ഉദ്യോഗാർത്ഥികൾ ശ്രദ്ധിക്കുക!! SC/ST വിഭാഗക്കാർക്ക് സൗജന്യ പ്ലേസ്മെന്റ് ഡ്രൈവ്

കേന്ദ്ര തൊഴിൽ ഉദ്യോഗ മന്ത്രാലയത്തിന് കീഴിൽ തിരുവനന്തപുരം തൈക്കാട് പ്രവർത്തിക്കുന്ന ദേശീയ തൊഴിൽ സേവന കേന്ദ്രം പ്രമുഖ സ്വകാര്യ സ്ഥാപനവുമായിട്ട് സഹകരിച്ച

കേന്ദ്ര തൊഴിൽ ഉദ്യോഗ മന്ത്രാലയത്തിന് കീഴിൽ തിരുവനന്തപുരം തൈക്കാട് പ്രവർത്തിക്കുന്ന ദേശീയ തൊഴിൽ സേവന കേന്ദ്രം പ്രമുഖ സ്വകാര്യ സ്ഥാപനവുമായിട്ട് സഹകരിച്ച് പട്ടികജാതി പട്ടികവർഗ്ഗ വിഭാഗത്തിൽ പെട്ടവർക്ക് വേണ്ടി ജൂലൈയിൽ സൗജന്യ ഡ്രൈവ് സംഘടിപ്പിക്കുന്നു. ആർക്കെല്ലാം പ്ലേസ്മെന്റ് ഡ്രൈവിൽ പങ്കെടുക്കാം എന്നുള്ള കാര്യങ്ങളാണ് ഇനി പറയാൻ പോകുന്നത്.

 ഫിനാൻഷ്യൽ അഡ്വൈസർ, ഫിനാൻഷ്യൽ കൺസൾട്ടന്റ് എന്നീ രണ്ട് തസ്തികകളിലേക്കാണ് പ്ലേസ്മെന്റ് ഡ്രൈവ്. പ്ലസ് ടു ആണ് യോഗ്യത. എല്ലാ റിക്രൂട്ട്മെന്റുകൾ എന്ന പോലെയും പ്രവർത്തിപരിചയം ഉള്ളവർക്ക് മുൻഗണന ഉണ്ട്. തിരുവനന്തപുരം ജില്ലയിലാണ് മുഴുവൻ ഒഴിവുകളും ഉള്ളത്. 25 വയസ്സ് മുതൽ 65 വയസ്സു വരെയാണ് ഇതിലേക്കുള്ള പ്രായപരിധി.

 താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ നൽകിയിരിക്കുന്ന ലിങ്ക് വഴി ഓൺലൈനായി അപേക്ഷിക്കണം. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 17 അർദ്ധരാത്രി 12 മണി വരെ ആയിരിക്കും. ലിങ്ക് വഴി രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികളിൽ നിന്നും യോഗ്യതയുള്ളവരെ ഇന്റർവ്യൂവിന് ഹാജരാകേണ്ട സ്ഥലവും സമയവും മെസ്സേജ് വഴി അറിയിക്കും. ഇന്റർവ്യൂ നടക്കുന്ന ദിവസം ഉദ്യോഗാർത്ഥികൾ ബയോഡാറ്റയും സർട്ടിഫിക്കറ്റുകളും ആയിട്ട് ഹാജരാക്കണം.

 കൂടുതൽ വിവരങ്ങൾക്ക് 04712332113/ 8304009409 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

Apply Now

Post a Comment

© DAILY JOB. All rights reserved. Developed by Jago Desain