സെക്യൂരിറ്റി, കുക്ക്, പ്യൂൺ, ക്ലർക്ക് തുടങ്ങി കേരളത്തിലെ വിവിധ ജില്ലകളിൽ വന്നിരിക്കുന്ന അവസരങ്ങൾ

Under the Department of Women and Child Development, security, cook and peons are appointed on contract basis to the shelte

✅️സെക്യൂരിറ്റി, കുക്ക്, പ്യൂണ്‍ കരാര്‍ നിയമനം

വനിതാ ശിശുവികസന വകുപ്പിന് കീഴില്‍ വിധവാ സംഘം എന്ന സന്നദ്ധ സംഘടനയുടെ കീഴിലുള്ള ഷെല്‍ട്ടര്‍ ഹോമിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ സെക്യൂരിറ്റി, കുക്ക്, പ്യൂണ്‍ നിയമനം നടത്തുന്നു. സെക്യൂരിറ്റിയായി പ്രവര്‍ത്തന പരിചയമുള്ള 30 നും 35 നും മധ്യേ പ്രായമുള്ള സ്ത്രീകള്‍ക്ക് സെക്യൂരിറ്റി തസ്തികയിലേക്ക് അപേക്ഷിക്കാം.

 പത്താം ക്ലാസാണ് യോഗ്യത. എഴുത്തും വായനയും അറിയാവുന്ന ഭക്ഷണം പാകം ചെയ്യുന്നതില്‍ പരിജ്ഞാനമുള്ള 25 നും 55 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് കുക്ക് തസ്തികയിലേക്കും പത്താംക്ലാസ് യോഗ്യതയുള്ള 25 നും 45 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് പ്യൂണ്‍ തസ്തികയിലേക്കും അപേക്ഷിക്കാം. അപേക്ഷകര്‍ സ്ത്രീകളായിരിക്കണം. താത്പര്യമുള്ളവര്‍ വിദ്യാഭ്യാസ യോഗ്യത, പ്രവര്‍ത്തി പരിചയം, വയസ് എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍ സഹിതം മെയ് എട്ടിന് ഒറ്റപ്പാലം ബ്ലോക്ക് ഓഫീസില്‍ പ്രവര്‍ത്തിക്കുന്ന ഐ.സി.ഡി.എസ് ഓഫീസില്‍ നേരിട്ടെത്തണം.

ഫോണ്‍: 9846517514

Also Read: KSRTC Women Driver Recruitment 2023; Apply Online for Driver Vacancies 

✅️ ക്ലര്‍ക്ക് കം ഡി.റ്റി.പി ഓപ്പറേറ്റര്‍ ഒഴിവ്

നവകേരളം കര്‍മ്മപദ്ധതി പത്തനംതിട്ട ജില്ലാ ഓഫീസില്‍ ക്ലര്‍ക്ക് കം ഡി.റ്റി.പി ഓപ്പറേറ്ററുടെ താല്‍ക്കാലിക ഒഴിവ്. കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. നിയമന കാലയളവില്‍ സര്‍ക്കാര്‍ അംഗീകൃത വേതനത്തിന് അര്‍ഹതയുണ്ടായിരിക്കും.

 അപേക്ഷകര്‍ക്ക് ഏതെങ്കിലും വിഷയത്തില്‍ അംഗീകൃത സര്‍വകലാശാല ബിരുദം, കെജിറ്റിഇ ഇംഗ്ലീഷ്, മലയാളം ടൈപ്പ് റൈറ്റിംഗ് (ലോവര്‍), കമ്പ്യൂട്ടര്‍ വേര്‍ഡ്‌പ്രോസസിംഗ് (ലോവര്‍) എന്നീ യോഗ്യതകള്‍ ഉണ്ടായിരിക്കണം. 

അംഗീകൃത സ്ഥാപനത്തില്‍ നിന്നുള്ള പ്രവര്‍ത്തിപരിചയ സാക്ഷ്യപത്രം അഭിലഷണീയം. ബയോഡേറ്റ, സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍, ഫോണ്‍ നമ്പര്‍, ഇമെയില്‍ ഐഡി എന്നിവ സഹിതം വെള്ള പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ ജില്ലാ കോര്‍ഡിനേറ്റര്‍, നവകേരളം കര്‍മപദ്ധതി, ജില്ലാ പ്ലാനിംഗ് ഓഫീസ്, കളക്ടറേറ്റ് പത്തനംതിട്ട, 689645 എന്ന വിലാസത്തില്‍ മെയ് ആറിന് പകല്‍ മൂന്നിനു മുമ്പായി സമര്‍പ്പിക്കണം.

Post a Comment

© DAILY JOB. All rights reserved. Developed by Jago Desain