സ്റ്റെനോ ടൈപ്പിസ്റ്റ് സ്ഥിര ജോലി; മാസ ശമ്പളം 18300 വരെ | KSINC Recruitment 2023

Kerala Shipping and Inland Navigation Corporation Ltd (KSINC) Recruitment 2023. Explore a wide range of positions available at KSINC, a prominent gove

Kerala Shipping and Inland Navigation Corporation Ltd (KSINC) Recruitment 2023

കേരള സർക്കാരിന്റെ സ്ഥിര ജോലി ആഗ്രഹിക്കുന്നവർക്ക് കേരള ഷിപ്പിംഗ് ആൻഡ് ഇൻലൻഡ്  നാവിഗേഷൻ കോർപ്പറേഷൻ ലിമിറ്റഡ് (KSINC) നിലവിലെ ഒഴിവുകൾ നികത്തുന്നതിനായി നോട്ടിഫിക്കേഷൻ പ്രസിദ്ധീകരിച്ചിരിക്കുന്നു.

 താല്പര്യമുള്ളവർക്ക് ജൂൺ 29 വരെ ഓൺലൈനായി അപേക്ഷ നൽകാം. ഉദ്യോഗാർത്ഥികൾക്ക് മൊബൈൽ വഴിയും അപേക്ഷിക്കാനുള്ള സൗകര്യം ഉണ്ട്. ഈ അവസരം ഉപകാരപ്പെടും എന്ന് തോന്നിയാൽ നിങ്ങളുടെ സുഹൃത്തുക്കൾക്കും ഷെയർ ചെയ്തു നൽകുക.

Vacancy Available for Kerala KSINC Recruitment 2023?

KWA പ്രസിദ്ധീകരിച്ച വിജ്ഞാപനം അനുസരിച്ച് രണ്ട് ലീഗൽ അസിസ്റ്റന്റ് ഒഴിവുകളാണ് ഉള്ളത്. ഈ ഒഴിവുകൾ ഇപ്പോൾ നിലവിലുള്ളതാണ്. മൂന്ന് വർഷത്തിനടക്ക് വരുന്ന ഒഴിവുകൾ കൂടി ഇതിലേക്ക് ആഡ് ചെയ്യുന്നതാണ്.

Age Limit Details KSINC Recruitment 2023

18നും 36 നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷ നൽകാം. ഉദ്യോഗാർത്ഥികൾ 1987 ജനുവരി രണ്ടിനും 2005 ജനുവരി ഒന്നിനും ഇടയിൽ ജനിച്ചവരായിരിക്കണം.

 പിന്നോക്ക വിഭാഗത്തിൽ പെടുന്ന SC/ST/ OBC വിഭാഗക്കാർക്ക് പ്രായ പരിധിയിൽ നിന്ന് ഇളവുകൾ ലഭിക്കുന്നതാണ്.

Educational Qualification KSINC Recruitment 2023

 1. എസ്എസ്എൽസി

2. ടൈപ്പ് റൈറ്റിംഗ് ഇംഗ്ലീഷ് ഹയർ (KGTE) അല്ലെങ്കിൽ തത്തുല്യമായ യോഗ്യത.

3. ഷോർട്ട് ഹാൻഡ് ഇംഗ്ലീഷ് ലോവർ (KGTE) അല്ലെങ്കിൽ തത്തുല്യം.

Salary Details KSINC Recruitment 2023

KSINC റിക്രൂട്ട്മെന്റ് വഴി സ്റ്റെനോ ടൈപ്പിസ്റ്റ് ഒഴിവുകളിലേക്ക് തിരഞ്ഞെടുക്കപ്പെട്ടാൽ 10480 രൂപ മുതൽ 18,300 വരെ മാസം ശമ്പളം ലഭിക്കും. ശമ്പളത്തിന് പുറമേ കേരള സർക്കാർ ജീവനക്കാർക്ക് ലഭിക്കുന്ന മറ്റെല്ലാ ആനുകൂല്യങ്ങളും ലഭിക്കുന്നതാണ്.

Kerala Shipping and Inland Navigation Corporation Limited (KSINC) Recruitment 2023 Selection Procedure

1. OMR പരീക്ഷ, ടൈപ്പിംഗ് വേഗത ടെസ്റ്റ്

2. ഷോർട്ട് ലിസ്റ്റിംഗ്

3. സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ

4. വ്യക്തിഗത ഇന്റർവ്യൂ 

How to Apply KSINC Steno Typist Recruitment 2023?

കേരള ഷിപ്പിംഗ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപ്പറേഷൻ ലിമിറ്റഡ് ഒഴിവുകളിലേക്ക് കേരള പിഎസ്സിയുടെ ഔദ്യോഗിക വെബ്സൈറ്റ് മുഖേനയാണ് അപേക്ഷ നൽകേണ്ടത്. ഉദ്യോഗാർത്ഥികൾക്ക് ജൂൺ 29 അർദ്ധരാത്രി 12 മണിവരെ അപേക്ഷിക്കാൻ സമയപരിധിയുണ്ട്.

  1. ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റ് മുഖേനയാണ് അപേക്ഷിക്കേണ്ടത്.
  2. പിഎസ്സി വഴി ആദ്യമായി അപേക്ഷിക്കുന്നവർ രജിസ്ട്രേഷൻ പൂർത്തീകരിക്കുക. ഇതിനോടകം രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ അവരുടെ യൂസർ ഐഡിയും പാസ്സ്‌വേർഡും ഉപയോഗിച്ച് ലോഗിൻ ചെയ്ത ശേഷം സ്വന്തം പ്രൊഫൈലിലൂടെ അപേക്ഷിക്കേണ്ടതാണ്.
  3. അതിനായി 'നോട്ടിഫിക്കേഷൻ' എന്ന ക്ലിക്ക് ചെയ്ത് '064/2023' എന്ന കാറ്റഗറി നമ്പർ സെർച്ച് ചെയ്യുക.
  4. 'Apply Now' എന്നതിൽ ക്ലിക്ക് ചെയ്ത് അപേക്ഷിക്കുക.
  5. അപേക്ഷിക്കുന്നതിന് പ്രത്യേകം ഫീസ് നൽകേണ്ടതില്ല.
  6. അപേക്ഷ സമർപ്പിച്ച ശേഷം 'My Applications' എന്നാൽ ലിങ്കിൽ ക്ലിക്ക് ചെയ്ത് അപേക്ഷയുടെ പ്രിന്റ് എടുത്ത് സൂക്ഷിക്കുക.
  7. കൂടുതൽ വിവരങ്ങൾ താഴെ നൽകിയിരിക്കുന്ന ഔദ്യോഗിക നോട്ടിഫിക്കേഷനിൽ ലഭ്യമാണ്.

Post a Comment

© DAILY JOB. All rights reserved. Developed by Jago Desain