STDD റിക്രൂട്ട്മെന്റ് 2023 - കേരളത്തിലെ എല്ലാ ജില്ലകളിലും അവസരം

പട്ടികവർഗ്ഗ വികസന പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിനും പട്ടിക വർഗ്ഗക്കാർക്കുള്ള ആനുകൂല്യങ്ങൾ യഥാസമയം അവർക്ക് ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്തുന്നതിനുമാ

പട്ടികവർഗ്ഗ വികസന പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിനും പട്ടിക വർഗ്ഗക്കാർക്കുള്ള ആനുകൂല്യങ്ങൾ യഥാസമയം അവർക്ക് ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്തുന്നതിനുമായി സോഷ്യൽ വർക്കർ പോസ്റ്റിലേക്ക് പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജൂലൈ 31-ന് ൻപ് അപേക്ഷകൾ സമർപ്പിക്കണം.

Vacancy Details

പട്ടികവർഗ്ഗ വികസന വകുപ്പ് കമിറ്റഡ് സോഷ്യൽ വർക്കർമാരുടെ ഒഴിവിലയ്ക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. കേരളത്തിലെ എല്ലാ ജില്ലകളിലുമായി 54 ഒഴിവുകളാണ് ഉള്ളത്.
  1.  തിരുവനന്തപുരം: 03
  2.  കൊല്ലം: 01
  3.  ആലപ്പുഴ: 01
  4.  പത്തനംതിട്ട: 01
  5.  ഇടുക്കി: 07
  6.  കോട്ടയം: 03
  7.  എറണാകുളം: 02
  8.  തൃശ്ശൂർ: 02
  9.  പാലക്കാട്: 06
  10.  മലപ്പുറം: 03
  11.  കോഴിക്കോട്: 02
  12.  വയനാട്: 15
  13.  കണ്ണൂർ: 04
  14.  കാസർഗോഡ്: 05

Age Limit Details

പട്ടികവർക്ക വികസന വകുപ്പ് പുറത്തിറക്കിയ വിജ്ഞാപനത്തിൽ കമിറ്റഡ് സോഷ്യൽ വർക്കർമാരുടെ ഒഴിവിലേക്ക് അപേക്ഷിക്കുന്നതിന് പ്രായപരിധി എത്രയാണെന്ന് വ്യക്തമാക്കിയിട്ടില്ല. എങ്കിലും മിനിമം 18 പ്രായം.

Educational Qualifications

MSW/ MA സോഷ്യോളജി/ MA ആന്ത്രപ്പോളജി പാസായ പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ടവർക്ക് മാത്രമാണ് അവസരം.
 ശ്രദ്ധിക്കുക: പട്ടികജാതി വിഭാഗത്തിൽ പെട്ടവർക്കും അപേക്ഷിക്കാവുന്നതാണ്. മതിയായ എണ്ണം അപേക്ഷകൾ പട്ടികവർഗ്ഗ വിഭാഗത്തിൽ നിന്നും ലഭിക്കാത്ത പക്ഷം മാത്രം പട്ടികജാതി വിഭാഗത്തിൽപെട്ടവരെ പരിഗണിക്കുന്നതാണ്.

Salary Details

കമിറ്റഡ് സോഷ്യൽ വർക്കർ പോസ്റ്റിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 29,535 രൂപ പ്രതിമാസം ശമ്പളം ലഭിക്കുന്നതാണ്.

How to Apply?

 താല്പര്യമുള്ളവർ താഴെ നൽകിയിരിക്കുന്ന അപേക്ഷ ഫോറം ഡൗൺലോഡ് ചെയ്യുക. പൂരിപ്പിച്ച അപേക്ഷ, നിശ്ചിത വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം ഉദ്യോഗാർത്ഥി 223 ജൂലൈ 31 തീയതിക്കകം അതാത് ജില്ലയിലെ പട്ടികവർഗ്ഗ വികസന വകുപ്പിന്റെ കീഴിലുള്ള പ്രൊജക്റ്റ് ഓഫീസിൽ അല്ലെങ്കിൽ ട്രൈബൽ ഡെവലപ്മെന്റ് ഓഫീസിൽ നൽകേണ്ടതാണ്.

 വനത്തിനുള്ളിലെ കോളനികളിൽ യാത്ര ചെയ്യുന്നതിനും നിയമനം നൽകുന്ന ഏത് പ്രദേശത്തും സമയക്രമം അനുസരിച്ച് വകുപ്പിന്റെ ആവശ്യകത അനുസരിച്ചും, കോളനികൾ സന്ദർശിക്കുവാൻ സന്നദ്ധതയുള്ളവർ മാത്രമേ ഈ നിയമത്തിന് അപേക്ഷ നൽകേണ്ടതുള്ളൂ.

Post a Comment

© DAILY JOB. All rights reserved. Developed by Jago Desain