ജനറൽ ആശുപത്രിയിൽ ഡാറ്റാ എൻട്രി ഓപ്പറേറ്റർ | അഞ്ചാം ക്ലാസ് പാസായവർക്ക് അവസരം

Kerala Temporary Jobs 2023" on Google refers to the quest for information related to temporary job opportunities available in the state of Kerala, Ind

ആലപ്പുഴ ജില്ലയിലെ ഒരു സര്‍ക്കാര്‍ സ്ഥാപനത്തിലെ കാഷ്വല്‍ ലേബറര്‍ തസ്തികയിലെ ഒഴിവുകളിലേക്ക് നിയമിക്കുന്നതിനായി മാവേലിക്കര എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവസരം. 

അഞ്ചാം ക്ലാസ് വിജയിച്ചിട്ടുള്ളവരും ബിരുദ യോഗ്യത ഇല്ലാത്തവരുമായ 18നും 41നും ഇടയില്‍ പ്രായമുള്ള തഴക്കര, തെക്കേക്കര, ചുനക്കര, നൂറനാട് പഞ്ചായത്തിലെ സ്ഥിരതാമസക്കാര്‍ക്കാണ് അവസരം. ഉദ്യോഗാര്‍ത്ഥികള്‍ ഏപ്രില്‍ 11-ന് ഇലക്ഷന്‍ തിരിച്ചറിയല്‍ രേഖ, എംപ്ലോയ്മെന്റ് രജിസ്ട്രേഷന്‍ കാര്‍ഡ്, അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ സഹിതം മാവേലിക്കര ടൗണ്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ എത്തണം. രജിസ്ട്രേഷന്‍ പുതുക്കിയിട്ടില്ലാത്തവര്‍ അര്‍ഹരല്ല. ഫോണ്‍; 0479 2344301.

✅️ എറണാകുളം ജനറല്‍ ആശുപത്രി, ആശുപത്രി വികസന സമിതിയുടെ കീഴില്‍ ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ താത്കാലിക നിയമനം നടത്തുന്നു. യോഗ്യത പിഡിസി/പ്ലസ് ടു, ടൈപ്പ് റൈറ്റിംഗ് ഇംഗ്ലീഷ്, മലയാളം, കമ്പ്യൂട്ടര്‍ വേര്‍ഡ് പ്രോസസിംഗ് ഇംഗ്ലീഷ്, മലയാളം, എക്സല്‍, ടാലി. ഉയര്‍ന്ന പ്രായപരിധി 40 വയസ്. പ്രവൃത്തി പരിചയമുളളവര്‍ക്ക് മുന്‍ഗണന. 

താത്പര്യമുളള ഉദ്യോഗാര്‍ത്ഥികൾ ഫോണ്‍ നമ്പര്‍ സഹിതമുളള ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത/പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകൾ സ്കാന്‍ ചെയ്ത് ghekmhr@gmail.com ഇ-മെയിലേക്ക് ഏപ്രില്‍ 13-ന് വൈകിട്ട് അഞ്ചിന് മുമ്പായി അയക്കണം. തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികൾ ഓഫീസില്‍ നിന്ന് ഫോൺ മുഖാന്തിരം അറിയിപ്പ് ലഭിക്കുമ്പോൾ ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്‍റെ ഒറിജിനല്‍, തിരിച്ചറിയല്‍ രേഖകൾ എന്നിവയും അവയുടെ ഫോട്ടോകോപ്പിയും സഹിതം കോവിഡ് പ്രോട്ടോകോളിന് വിധേയമായി സ്പീഡ് ടെസ്റ്റിനും അഭിമുഖ പരീക്ഷയ്ക്കും ഹാജരാകണം.

Post a Comment

© DAILY JOB. All rights reserved. Developed by Jago Desain