കേരള ഹൈക്കോടതി ടെലഫോൺ ഓപ്പറേറ്റർ ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. യോഗ്യരായ ഉദ്യോഗാർഥികൾ 2023 ഓഗസ്റ്റ് 23 ന് മുൻപ് ഓൺലൈൻ വഴി അപേക്ഷിക്കേണ്ടതാണ്. അപേക്ഷിക്കുന്നതിന് മുൻപ് താഴെ നൽകിയിട്ടുള്ള ശമ്പളം, ഒഴിവുകൾ, വിദ്യാഭ്യാസയോഗ്യത, പ്രായപരിധി തുടങ്ങിയ കൂടുതൽ വിവരങ്ങൾ പരിശോധിക്കുക.
Kerala High Court Recruitment 2023 Job Details
- സ്ഥാപനം: Kerala High Court
- ജോലി തരം: Central Govt
- നിയമനം: സ്ഥിരം
- പോസ്റ്റ്: ടെലഫോൺ ഓപ്പറേറ്റർ
- ജോലിസ്ഥലം: എറണാകുളം
- ആകെ ഒഴിവുകൾ: 02
- അപേക്ഷിക്കേണ്ട വിധം: ഓൺലൈൻ
- അപേക്ഷിക്കേണ്ട തീയതി: 2023 ഓഗസ്റ്റ് 2
- അവസാന തീയതി: 2023 ഓഗസ്റ്റ് 23
Vacancy Details
കേരള ഹൈക്കോടതി പുറത്തിറക്കിയ വിജ്ഞാപനം അനുസരിച്ച് ഏകദേശം രണ്ടോളം വരുന്ന ഒഴിവുകളിലേക്കാണ് ഇപ്പോൾ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഈ റിക്രൂട്ട്മെന്റ് സ്പെഷ്യൽ കാറ്റഗറിയിൽ ഉൾപ്പെടുന്നതാണ്.
ഒരു ഒഴിവ് അന്ധതയും കാഴ്ചക്കുറവും ഉള്ളവരിൽ നിന്നും ഒരു ഒഴിവ് ബധിരരും കേൾവിക്കുറവും ഉള്ളവരുമായി നികത്തപ്പെടും.
Kerala High Court Recruitment 2023 Age Limit Details
ഉദ്യോഗാർത്ഥി 1975 ജനുവരി രണ്ടിനും 2005 ജനുവരി ഒന്നിനും ഇടയിൽ ജനിച്ചവരായിരിക്കണം.
Kerala High Court Recruitment 2023 Educational Qualifications
2. അംഗീകൃത ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും ഇലക്ട്രോണിക്സിൽ ഡിപ്ലോമ.
3. കമ്പ്യൂട്ടർ ഓപ്പറേറ്റർ അല്ലെങ്കിൽ റിസപ്ഷനിസ്റ്റ് ആയി ആറുമാസത്തെ പരിചയം.
4. ഇംഗ്ലീഷ്, മലയാളം, ഹിന്ദി ഭാഷകൾ അറിഞ്ഞിരിക്കണം
Kerala High Court Recruitment 2023 Salary Details
കേരള ഹൈക്കോടതി റിക്രൂട്ട്മെന്റ് വഴി ടെലഫോൺ ഓപ്പറേറ്റർ തസ്തികയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന വ്യക്തികൾക്ക് മാസം 31,100 രൂപ മുതൽ 66,800 രൂപ വരെ ശമ്പളം ലഭിക്കും.
Kerala High Court Recruitment 2023 Selection Procedure
എഴുത്ത്, പരീക്ഷ ഇന്റർവ്യൂ എന്നിവ അടിസ്ഥാനമാക്കിയായിരിക്കും തിരഞ്ഞെടുപ്പ്
How to Apply Kerala High Court Recruitment 2023?
● താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ചുവടെ നൽകിയിട്ടുള്ള വിജ്ഞാപനം ഡൗൺലോഡ് ചെയ്യുക. യോഗ്യത പരിശോധിക്കുക.
● 2023 ഓഗസ്റ്റ് 23 വരെയാണ് അപേക്ഷിക്കാനുള്ള സമയപരിധി
● കേരള ഹൈക്കോടതിയുടെ ഒഴിവുകളിലേക്ക് ആദ്യമായി അപേക്ഷിക്കുന്നവർ 'New Applicant' എന്ന ഓപ്ഷൻ തിരഞ്ഞെടുത്ത് രജിസ്റ്റർ ചെയ്യുക. മറ്റുള്ളവർ അവരുടെ പ്രൊഫൈൽ ലോഗിൻ ചെയ്തു കൊണ്ട് അപേക്ഷിക്കാൻ ആരംഭിക്കുക.
● യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്യുക
● അപേക്ഷിക്കുന്ന സമയത്ത് സാധുവായ ഇമെയിൽ ഐഡിയും മൊബൈൽ നമ്പറും നൽകുക
● എല്ലാ വിവരങ്ങളും നൽകിയ ശേഷം സബ്മിറ്റ് ചെയ്യുക. ഭാവിയിലെ ആവശ്യങ്ങൾക്ക് വേണ്ടി അപേക്ഷാഫോമിന്റെ പകർപ്പ് പ്രിന്റ് ഔട്ട് എടുത്തു വെക്കുക.