സപ്ലൈകോക്ക് കീഴിൽ ഫീൽഡ് ഓഫീസർ നിയമനം | Supplyco Field Marketing Officer Vacancy

Supplyco Paddy Marketing Office walk in tomorrow (April 18) to hire candidates who are interested to work at Supplyco field level in connection with p

സപ്ലൈകോ പാഡി മാര്‍ക്കറ്റിങ് ഓഫീസ് ജില്ലയിലെ നെല്ല് സംഭരണത്തോടനുബന്ധിച്ച് സപ്ലൈക്കോ ഫീല്‍ഡ് തലത്തില്‍ പ്രവര്‍ത്തിക്കാന്‍ താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികളെ ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് നാളെ (ഏപ്രില്‍ 18) വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു.

Qualification: വി.എച്ച്.എസ്.സി(കൃഷി)യാണ് യോഗ്യത. ഇരുചക്ര വാഹനം ഉള്ളവര്‍, പ്രദേശിക ഉദ്യോഗാര്‍ത്ഥികള്‍, ഈ മേഖലയില്‍ മുന്‍പരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന. യോഗ്യരായവര്‍ വിദ്യഭ്യാസ യോഗ്യത, വയസ്, ഇരുചക്ര വാഹന ലൈസന്‍സ്, ആധാര്‍, മുന്‍പരിചയം, മേല്‍വിലാസം എന്നിവ ഉള്‍ക്കൊള്ളിച്ച് ഫോട്ടോ പതിച്ച ബയോഡാറ്റയും അനുബന്ധ സാക്ഷ്യപ്രതങ്ങളും അപേക്ഷയും സഹിതം നാളെ (ഏപ്രില്‍ 18) രാവിലെ 10.30 ന് പാലക്കാട് സപ്ലൈകോ പാഡി മാര്‍ക്കറ്റിങ് ഓഫീസില്‍ നേരിട്ടെത്തണമെന്ന് പാഡി മാര്‍ക്കറ്റിങ് ഓഫീസര്‍ അറിയിച്ചു.

ഫോണ്‍: 0491 2528553.

Post a Comment

© DAILY JOB. All rights reserved. Developed by Jago Desain