മെയിൽ അയച്ച് കേരളാ പോലീസിൽ ജോലി നേടാം: മാസ ശമ്പളം 36,000 വരെ

കേരളാ പോലീസ് സ്പെഷ്യൽ പോലീസിംഗ് വിഭാഗത്തിന്റെ നേതൃത്വത്തിൽ വിവിധ ജില്ലകളിലെ കമ്മീഷണറേറ്റുകളിലെ ഡി-അഡിക്ഷൻ സെന്ററുകളിലേക്ക് (D-DAD) അപേക്ഷകൾ ക്ഷണിക്കുന

കേരളാ പോലീസ് സ്പെഷ്യൽ പോലീസിംഗ് വിഭാഗത്തിന്റെ നേതൃത്വത്തിൽ വിവിധ ജില്ലകളിലെ കമ്മീഷണറേറ്റുകളിലെ ഡി-അഡിക്ഷൻ സെന്ററുകളിലേക്ക് (D-DAD) അപേക്ഷകൾ ക്ഷണിക്കുന്നു. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് ഓഗസ്റ്റ് 4 വൈകുന്നേരം 5 മണി വരെ ഇമെയിൽ വഴി അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. ഈ ഒഴിവുകളിലേക്ക് അപേക്ഷിക്കുന്നതിന് മുൻപ് താഴെ നൽകിയിരിക്കുന്ന യോഗ്യത മാനദണ്ഡങ്ങൾ കൃത്യമായി വായിച്ചു മനസ്സിലാക്കുക.

ഒഴിവുകൾ

കേരള പോലീസ് പ്രസിദ്ധീകരിച്ച ഔദ്യോഗിക നോട്ടിഫിക്കേഷൻ അനുസരിച്ച് ക്ലിനിക്കൽ സൈക്കോളജിസ്റ്റ് തസ്തികയിലേക്ക് ആറ് ഒഴിവാണ് ഇപ്പോൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.

  • തിരുവനന്തപുരം സിറ്റി: 01
  • കൊല്ലം സിറ്റി: 01
  • കൊച്ചി സിറ്റി: 01
  • തൃശ്ശൂർ സിറ്റി: 01
  • കോഴിക്കോട് സിറ്റി: 01
  • കണ്ണൂർ സിറ്റി: 01

വിദ്യാഭ്യാസ യോഗ്യത

ക്ലിനിക്കൽ സൈക്കോളജിയിൽ ബിരുദാനന്തര ബിരുദവും എംഫിലും ആർസിഐ രജിസ്ട്രേഷനും (OR)

 മേൽപ്പറഞ്ഞ യോഗ്യതയുള്ള ഉദ്യോഗാർത്ഥികളുടെ അഭാവത്തിൽ സൈക്കോളജിയിൽ ബിരുദാനന്തര ബിരുദവും (സൈക്കോളജിയിൽ എം.എ/ MSc) രണ്ട് വർഷത്തെ പ്രവർത്തിപരിചയവും ഉള്ളവരെ പരിഗണിക്കുന്നതാണ്.

 ഇതിനുപുറമേ സൈക്യാട്രിക് സോഷ്യൽ വർക്കിൽ സോഷ്യൽ വർക്കിൽ എംഫിൽ ഉള്ളവരെയും പരിഗണിക്കുന്നതാണ്.

ശമ്പളം

ക്ലിനിക്കൽ സൈക്കോളജിസ്റ്റ് പോസ്റ്റിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 36000 ശമ്പളം ലഭിക്കുന്നതാണ്.

പ്രായപരിധി

മുകളിൽ നൽകിയിരിക്കുന്ന ഒഴിവുകളിലേക്ക് പരമാവധി 40 വയസ്സ് വരെയുള്ളവർക്ക് അപേക്ഷ നൽകാം. പ്രായം 2023 ജനുവരി 01ന് അനുസരിച്ച് കണക്കാക്കും.

തിരഞ്ഞെടുപ്പ്

അപേക്ഷ അയക്കുന്നവരിൽ നിന്നും സർട്ടിഫിക്കറ്റുകൾ പരിശോധിച്ച് യോഗ്യതയുള്ളവർക്ക് ഇന്റർവ്യൂ, എഴുത്തു പരീക്ഷ എന്നിവ നടത്തും. അതിൽനിന്നും ഒരു റാങ്ക് ലിസ്റ്റ് തയ്യാറാക്കുകയും നിയമനം നടത്തുകയും ചെയ്യും.

അപേക്ഷിക്കേണ്ട വിധം

മുകളിൽ നൽകിയിരിക്കുന്ന യോഗ്യതകൾ ഉള്ള ഉദ്യോഗാർത്ഥികൾ താഴെ കൊടുത്തിരിക്കുന്ന അപേക്ഷ ഫോറം ഡൗൺലോഡ് ചെയ്ത് പ്രിന്റ് എടുത്ത് പൂരിപ്പിക്കുക. നിങ്ങളുടെ Resume, അപേക്ഷയും digitalsafetykerala@gmail.com എന്ന ഇമെയിൽ വിലാസത്തിലേക്ക് ഓഗസ്റ്റ് 4 വൈകുന്നേരം 5 മണിക്ക് മുൻപ് എത്തുന്ന വിധത്തിൽ അയക്കുക. എഴുത്ത് പരീക്ഷയുടെയും അഭിമുഖത്തിന്റെയും തീയതികൾ നിങ്ങളെ ഈമെയിൽ വഴി അറിയിക്കും.

Post a Comment

© DAILY JOB. All rights reserved. Developed by Jago Desain