മൈജി, കൊശമറ്റം ഫിനാൻസ്... കമ്പനികളിലെ 100-ലധികം ഒഴിവുകളിലേക്ക് ഇന്റർവ്യൂ

കൊശമറ്റം ഗ്രൂപ്പ്, മൈജി മൊബൈൽസ്, ഇസാഫ് കോ-ഓപ്പറേറ്റീവ്, എഡ്യുക്യാൻ ഗ്ലോബൽ ഓപ്പറേഷൻസ് തുടങ്ങിയ വിവിധ കമ്പനികളിലായി നൂറിലധികം വരുന്ന ഒഴിവുകളിലേക്ക് ഇന്റ

കൊശമറ്റം ഗ്രൂപ്പ്, മൈജി മൊബൈൽസ്, ഇസാഫ് കോ-ഓപ്പറേറ്റീവ്, എഡ്യുക്യാൻ ഗ്ലോബൽ ഓപ്പറേഷൻസ് തുടങ്ങിയ വിവിധ കമ്പനികളിലായി നൂറിലധികം വരുന്ന ഒഴിവുകളിലേക്ക് ഇന്റർവ്യൂ നടത്തുന്നു. 2023 മെയ് 9ന് കോട്ടയം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്- എംപ്ലോയബിലിറ്റി സെന്ററിൽ വച്ച് ഇന്റർവ്യൂ നടക്കും. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ അന്നേദിവസം നടക്കുന്ന അഭിമുഖത്തിന് സന്നിഹിതരാവുക.

 പ്രവർത്തി പരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും അവസരമുണ്ട്. അതുപോലെതന്നെ സ്ത്രീകൾക്ക് നിരവധിഒഴിവുകൾ ഈ ഇന്റർവ്യൂവിൽ ലഭ്യമാണ്. ഇനി ഇന്റർവ്യൂവിൽ പങ്കെടുക്കുന്ന കമ്പനികൾ ഏതൊക്കെയെന്ന് നമുക്ക് നോക്കാം.

• കൊശമറ്റം ഗ്രൂപ്പ്

• ഇസാഫ് കോ-ഓപ്പറേറ്റീവ്

• മൈജി മൊബൈൽസ്

• എഡ്യുകാൻ ഗ്ലോബൽ ഓപ്പറേഷൻസ്

ഉദ്യോഗാർത്ഥികൾക്കുള്ള നിർദ്ദേശങ്ങൾ

✦ ഒരു ഉദ്യോഗാർത്ഥികൾക്ക് നാല് കമ്പനികളുടെയും ഇന്റർവ്യൂവിൽ പങ്കെടുക്കാനുള്ള അവസരം ഉണ്ടായിരിക്കുന്നതാണ്. ആയതിനാൽ പങ്കെടുക്കുന്ന കമ്പനികളുടെ എണ്ണത്തിനനുസരിച്ച് Resume കയ്യിൽ കരുതുക.
✦ രാവിലെ 9:30 മുതൽ ഉച്ചയ്ക്ക് ഒരു മണി വരെയാണ് ഇന്റർവ്യൂ
✦ ഫോർമൽ ഡ്രസ്സ് കോഡിൽ പ്രത്യേകം ശ്രദ്ധിക്കുക.
✦ എംപ്ലോയബിലിറ്റി സെന്ററിൽ രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾ ഫീ അടച്ചപ്പോൾ ലഭിച്ച കയ്യിൽ കരുതുക.
✦ രജിസ്റ്റർ ചെയ്യാത്തവർക്ക് നാളെ എംപ്ലോയബിലിറ്റി സെന്ററിൽ വന്ന് രജിസ്റ്റർ ചെയ്ത ശേഷം ഇന്റർവ്യൂവിൽ പങ്കെടുക്കാവുന്നതാണ്.
 ജോലി അന്വേഷിക്കുന്ന ഉദ്യോഗാർത്ഥികൾ ജോലി നേടുവാനുള്ള ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തുക. യോഗ്യതയും മറ്റ് വിവരങ്ങളും താഴെ നൽകിയിരിക്കുന്ന പിഡിഎഫിൽ ലഭ്യമാണ്.

Post a Comment

© DAILY JOB. All rights reserved. Developed by Jago Desain