കേരള ജലകൃഷി വികസന ഏജൻസിക്ക് (ADAK) കീഴിൽ ലബോറട്ടറി അസിസ്റ്റന്റ് ഒഴിവുകൾ

സെൻട്രൽ റീജിയണിന്റെ കീഴിലുള്ള എറണാകുളം തേവരയിലെ അക്വാട്ടിക് ആനിമൽ ഹെൽത്ത് സെന്ററിൽ (AAHC) രണ്ട് ലബോറട്ടറി അസിസ്റ്റന്റിന്റെ ഒഴിവുകളുണ്ട്. ദിവസവേതനത്തിൽ

കേരള ജലകൃഷി വികസന ഏജൻസി (ADAK) സെൻട്രൽ റീജിയണിന്റെ കീഴിലുള്ള എറണാകുളം തേവരയിലെ അക്വാട്ടിക് ആനിമൽ ഹെൽത്ത് സെന്ററിൽ (AAHC) രണ്ട് ലബോറട്ടറി അസിസ്റ്റന്റിന്റെ ഒഴിവുകളുണ്ട്. ദിവസവേതനത്തിൽ നിയമനം നടത്തുന്നതിനായി മേയ് 30ന് രാവിലെ 10ന് തേവരയിലെ ADAK റീജിയണൽ ഓഫീസിൽ (സി.സി. 60/3907, കനാൽ റോഡ്, പെരുമാനൂർ, തേവര പി.ഒ., കൊച്ചി 682 015) കൂടിക്കാഴ്ച നടത്തും.

 വൊക്കേഷണൽ ഹയർ സെക്കണ്ടറി വകുപ്പിന്റെ (VHSC) അക്വാകൾച്ചർ/മെഡിക്കൽ ലബോറട്ടറി ടെക്നോളജി/ ബയോമെഡിക്കൽ എക്യുപ്മെന്റ് ടെക്നോളജി/ മറൈൻ ഫിഷറീസ് ആൻഡ് സീ ഫുഡ് പ്രോസസിഗ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. 675 രൂപയാണ് ദിവസവേതനം. താത്പര്യമുള്ളവർ നിശ്ചിത സമയത്ത് ഒറിജിനൽ സർട്ടിഫിക്കറ്റുകൾ സഹിതം നേരിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 0484 2665479, 9447900128.

✅️കേരള ജലകൃഷി വികസന ഏജൻസി (ADAK) സെൻട്രൽ റീജിയണിന്റെ കീഴിലുളള അക്വാട്ടിക് ആനിമൽ ഹെൽത്ത് സെന്റർ (AAHC) തേവരയിൽ ഒരു ബയോകെമിസ്റ്റ് തസ്തികയിൽ ദിവസവേതനത്തിൽ നിയമിക്കുന്നതിനായി മേയ് 30ന് ഉച്ചക്ക് 2 മണിക്ക് എറണാകുളത്ത് തേവരയിലെ ADAK -ന്റെ റീജിയണൽ ഓഫീസിൽ കൂടിക്കാഴ്ച നടത്തും.

 ബയോകെമിസ്റ്റ് തസ്തികക്ക് ഏതെങ്കിലും അംഗീകൃത സർവ്വകലാശാലയിൽ നിന്നും ബയോടെക്‌നോളജി/ ബയോകെമിസ്ട്രിയിലുളള ബിരുദാനന്തര ബിരുദവും. NABL Accreditation ഉള്ള ലബോറട്ടറിയിൽ ഒരു വർഷം കുറയാത്ത പ്രവൃത്തിപരിചയവുമുളള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. ബയോകെമിസ്റ്റ് തസ്തികയ്ക്ക് 780 രൂപ ദിവസവേതനമായി ലഭിക്കും. താൽപര്യമുളളവർ നിശ്ചിത സമയത്ത് അസൽ സർട്ടിഫിക്കറ്റുകൾ സഹിതം നേരിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് 0484 2665479, 9447900128. വിലാസം: സി.സി. 60/3907, കനാൽ റോഡ്, പെരുമാനൂർ, തേവര പി.ഒ. കൊച്ചി 682 015.

Post a Comment

© DAILY JOB. All rights reserved. Developed by Jago Desain