Kerala Anganwadi Recruitment 2023 Apply Offline, Eligibility, Age Limit & Selection

Kerala Anganwadi Recruitment 2023 is an excellent opportunity for individuals interested in joining the Anganwadi sector in Kerala. With its diverse r

Kerala Anganwadi Vacancy 2023

Pathanamthitta Anganwadi Recruitment 2023

പന്തളം ഐസിഡിഎസ് പ്രോജക്ട് പരിധിയിലുള്ള മെഴുവേലി ഗ്രാമ പഞ്ചായത്തിലെ അങ്കണവാടി വര്‍ക്കര്‍/ഹെല്‍പ്പര്‍ തസ്തികയിലെ സ്ഥിരം ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ മെഴുവേലി ഗ്രാമ പഞ്ചായത്തിലെ സ്ഥിര താമസക്കാരായവരും 01/01/2023 തീയതിയില്‍ 18 നും 46 നും മദ്ധ്യേ പ്രായമുള്ള യോഗ്യരായ വനിതകള്‍ ആയിരിക്കണം.

അപേക്ഷയുടെ മാതൃക മെഴുവേലി ഗ്രാമ പഞ്ചായത്ത് ഓഫീസ്, പന്തളം-2 ശിശു വികസന പദ്ധതി ഓഫീസ്, മെഴുവേലി ഗ്രാമ പഞ്ചായത്തിലെ അങ്കണവാടികള്‍ എന്നിവിടങ്ങളില്‍ നിന്നും ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ ആഗസ്റ്റ് 16 വൈകുന്നേരം 5 മണിക്ക് മുമ്പായി ശിശു വികസന പദ്ധതി ഓഫീസര്‍, ഐസിഡിഎസ് പ്രോജക്ട് ഓഫീസ് പന്തളം-2, ബ്ലോക്ക് പഞ്ചായത്ത് കോമ്പൌണ്ട്, കുളനട പി.ഒ എന്ന വിലാസത്തില്‍ നേരിട്ടോ സാധാരണ തപാലിലോ ലഭ്യമാക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഓഫീസുമായി ബന്ധപ്പെടാം. ഫോണ്‍: 04734 292620.

Palakkad Anganwadi Job Vacancy

ഒറ്റപ്പാലം ശിശുവികസന പദ്ധതി ഓഫീസിന് കീഴില്‍ ഒറ്റപ്പാലം നഗരസഭാ പരിധിയിലുള്ള അങ്കണവാടികളില്‍ വര്‍ക്കര്‍, ഹെല്‍പ്പര്‍ തസ്തികകളിലേക്ക് വനിതകള്‍ക്ക് അപേക്ഷിക്കാം. പ്രായം 18 നും 46 നും മധ്യേ. എസ്.സി, എസ്.ടി വിഭാഗക്കാര്‍ക്ക് മൂന്ന് വര്‍ഷം വരെ ഉയര്‍ന്ന പ്രായപരിധിയില്‍ വയസിളവുണ്ട്. പത്താം ക്ലാസ് പാസായവര്‍ക്ക് വര്‍ക്കര്‍ തസ്തികയിലേക്കും പാസാകത്തവര്‍ക്ക് ഹെല്‍പ്പര്‍ തസ്തികയിലേക്കും അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഓഗസ്റ്റ് 11 ന് വൈകിട്ട് അഞ്ച് വരെ ഒറ്റപ്പാലം ഐ.സി.ഡി.എസ് ഓഫീസില്‍ അപേക്ഷ നല്‍കണമെന്ന് ഒറ്റപ്പാലം ശിശുവികസന പദ്ധതി ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0466 2245627

 ചിറ്റൂര്‍ ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസിന് കീഴിലുള്ള ചിറ്റൂര്‍ ബ്ലോക്ക് പഞ്ചായത്തിലെ വടകരപ്പതി, കൊഴിഞ്ഞാമ്പാറ, എരുത്തേമ്പതി, എലപ്പുള്ളി പഞ്ചായത്തുകളില്‍ അങ്കണവാടി വര്‍ക്കര്‍, ഹെല്‍പ്പര്‍ തസ്തികയിലേക്ക് അപേക്ഷിക്കാം.

യോഗ്യത: അങ്കണവാടി വര്‍ക്കര്‍ തസ്തികയിലേക്ക് പത്താം ക്ലാസ് പാസായവര്‍ക്കും ഹെല്‍പ്പര്‍ തസ്തികയിലേക്ക് എഴുതാനും വായിക്കാനും അറിയുന്നവര്‍ക്കും പത്താം ക്ലാസ് പാസാകാത്തവര്‍ക്കും അപേക്ഷിക്കാം. പ്രസ്തുത പഞ്ചായത്തുകളിലെ സ്ഥിരതാമസക്കാരായ സ്ത്രീകള്‍ക്കാണ് അപേക്ഷിക്കാവുന്നത്. പ്രായപരിധി 46. എസ്.സി/എസ്.ടി വിഭാഗക്കാര്‍ക്ക് മൂന്ന് വര്‍ഷ ഇളവ് ഉണ്ടായിരിക്കും.

