Cochin Shipyard (CSL) Trainee Recruitment 2023 - Apply Online 76 Ship Draftsman Trainee Vacancies

Cochin Shipyard Limited (CSL) Trainee Recruitment 2023: കൊച്ചിൻ ഷിപ്പിയാർഡ് ലിമിറ്റഡ് ഷിപ്പ് ഡ്രാഫ്റ്റ്സ്മാൻ ട്രെയിനി ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

കൊച്ചിൻ ഷിപ്പിയാർഡ് ലിമിറ്റഡ് ഷിപ്പ് ഡ്രാഫ്റ്റ്സ്മാൻ ട്രെയിനി ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആവശ്യമായ യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്ന് ഓൺലൈൻ വഴി കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡ് അപേക്ഷകൾ ക്ഷണിക്കുന്നു. താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് 2023 ഏപ്രിൽ 19 വരെ ഓൺലൈൻ വഴി അപേക്ഷിക്കാനുള്ള അവസരം ഉണ്ട്. വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, ശമ്പളം, തിരഞ്ഞെടുക്കൽ പ്രക്രിയ തുടങ്ങിയ കൂടുതൽ വിവരങ്ങൾ വായിച്ചതിനുശേഷം അപേക്ഷിക്കുക.

CSL Recruitment 2023 Job Details

  • റിക്രൂട്ട്മെന്റ് വിഭാഗം : Cochin Shipyard Limited
  • ജോലി തരം : കേന്ദ്ര സർക്കാർ
  • ആകെ ഒഴിവുകൾ : 76
  • ജോലിസ്ഥലം : കൊച്ചി
  • നിയമനം : നേരിട്ടുള്ള നിയമനം
  • അപേക്ഷിക്കേണ്ട വിധം ഓൺലൈൻ
  • അപേക്ഷിക്കേണ്ട തീയതി: 2023 ഏപ്രിൽ 5
  • അവസാന തീയതി: 2023 ഏപ്രിൽ 19

CSL recruitment 2023: Vacancy Details 

കൊച്ചിൻ ഷിപ്പിയാർഡ് ലിമിറ്റഡ് 76 ഷിപ്പ് ഡ്രാഫ്റ്റ്സ്മാൻ ട്രെയിനി ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. നിശ്ചിത കാലയളവിലേക്ക് താൽക്കാലിക നിയമനം ആയിരിക്കും ഉണ്ടാവുക. ഷിപ്പ് ഡ്രാഫ്റ്റ്സ്മാൻ ട്രെയിനി (മെക്കാനിക്കൽ) തസ്തികയിലേക്ക് 59 ഒഴിവും ഷിപ്പ് ഡ്രാഫ്റ്റ്സ്മാൻ ട്രെയിനി (ഇലക്ട്രിക്കൽ) പോസ്റ്റിലേക്ക് 17 ഒഴിവുമാണ് ഉള്ളത്.

Also Read: India Post GDS Result 2023, Second Merit List Revealed | GDS Result Kerala

CSL recruitment 2023: Age Limit Details

പരമാവധി 25 വയസ്സ് വരെയുള്ളവർക്ക് അപേക്ഷ നൽകാം. ഉദ്യോഗാർത്ഥിക്ക് 2023 ഏപ്രിൽ 19ന് 25 വയസ്സ് കവിയാണ് പാടില്ല. പിന്നോക്ക വിഭാഗക്കാർക്ക് ലഭിക്കുന്ന വയസ്സിളവ് താഴെ നൽകുന്നു.

SC: 30 വയസ്സ് വരെ

OBC: 28 വയസ്സ് വരെ

CSL recruitment 2023:Educational Qualifications

1. Ship Draftsman Trainee (Mechanical)

എസ്എസ്എൽസിയും 60 ശതമാനം മാർക്കോടെ മെക്കാനിക്കൽ എൻജിനീയറിങ്ങിൽ മൂന്ന് വർഷത്തെ ഡിപ്ലോമ പാസായവർക്കും അപേക്ഷിക്കാം. Draftsmanship പരിജ്ഞാനം ഉണ്ടായിരിക്കണം.

2. Ship Draftsman Trainee (Electrical)

എസ്എസ്എൽസിയും 60 ശതമാനം മാർക്കോടെ ഇലക്ട്രിക്കൽ എൻജിനീയറിങ്ങിൽ മൂന്ന് വർഷത്തെ ഡിപ്ലോമ പാസായവർക്കും അപേക്ഷിക്കാം. Draftsmanship പരിജ്ഞാനം ഉണ്ടായിരിക്കണം.

CSL recruitment 2023: Salary Details

ആദ്യവർഷം: 12,600/-

രണ്ടാം വർഷം: 13,800/-

കൂടാതെ അധിക സമയം ജോലി ചെയ്യുന്നതിന് മാസത്തിൽ 4450 വരെ ലഭിക്കും.

CSL recruitment 2023: Application Fees

SC/ST/PWD വിഭാഗക്കാർക്ക് അപേക്ഷാഫീസ് ഇല്ല

മറ്റെല്ലാ വിഭാഗക്കാർക്കും 600 രൂപയാണ് അപേക്ഷാ ഫീസ്

അപേക്ഷ സമർപ്പിക്കുന്ന സമയത്ത് ഓൺലൈൻ മുഖാന്തരം അപേക്ഷാഫീസ് അടക്കാവുന്നതാണ്

Selection Procedure

  • എഴുത്ത് പരീക്ഷ
  • പ്രാക്ടിക്കൽ ടെസ്റ്റ്
  • സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ
Also Read: CAS in Poultry Science Mannuthy Recruitment 2023: Walk In Interview for Latest Vacancies 

How to Apply for CSL Job recruitment 2023?

✦ ഈ ഒഴിവുകളിലേക്ക് അപേക്ഷിക്കുന്നതിന് മുൻപ് താഴെ നൽകിയിരിക്കുന്ന തൊഴിൽ വിജ്ഞാപനം ഡൗൺലോഡ് ചെയ്ത് പൂർണമായും വായിച്ചു യോഗ്യത ഉറപ്പുവരുത്തുക

✦ ഓൺലൈൻ വഴിയാണ് അപേക്ഷകൾ അയക്കേണ്ടത്

✦ അപേക്ഷകൾ 2023 ഏപ്രിൽ 19  വരെ സ്വീകരിക്കും

✦ അപേക്ഷകർ വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, പരിചയം, ജാതി എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്യേണ്ടി വരും

✦ അപേക്ഷിക്കുന്ന സമയത്ത് നിങ്ങളെ വിളിച്ചറിയിക്കാൻ കഴിയുന്ന മൊബൈൽ നമ്പറോ അല്ലെങ്കിൽ ദിവസവും ശ്രദ്ധിക്കുന്ന ഇ-മെയിൽ ഐഡിയോ നൽകുക

✦ ഓൺലൈൻ വഴിയുള്ള അപേക്ഷകൾ മാത്രമേ സ്വീകരിക്കുകയുള്ളൂ

✦ പൂർണമായ യോഗ്യതകൾ ഇല്ലാത്തവരുടെ അപേക്ഷകൾ നിരുപാധികം തള്ളിക്കളയുന്നതാണ്.

Links: Notification | Apply Now

Post a Comment

© DAILY JOB. All rights reserved. Developed by Jago Desain