കുടുംബശ്രീ അക്കൗണ്ടന്റ് നിയമനം: കുടുംബശ്രീ അംഗങ്ങൾക്ക് അപേക്ഷിക്കാം

കുടുംബശ്രീ മിഷൻ മുഖാന്തിരം വണ്ടൂർ ബ്ലോക്കിൽ നടപ്പിലാക്കുന്ന മൈക്രോ എന്റർപ്രൈസ് റിസോഴ്‌സ് സെന്റർ പദ്ധതിയുടെ ഭാഗമായുള്ള എം.ഇ.ആർ.സി സെന്ററിലേക്ക് താത്കാല

കുടുംബശ്രീ മിഷൻ മുഖാന്തിരം വണ്ടൂർ ബ്ലോക്കിൽ നടപ്പിലാക്കുന്ന മൈക്രോ എന്റർപ്രൈസ് റിസോഴ്‌സ് സെന്റർ പദ്ധതിയുടെ ഭാഗമായുള്ള എം.ഇ.ആർ.സി സെന്ററിലേക്ക് താത്കാലികാടിസ്ഥാനത്തിൽ അക്കൗണ്ടന്റിനെ നിയമിക്കുന്നു.

യോഗ്യത: വണ്ടൂർ ബ്ലോക്കിലെ ഗ്രാമപഞ്ചായത്തുകളിൽ സ്ഥിര താമസക്കാരായ കുടുംബശ്രീ അംഗങ്ങൾ, കുടുംബാംഗങ്ങൾ , ഓക്‌സിലറി ഗ്രൂപ്പ് അംഗങ്ങൾ എന്നിവർക്ക് അപേക്ഷിക്കാം. അപേക്ഷകർക്ക് എം.കോമും , ടാലി യോഗ്യതയും ഉണ്ടായിരിക്കണം.

അപേക്ഷിക്കേണ്ട വിധം?

വെള്ള പേപ്പറിൽ എഴുതി തയ്യാറാക്കിയ അപേക്ഷ, ബയോഡാറ്റ, വിദ്യാഭ്യാസയോഗ്യത, പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് എന്നിവ ആഗസ്റ്റ് 18 ന് വൈകിട്ട് അഞ്ചിന് മുമ്പായി അതാത് പഞ്ചായത്തിലെ കുടുംബശ്രീ സി.ഡി.എസ് ഓഫീസിൽ നൽകണം.

Post a Comment

© DAILY JOB. All rights reserved. Developed by Jago Desain