ഇന്റർവ്യൂ മെയ് 18ന് | വാർഡന്‍, വാച്ച്മാന്‍, കുക്ക്, പി.ടി.എസ്. എഫ്.ടി.എസ്, സെക്യൂരിറ്റി

അടിമാലി ട്രൈബല്‍ ഡെവലപ്പ്മെന്റ് ഓഫീസിന് കീഴില്‍ വരുന്ന പ്രീമെട്രിക് ഹോസ്റ്റലുകളിലും, മൂന്നാര്‍ മോഡല്‍ റസിഡല്‍ഷ്യല്‍ സ്‌കൂളിലും 2023-24 വര്‍ഷം ഉണ്ടായേക

അടിമാലി ട്രൈബല്‍ ഡെവലപ്പ്മെന്റ് ഓഫീസിന് കീഴില്‍ വരുന്ന പ്രീമെട്രിക് ഹോസ്റ്റലുകളിലും, മൂന്നാര്‍ മോഡല്‍ റസിഡല്‍ഷ്യല്‍ സ്‌കൂളിലും 2023-24 വര്‍ഷം ഉണ്ടായേക്കാവുന്ന വാര്‍ഡന്‍, വാച്ച്മാന്‍, കുക്ക്, പി.ടി.എസ്. എഫ്.ടി.എസ്, സെക്യൂരിറ്റി, ആയ എന്നീ തസ്തികളില്‍ താല്‍ക്കാലികമായി ദിവസവേതനാടിസ്ഥാനത്തില്‍ ജീവനക്കാരെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച മെയ് 18 ന് രാവിലെ 11 മുതല്‍ അടിമാലി ട്രൈബല്‍ ഡെവലപ്പ്മെന്റ് ഓഫീസില്‍ നടത്തും. ഹോസ്റ്റലുകളില്‍ താമസിച്ച് ജോലിയെടുക്കാന്‍ താല്‍പര്യമുള്ള പട്ടിക വര്‍ഗവിഭാഗത്തില്‍ ഉള്‍പ്പെടുന്നവര്‍ക്ക് പങ്കെടുക്കാം.

 ദേവികുളം താലൂക്കില്‍ താമസിക്കുന്ന പട്ടിക വര്‍ഗക്കാര്‍ക്ക് മുന്‍ഗണന. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് സര്‍ക്കാര്‍ നിശ്ചയിച്ച പ്രതിദിന വേതനം ലഭിക്കും. താല്‍പര്യമുള്ള 45 വയസ് കവിയാത്തവര്‍ ബയോഡാറ്റയും വിദ്യാഭ്യാസയോഗ്യത, വയസ്, ജാതി, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ രേഖകളുമായി അടിമാലി ട്രൈബല്‍ ഡെവലപ്പ്മെന്റ് ഓഫീസില്‍ ഹാജരാകണം.

പട്ടികവർഗ്ഗ വികസന വകുപ്പിന് കീഴിൽ അവസരം

പട്ടികവര്‍ഗ വികസന വകുപ്പിന് കീഴില്‍ ഇടുക്കി ഐടിഡിപിയുടെ പ്രവര്‍ത്തന മേഖലയിലുള്ള കുമളി മന്നാംകുടിയില്‍ പ്രവര്‍ത്തിക്കുന്ന സാമൂഹ്യ പഠന മുറിയിലേക്കുള്ള ഫെസിലിറ്റേറ്റര്‍ കൂടിക്കാഴ്ച മെയ് 23 ന് രാവിലെ 11 ന് പീരുമേട് അസിസ്റ്റന്റ് വിദ്യാഭ്യാസ ഓഫിസറുടെ കാര്യാലയത്തില്‍ നടക്കും. പട്ടികവര്‍ഗ വിഭാഗത്തില്‍ ഉള്‍പ്പെട്ട മന്നാംകുടി കോളനിയിലോ സമീപ പ്രദേശങ്ങളിലോ താമസിക്കുന്നവരും മന്നാന്‍ ഭാഷ അറിയുന്നവരും അഭ്യസ്തവിദ്യരുമായ യുവതി യുവാക്കള്‍ക്ക് കൂടിക്കാഴ്ച്ചയില്‍ പങ്കെടുക്കാം.

കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. ബി.എഡ്, ഡി.എഡ്/ ടി.ടി.സി യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഹാജറിന്റെ അടിസ്ഥാനത്തില്‍ പ്രതിമാസം 15,000 രൂപ വേതനം ലഭിക്കും. താല്പര്യമുള്ളവര്‍ വെള്ളക്കടലാസില്‍ തയാറാക്കിയ ബയോഡാറ്റയും വിദ്യാഭ്യാസ യോഗ്യത, ജാതി, വരുമാനം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസ്സല്‍ രേഖകള്‍ സഹിതം കൂടിക്കാഴ്ചയ്ക്ക് നേരില്‍ ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04862 222399, 9496070357.

Post a Comment

© DAILY JOB. All rights reserved. Developed by Jago Desain