എൽഡി ക്ലർക്ക് വിജ്ഞാപനം; ശമ്പളം 19,900 മുതൽ | ICFRE-RFRI LDC Recruitment 2023

Discover exciting career opportunities with the ICFRE-RFRI LDC Recruitment 2023. Get all the details on application procedures and deadlines. Join us

ICFRE-RFRI LDC Recruitment 2023

കേന്ദ്രസർക്കാരിന് കീഴിൽ എൽഡി ക്ലർക്ക് വിജ്ഞാപനം വന്നു. ICFRE- റെയിൻ ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് LD ക്ലർക്ക് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യതയുള്ളവർക്ക് സെപ്റ്റംബർ 29 വരെ അപേക്ഷ നൽകാം. റിക്രൂട്ട്മെന്റ്മായി ബന്ധപ്പെട്ട വിശദ വിവരങ്ങൾ താഴെ.

Vacancy Details

റൈൻ ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച ഔദ്യോഗിക നോട്ടിഫിക്കേഷൻ പ്രകാരം 7 LDC ഒഴിവുകളിലേക്കാണ് ഇപ്പോൾ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. OBC: 01, ST 01, Un Reserved 05 ഒഴിവുകളാണ് ഉള്ളത്.

Age Limit Details

18 വയസ്സ് മുതൽ 27 വയസ്സ് വരെയാണ് പ്രായപരിധി. അഞ്ചുവർഷം വരെ പ്രായപരിധിയിൽ നിന്നും സംവരണ വിഭാഗക്കാർക്ക് ഇളവ് അനുവദിക്കുന്നതാണ്.

Educational Qualifications

  • അംഗീകൃത ബോർഡിൽ നിന്നുള്ള 12-ാം ക്ലാസ് സർട്ടിഫിക്കറ്റ്.
  • ഇംഗ്ലീഷിൽ മിനിറ്റിൽ 30 വാക്ക് അല്ലെങ്കിൽ മാനുവൽ ടൈപ്പ്റൈറ്ററിൽ ഹിന്ദിയിൽ മിനിറ്റിൽ 25 വാക്ക് ടൈപ്പിംഗ് വേഗത ഇംഗ്ലീഷിൽ മിനിറ്റിൽ 35 വാക്ക് അല്ലെങ്കിൽ കമ്പ്യൂട്ടറിൽ ഹിന്ദിയിൽ മിനിറ്റിൽ 25 ടൈപ്പിംഗ് വേഗത.

Salary Details

റൈൻ ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് റിക്രൂട്ട്മെന്റ് വഴി ലോവർ ഡിവിഷൻ ക്ലർക്ക് പോസ്റ്റിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 19900 രൂപ മുതൽ 63200 വരെ ശമ്പളം ലഭിക്കും.

Selection Procedure

എഴുത്ത് പരീക്ഷയുടെ അടിസ്ഥാനത്തിൽ ആയിരിക്കും തിരഞ്ഞെടുക്കുക. പ്ലസ് ടു ലെവലിൽ ഉള്ള 100 മാർക്കിന്റെ പരീക്ഷയാണ് ഉണ്ടാവുക.

അപേക്ഷയിൽ നൽകുന്ന ഇമെയിൽ വഴിയാവും എഴുത്തു പരീക്ഷയുടെയും അഭിമുഖത്തിന്റെയും വിവരങ്ങൾ അറിയിക്കുക.

Application Fees

 500 രൂപയാണ് അപേക്ഷ ഫീസ്. ഉദ്യോഗാർത്ഥികൾ നോട്ടിഫിക്കേഷനിൽ നൽകിയിരിക്കുന്ന ബാങ്ക് അക്കൗണ്ടിലേക്ക് ഡിമാൻഡ് ഡ്രാഫ്റ്റ് വഴി ഫീസ് അടക്കണം.

How to Apply

› താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് ICFRE റൈൻ ഫോറസ്റ്റ് റിസർച്ച് സെന്ററിന്റെ ഔദ്യോഗിക വെബ്സൈറ്റായ http://www.icfre.org സന്ദർശിച്ചു അപേക്ഷ ഫോം ഡൌൺലോഡ് ചെയ്തു എടുക്കാവുന്നതാണ്. 

› ഉദ്യോഗാർദികൾ ഫോം പൂരിപ്പിച്ച് തപാൽ വഴി അപേക്ഷിക്കാം.

› ഫോമിന്റെ ഒപ്പം തന്നെ അറ്റെസ്റ്റഡ് സർട്ടിഫിക്കറ്റുകളും മറ്റും അയക്കേണ്ടതാണ്.

› അപേക്ഷ അയക്കേണ്ട വിലാസം :

Director, ICFRE- Rain Forest Research Institute, Sotai Deovan, Jorhat-785010

 അപേക്ഷ അയക്കേണ്ട അവസാന തിയതി - 2023 സെപ്റ്റംബർ 29 വൈകുന്നേരം 5 മണി വരെ

Post a Comment

© DAILY JOB. All rights reserved. Developed by Jago Desain