അപേക്ഷിക്കേണ്ട വിധം: അപേക്ഷാഫോറം മാതൃക വടകരപ്പതി, കൊഴിഞ്ഞാമ്പാറ, എരുത്തേമ്പതി, എലപ്പുള്ളി പഞ്ചായത്തുകളിലും ശിശു വികസന പദ്ധതി ഓഫീസറുടെ ഓഫീസിലും ലഭിക്കും. അപേക്ഷകള്‍ ജൂലൈ 25 ന് വൈകിട്ട് അഞ്ച് വരെ ശിശു വികസന പദ്ധതി ഓഫീസര്‍, ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസ്, നാട്ടുകല്‍ പോസ്റ്റ്, ചിറ്റൂര്‍-678554 എന്ന വിലാസത്തില്‍ നല്‍കണമെന്ന് ശിശു വികസന പദ്ധതി ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 04923273675

Thiruvananthapuram Anganwadi Recruitment 2023

Thiruvananthapuram Anganwadi Job Vacancy: പെരുങ്കടവിള ഗ്രാമപഞ്ചായത്ത് പരിധിയിൽ അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം. എസ്.എസ്.എൽ.സി വിജയിച്ചവർ അങ്കണവാടി വർക്കർ തസ്തികയിലും എസ്.എസ്.എൽ.സി പരാജയപ്പെട്ട, എഴുത്തും വായനയും അറിയാവുന്ന വനിതകൾക്ക് അങ്കണവാടി ഹെൽപ്പർ തസ്തികയിലും അപേക്ഷ സമർപ്പിക്കാം.

Age Limit: 18നും 46 നും ഇടയിലാണ് പ്രായപരിധി. പട്ടികജാതി, പട്ടികവർഗ വിഭാഗത്തിലുള്ളവർക്ക് മൂന്ന് വർഷവും, താത്കാലികമായി സേവനമനുഷ്ഠിച്ചവർക്ക് പരമാവധി മൂന്ന് വർഷവും വയസിളവ് ലഭിക്കും. 2019 ൽ അപേക്ഷിച്ചവർ വീണ്ടും അപേക്ഷ സമർപ്പിക്കേണ്ടതില്ലെന്ന് പെരുങ്കടവിള അഡീഷണൽ ശിശുവികസന പദ്ധതി ഓഫീസർ അറിയിച്ചു. അവസാനതിയതി ജൂലൈ 25. കൂടുതൽ വിവരങ്ങൾക്ക് 9895585338.

Eranamkulam Anganwadi Recruitment 2023

കൊച്ചി അർബൻ 3, ഐ.സി.ഡി.എസ് പ്രോജക്ട് പരിധിയിൽ വരുന്ന മുൻസിപ്പാലിറ്റിയിലെ അങ്കണവാടികളിൽ അങ്കണവാടി വർക്കർ ഹെൽപ്പർ തസ്തികകളിൽ നിലവിലുള്ളതും, ഭാവിയിൽ ഉണ്ടാകാവുന്നതുമായ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നതിനായി മുൻസിപ്പാലിറ്റിയിലെ സ്ഥിരതാമസക്കാരും സേവനതത്പരരുമായ അപേക്ഷകർ മികച്ച ശാരീരിക മാനസിക ക്ഷമതയുള്ള (ഭിന്നശേഷിക്കാർ അപേക്ഷിക്കേണ്ടതില്ല) വനിതകളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.
അപേക്ഷകരുടെ പ്രായം 01-01-2023 ൽ 18 വയസ്സ് പൂർത്തിയായിരിക്കേണ്ടതും 46 വയസ്സ് കവിയാൻ പാടില്ലാത്തതുമാണ്. അപേക്ഷകൾ 25 ന് രാവിലെ 10 മുതൽ ഓഗസ്റ്റ് 25 വൈകിട്ട് 5 വരെ കൊച്ചി അർബൻ 3, ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസിൽ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾക്ക് കൊച്ചി അർബൻ 3, ഐ.സി.ഡി.എസ് ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്. ഐ.സി.ഡി.എസ് കൊച്ചി അർബൻ 3, പ്രോജക്ട് പരിധിയിൽ വരുന്ന മുൻസിപ്പാലിറ്റിയിലെ സ്ഥിരതാമസക്കാർ മാത്രമേ അപേക്ഷിക്കാൻ പാടുള്ളു. 
ഫോൺ :0484-2706695
____________________________

