്ണൂർ കന്റോൺമെന്റ് ബോർഡ് പുറത്തിറക്കിയ വിജ്ഞാപന പ്രകാരം മൂന്ന് ഒഴിവുകളിലേക്കാണ് ഇപ്പോൾ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഒഴിവുകൾ വളരെ പരിമിതമാണെങ്കിലും യോഗ്യതയുള്ളവർക്ക് ഈ അവസരം പരിഗണിക്കാവുന്നതാണ്.

• ലോവർ ഡിവിഷൻ ക്ലാർക്ക്: 02
• മാലി: 01

Age Limit Details

21 വയസ്സ് മുതൽ 30 വയസ്സ് വരെയാണ് പ്രായപരിധി. അതിൽ തന്നെ ഒബിസി വിഭാഗക്കാർക്ക് 33 വയസ്സ് വരെയാണ് പ്രായപരിധി.
വിദ്യാഭ്യാസ യോഗ്യത
ലോവർ ഡിവിഷൻ ക്ലാർക്ക്:
• എസ്എസ്എൽസി അല്ലെങ്കിൽ തത്തുല്യ യോഗ്യത ഉണ്ടായിരിക്കണം.
• MS വേർഡിൽ മിനിറ്റിൽ 35 വാക്കുകൾ ടൈപ്പ് ചെയ്യാനുള്ള വേഗത ഉണ്ടായിരിക്കണം
• എം എസ് ഓഫീസ് പരിജ്ഞാനം ആവശ്യമാണ്
മാലി
• ഇന്ത്യക്കാർ ആയിരിക്കണം
• മിനിമം ഏഴാം ക്ലാസ് പാസായിരിക്കണം
• അംഗീകൃത സ്ഥാപനത്തിൽ നിന്നും ഹോർട്ടികൾച്ചർ ആൻഡ് ഗാർഡനിങ്ങിൽ ട്രെയിനിങ് പൂർത്തീകരിച്ചവർ ആയിരിക്കണം.

ശമ്പള വിശദാംശങ്ങൾ

 ലോവർ ഡിവിഷൻ ക്ലാർക്ക് തസ്തികയിലേക്ക് 26,500 രൂപ മുതൽ 60700 രൂപ വരെയാണ് ശമ്പളം. മാലി തസ്തികയിലേക്ക് 23000 മുതൽ 50200 വരെയുമാണ് ശമ്പളം.
Application Fees
500 രൂപയാണ് ജനറൽ, OBC വിഭാഗക്കാർക്ക് വരുന്ന അപേക്ഷ ഫീസ്. മറ്റുള്ള വിഭാഗക്കാർക്ക് അപേക്ഷ ഫീസ് അടയ്ക്കേണ്ടതില്ല. ഡിമാൻഡ് ഡ്രാഫ്റ്റ് വഴി മാത്രമേ അപേക്ഷ ഫീസ് സ്വീകരിക്കുകയുള്ളൂ. Chief Executive Officer, Cantonment Board, Cannanore എന്ന വിലാസത്തിൽ കണ്ണൂരിൽ മാറാവുന്ന വിധത്തിൽ അയക്കേണ്ടതാണ്.

 How to Apply Cantonment Board Recruitment 2023?

› അപേക്ഷിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് താഴെ ഒരു ലിങ്ക് കൊടുത്തിട്ടുണ്ട് അതിൽ ക്ലിക്ക് ചെയ്താൽ കണ്ണൂർ കന്റോൻമെന്റ് ബോർഡ് പുറത്തിറക്കിയ ഒഫീഷ്യൽ നോട്ടിഫിക്കേഷൻ നിങ്ങൾക്ക് ഡൗൺലോഡ് ചെയ്യാൻ സാധിക്കും.
› അതിൽ കൊടുത്തിരിക്കുന്ന അപേക്ഷ ഫോറം ഡൗൺലോഡ് ചെയ്ത് പ്രിന്റൗട്ട് എടുക്കുക.
› പൂർണമായി പൂരിപ്പിച്ച അപേക്ഷയും, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, ജനന സർട്ടിഫിക്കറ്റ് (എസ്എസ്എൽസി സർട്ടിഫിക്കറ്റ് ), അപേക്ഷ ഫോമിൽ ഒരു പാസ്പോർട്ട് സൈസ് ഫോട്ടോ ഒട്ടിക്കുക, രണ്ട് പാസ്പോർട്ട് സൈസ് ഫോട്ടോ എക്സ്ട്രാ ഒട്ടിക്കുക. ജാതി സർട്ടിഫിക്കറ്റ് എന്നിവ കവറിൽ ആക്കി അപേക്ഷിക്കുക.
› അപേക്ഷ അയക്കേണ്ട വിലാസം: The O/o Chief Executive Officer, Cantonment Board, Cannanore, District .P.O, Kannur - 670 017
› അപേക്ഷ അയക്കുന്ന കവറിനു മുകളിൽ "APPLICATION FOR THE POST OF......... and IN THE CATEGORY column.......... (UR, OBC)"
› അപേക്ഷകൾ 2023 മാർച്ച് 20 വൈകുന്നേരം 5 മണിക്ക് മുൻപ് എത്തുന്ന വിധത്തിൽ സ്പീഡ് അല്ലെങ്കിൽ രജിസ്റ്റേഡ് പോസ്റ്റ് വഴി അയക്കുക. (പ്രത്യേകം ശ്രദ്ധിക്കേണ്ടത് ഇത് ഓൺലൈൻ വഴിയല്ല അപേക്ഷിക്കേണ്ടത് പോസ്റ്റ് ഓഫീസ് വഴിയാണ്).

Post a Comment

© DAILY JOB. All rights reserved. Developed by Jago Desain