കേരള പി എസ് സി അറിയിപ്പുകൾ - ജൂൺ 27 ||KPSC Updates
പോലീസ് വകുപ്പിലെ മോട്ടോർ ട്രാൻസ്പോർട്ട് ഇൻസ്പെക്ടർ (ടെക്നിക്കൽ) കാറ്റഗറി നമ്പർ 482/19 തസ്തികയുടെ ശാരീരിക അളവെടുപ്പ്, ഇന്റർവ്യൂ എന്നിവ 2023 ജൂലൈ 19 ആം തീയതി രാവിലെ 9 മണിക്ക് കേരള പബ്ലിക് സർവീസ് കമ്മീഷൻ ആസ്ഥാന ഓഫീസിൽ വച്ച് നടത്തുന്നതിന് കമ്മീഷൻ തീരുമാനിച്ചിട്ടുണ്ട്.
പുതിയ കാർത്തികൾ അവരുടെ പ്രൊഫൈലിൽ ലഭ്യമാക്കിയിട്ടുള്ള അഡ്മിഷൻ ടിക്കറ്റ്, OTV സർട്ടിഫിക്കറ്റ്, ബയോഡാറ്റ, ഒറിജിനൽ ഐഡി കാർഡ്, ഒറിജിനൽ ഡ്രൈവിംഗ് ലൈസൻസ്, Latest License Particulars (പ്രൊഫൈലിൽ അപ്‌ലോഡ് ചെയ്യണം) എന്നിവ സഹിതം രാവിലെ 9 മണിക്ക് മുമ്പായി തന്നെ കേരള പബ്ലിക് സർവീസ് കമ്മീഷൻ ആസ്ഥാന ഓഫീസിൽ എത്തിച്ചേരേണ്ടതാണ്.
ഉദ്യോഗാർത്ഥികൾ കൃത്യസമയത്ത് തന്നെ എത്തിച്ചേരാൻ വേണ്ടി ശ്രമിക്കുക. 9 മണിക്ക് ശേഷം എത്തുന്ന ഉദ്യോഗാർത്ഥികളെ ശാരീരിക അളവെടുപ്പ്, ഇന്റർവ്യൂ എന്നിവയിൽ യാതൊരു കാരണവശാലും പങ്കെടുപ്പിക്കുന്നതല്ല.