ട്രൈബൽ ഡെവലപ്മെന്റ് ഓഫീസിൽ ക്ലർക്ക് ഒഴിവ് | ഇന്റർവ്യൂ സെപ്റ്റംബർ 9ന്

ചാലക്കുടി ട്രൈബൽ ഡെവലപ്മെൻറ് ഓഫീസിൽ ക്ലറിക്കൽ ജോലികൾ ലഘൂകരിക്കുന്നതിനായി താത്കാലിക ക്ലർക്കിനെ നിയമിക്കുന്നു. താത്പര്യമുള്ള പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട

ചാലക്കുടി ട്രൈബൽ ഡെവലപ്മെൻറ് ഓഫീസിൽ ക്ലറിക്കൽ ജോലികൾ ലഘൂകരിക്കുന്നതിനായി താത്കാലിക ക്ലർക്കിനെ നിയമിക്കുന്നു. താത്പര്യമുള്ള പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് അപേക്ഷ സമർപ്പിക്കാം. അഭിമുഖം സെപ്റ്റംബർ 9 ന് രാവിലെ 10 മണിക്ക് ചാലക്കുടി ട്രൈബൽ ഡെവലപ്മെന്റ് ഓഫീസിൽ നടക്കും. 

യോഗ്യത: ഡിഗ്രി യോഗ്യതയും കമ്പ്യൂട്ടർ പരിജ്ഞാനവും ഉള്ളവരായിരിക്കണം.പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ ജാതി, വിദ്യാഭ്യാസ യോഗ്യത, കമ്പ്യൂട്ടർ പരിജ്ഞാനം, അധിക യോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസലും പകർപ്പും സഹിതം ഹാജരാകണം. പ്രതിദിന വേതനം 755 / - രൂപ. ഫോൺ

ഗസ്റ്റ് അധ്യാപക നിയമനം

പുനലൂര്‍ സര്‍ക്കാര്‍ പോളിടെക്നിക് കോളജില്‍ വിവിധ വിഭാഗങ്ങളില്‍ ലക്ചറര്‍ തസ്തികകളിലേക്ക് ദിവസ വേതന അടിസ്ഥാനത്തില്‍ നിയമനത്തിനുള്ള അഭിമുഖം സെപ്റ്റംബര്‍ അഞ്ചിന് നടത്തും .മെക്കാനിക്കല്‍ എന്‍ജിനീയറിങ് വിഭാഗത്തില്‍ രാവിലെ 10നും ഗണിതശാസ്ത്ര വിഭാഗത്തില്‍ രാവിലെ 11 മണിക്കും ഫിസിക്സ് വിഭാഗത്തില്‍ രാവിലെ 11.30നും അഭിമുഖം നടത്തും.

  യോഗ്യത : ഗണിതശാസ്ത്ര വിഭാഗത്തിലും ഫിസിക്‌സ് വിഭാഗത്തിലും ബന്ധപ്പെട്ട വിഷയത്തില്‍ 55 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദം അല്ലെങ്കില്‍ തതുല്യം, മെക്കാനിക്കല്‍ എന്‍ജിനീയറിങ് വിഭാഗത്തില്‍ ബന്ധപ്പെട്ട വിഷയത്തിലുള്ള ഒന്നാം ക്ലാസ് ബിടെക് ബിരുദം., വിദ്യാഭ്യാസ യോഗ്യത, ബന്ധപ്പെട്ട വിഷയത്തിലുള്ള പ്രവൃത്തിപരിചയത്തിന്റെയും ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഹാജരാകണം. പാന്‍ കാര്‍ഡും ആധാര്‍ കാര്‍ഡും നിര്‍ബന്ധം.

Post a Comment

© DAILY JOB. All rights reserved. Developed by Jago Desain