കേരളത്തിൽ ഇന്ന് വന്നിരിക്കുന്ന വിവിധ ജോലികൾ
സുഭിക്ഷ കേരളം, ജനകീയ മത്സ്യകൃഷി ഫിഷറീസ് വകുപ്പ് അക്വാകള്‍ച്ചര്‍ പ്രൊമോട്ടര്‍ തസ്തികളിലേക്ക് കരാറടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. 20 നും 56 വയസിനും ഇടയില്‍ പ്രായമുള്ളവരായിരിക്കണം.
യോഗ്യത: വി.എച്ച്.എസ്.സി (ഫിഷറീസ്), ബി.എസ്.സി സുവോളജിയിലോ ഫിഷറീസിലോ ബിരുദമുള്ളവര്‍ക്കും സമാന തസ്തികയില്‍ കുറഞ്ഞത് അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയമുള്ള എസ്.എസ്.എല്‍.സി പാസായവര്‍ക്കും അക്വാകള്‍ച്ചര്‍ അപേക്ഷിക്കാം.
ഓങ്ങല്ലൂര്‍, പുതൂര്‍, തിരുവേഗപ്പുറ, കപ്പൂര്‍, തിരുമുറ്റക്കോട്, കാരാകുറുശ്ശി, പൂക്കോട്ടുകാവ്, എലവഞ്ചേരി, കുഴല്‍മന്ദം, മാത്തൂര്‍, എന്നീ പഞ്ചായത്തുകളിലാണ് നിയമനം. ഈ പഞ്ചായത്തുകളില്‍ നിന്നുള്ളവര്‍ക്ക് മുന്‍ഗണന ഉണ്ടായിരിക്കും. കൂടിക്കാഴ്ച്ചയില്‍ പങ്കെടുക്കുവാന്‍ താത്പര്യമുള്ളവര്‍ ജൂണ്‍ 16ന് രാവിലെ 10ന് വയസ്, വിദ്യാഭ്യാസ യോഗ്യത, പ്രവര്‍ത്തിപരിചയം എന്നിവ തെളിയിക്കുന്ന അസല്‍ രോഖകള്‍ സഹിതം മലമ്പുഴ ഫിഷറീസ്, ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ എത്തണം.
കുടുംബശ്രീ കമ്യൂണിറ്റി കൗണ്‍സിലിംഗ് എജ്യൂക്കേറ്റേഴ്സ് നിയമന നടത്തുന്നു
കാസർഗോഡ് ജില്ലയിലെ കുടുംബശ്രീ കമ്മ്യൂണിറ്റി കൗസിലിംഗ് എജ്യുക്കേറ്റേര്‍സിനെ ഓണറേറിയം അടിസ്ഥാനത്തില്‍ നിയമിക്കുന്നു. യോഗ്യത ബിരുദാനന്തര ബിരുദം/ സോഷ്യല്‍ വര്‍ക്കില്‍ ബിരുദാനന്തര ബിരുദം. അപേക്ഷകര്‍ കുടുംബശ്രീ അംഗമായിരിക്കണം. ഓക്സിലറി ഗ്രൂപ്പ് അംഗങ്ങള്‍ക്ക് മുന്‍ഗണന. മഞ്ചേശ്വരം ബ്ലോക്ക് പരിധിയില്‍ താമസിക്കുന്ന കന്നഡ/മലയാളം ഭാഷയില്‍ പ്രാവീണ്യമുളളവര്‍ക്കാണ് അവസരം.
അഭിമുഖം ജൂണ്‍ 15ന് രാവിലെ 10.30ന് സിവില്‍ സ്റ്റേഷനിലെ കുടുംബശ്രീ ജില്ലാമിഷന്‍ ഓഫീസില്‍.