കണ്ണൂർ സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ കാസ്പ് സ്കീമിന് കീഴിൽ ദിവസവേതന അടിസ്ഥാനത്തിൽ താഴെപ്പറയുന്ന തസ്തികകളിൽ നിയമിക്കുന്നതിന് അർഹരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. യോഗ്യതയുള്ളവർ താഴെ നൽകിയിരിക്കുന്ന തീയതികളിൽ ഇന്റർവ്യൂവിന് ഹാജരാക്കണം. എഴുത്തു പരീക്ഷയുടെയോ അല്ലെങ്കിൽ അഭിമുഖത്തിന്റെയോ അടിസ്ഥാനത്തിലായിരിക്കും നിയമനം.
1. കൺട്രോൾ റൂം ഓഫീസർ: രണ്ട് ഒഴിവുകളാണ് ഈ തസ്തികയിലേക്കുള്ളത്. അംഗീകൃത സർവകലാശാലയിൽ നിന്നുള്ള MSW/ MHA/ MBA ബിരുദാനന്തര ബിരുദ യോഗ്യതയുള്ളവർക്കാണ് അവസരം. തിരഞ്ഞെടുക്കപ്പെട്ടാൽ 1005 രൂപയാണ് ദിവസക്കൂലി. ഇന്റർവ്യൂ 2023 മെയ് 11ന്.
2. സ്റ്റാഫ് നേഴ്സ്: ഈ തസ്തികയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടാൽ 700 രൂപ ദിവസവേദന അടിസ്ഥാനത്തിൽ ആയിരിക്കും നിയമനം. 24 ഒഴിവുകളാണ് ഉള്ളത്. പ്ലസ് ടു സയൻസ്, BSc നൗസിംഗ്/ GNM, കേരള ഗവൺമെന്റിന്റെ നേഴ്സിങ് കൗൺസിൽ രജിസ്ട്രേഷനും പ്രവർത്തി പരിചയവും ഉള്ളവർക്ക് അപേക്ഷിക്കാം. ഇതിലേക്ക് മെയ് 12ന് ഇന്റർവ്യൂ നടക്കും.
How to Apply?
മുകളിൽ പരാമർശിച്ച തീയതികളിൽ രാവിലെ 11 മണിക്ക് സൂപ്രണ്ട് ഓഫീസിൽ ഇന്റർവ്യൂ നടക്കുന്നതായിരിക്കും. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും സഹിതം അരമണിക്കൂർ മുമ്പ് സൂപ്രണ്ട് ഓഫീസിൽ റിപ്പോർട്ട് ചെയ്യേണ്ടതാണ്. നിയമനം ആറുമാസത്തേക്ക് ദിവസ വേദന അടിസ്ഥാനത്തിൽ. പ്രായപരിധി സർക്കാർ മാനദണ്ഡം അനുസരിച്ച് ആയിരിക്കും.
സർക്കാർ മാനദണ്ഡം അനുസരിച്ചുള്ള പ്രായപരിധി ബാധകമായിരിക്കും. അതുപോലെതന്നെ പ്രവർത്തിപരിചയം നിർബന്ധമാണ്. താല്പര്യമുള്ളവർ മേൽ നൽകിയിരിക്കുന്ന യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും, അതിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം ഇന്റർവ്യൂവിന് അരമണിക്കൂർ മുമ്പെങ്കിലും സൂപ്രണ്ട് ഓഫീസിൽ നേരിട്ട് റിപ്പോർട്ട് ചെയ്യേണ്ടതാണ്. വിശദമായ നോട്ടിഫിക്കേഷൻ താഴെ നൽകുന്നു.