നോർത്ത് പറവൂർ ഐ.സി.ഡി.എസ്. പ്രോജക്ടിന്റെ പരിധിയിലുള്ള കോട്ടുവള്ളി ഗ്രാമ പഞ്ചായത്തിലെ അങ്കണവാടി വർക്കർമാരുടേയും, അങ്കണവാടി ഹെൽപ്പർമാരുടേയും നിലവിലുള്ളതും ഭാവിയിൽ ഉണ്ടാകാവുന്ന ഒഴിവുകളിലേക്കും നിയമനം (നിലവിലുള്ള സർക്കാർ ഉത്തരവുകൾ പ്രകാരം) നടത്തുന്നതിനായി കോട്ടുവള്ളി ഗ്രാമ പഞ്ചായത്തിലെ സ്ഥിരതാമസക്കാരും സേവന തത്പരരുമായ വനിതകളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.

അപേക്ഷകരുടെ പ്രായം 01.01.2023 ൽ 18 വയസ്സ് പൂർത്തിയാകേണ്ടതും, 46 വയസ്സ് കവിയാൻ പാടില്ലാത്തതുമാണ്. അപേക്ഷകൾ 18 മുതൽ അടുത്ത മാസം 5 വരെ നോർത്ത് പറവൂർ ഐ.സി.ഡി.എസ് പ്രോജക്ടിൽ സ്വീകരിക്കുന്നതാണ്. അപേക്ഷയുടെ മാതൃക നോർത്ത് പറവൂർ ഐ.സി.ഡി.എസ് പ്രോജക്ട്, കോട്ടുവള്ളി ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളിൽ നിന്നും ലഭിക്കുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക് നോർത്ത് പറവൂർ സിവിൽ സ്റ്റേഷൻ 2-ാം നിലയിൽ പ്രവർത്തിക്കുന്ന ഐ.സി.ഡി.എസ് ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്. ഫോൺ നമ്പർ : 0484 2448803.

Kollam Anganwadi Job Vacancy 2023

പുനലൂര്‍ ഐ സി ഡി എസ് പ്രൊജക്ടില്‍ അങ്കണവാടി വര്‍ക്കര്‍, ഹെല്‍പ്പര്‍ സ്ഥിരം ഒഴിവിലേക്ക് വനിതകള്‍ക്ക് അപേക്ഷിക്കാം. പുനലൂര്‍ നഗരസഭാ പ്രദേശത്ത് സ്ഥിരതാമസക്കാരും പൂര്‍ണ ആരോഗ്യമുള്ളവരുമാകണം. ഭിന്നശേഷിക്കാര്‍ അപേക്ഷിക്കേണ്ടതില്ല. പ്രായപരിധി 18-46 വയസ്. പട്ടികജാതി- പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് മൂന്നുവര്‍ഷം ഉയര്‍ന്ന പ്രായപരിധിയില്‍ ഇളവ് ലഭിക്കും.  

യോഗ്യത: വര്‍ക്കര്‍ - പത്താം ക്ലാസ് പാസായിരിക്കണം, പ്രീ- പ്രൈമറി സ്‌കൂള്‍ ടീച്ചര്‍, നഴ്‌സറി ടീച്ചര്‍ പരിശീലനം ഉള്ളവര്‍ക്ക് മുന്‍ഗണന. ഹെല്‍പ്പര്‍ തസ്തികയ്ക്ക് എഴുത്തും വായനയും അറിഞ്ഞിരിക്കണം. പത്താം ക്ലാസ് പാസാകരുത്.

അപേക്ഷകളുടെ നിര്‍ദിഷ്ട മാതൃക പുനലൂര്‍ ഐ സി ഡി എസ് പ്രൊജക്ട് ഓഫീസിലും പുനലൂര്‍ നഗരസഭയിലും ലഭിക്കും. അപേക്ഷകള്‍ ജൂലൈ 31 നകം ശിശുവികസന പദ്ധതി ഓഫീസര്‍, ഐ സി ഡി എസ് പുനലൂര്‍ പ്രൊജക്ടാഫീസ്, പുനലൂര്‍ കാര്‍ഷിക വികസന ബാങ്ക് ബില്‍ഡിങ്, തൊളിക്കൊട് പി ഒ, 691333 വിലാസത്തില്‍ ലഭിക്കണം. ഫോണ്‍: 9446524441.

The Kerala Anganwadi Recruitment 2023 is an excellent opportunity for individuals interested in joining the Anganwadi sector in Kerala. With its diverse range of job openings and competitive selection process, the Kerala Anganwadi Recruitment 2023 promises to attract talented candidates. Whether you're seeking a rewarding career as an Anganwadi worker, supervisor, or helper, this recruitment drive offers a chance to make a difference in the lives of children and communities.

Post a Comment

© DAILY JOB. All rights reserved. Developed by Jago Desain