ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴിൽ അവസരം: ശമ്പളം 78000 വരെ

arogya keralam recruitment 2023,kerala arogya vakuppu contact number,arogyakeralam recruitment portal,arogyakeralam.gov.in recruitment 2023,health ins

ആരോഗ്യകേരളത്തില്‍ ഒഴിവുകള്‍

health care assistant,health care assistant,health inspector,care assistant,

ആരോഗ്യകേരളം പദ്ധതി പ്രകാരം ഇടുക്കി ജില്ലയിൽ വിവിധ തസ്തികകളിൽ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു . സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് , ഡവലപ്പ്‌മെന്റ് തെറാപ്പിസ്റ്റ്, ലാബ് ടെക്‌നീഷ്യന്‍ (ഇടമലക്കുടി), ഓഡിയോളജിസ്റ്റ്, ജൂനിയര്‍ കണ്‍സള്‍ട്ടന്റ്, എ.എഫ്.എച്ച്.സി (എ.എച്ച്) കൗണ്‍സിലര്‍, ആര്‍.ബി.എസ്.കെ നഴ്‌സ്, അര്‍ബന്‍ ജെ.പി.എച്ച്.എന്‍ എന്നീ തസ്തികകളിലാണ് ഒഴിവുകള്‍ ഉള്ളത്.

സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍ തസ്തികയില്‍ എം.ഡി അല്ലെങ്കില്‍ ഡി.എന്‍. ബി (ഗൈനക്കോളജി, അനസ്‌തേഷ്യ), ട്രാവന്‍കൂര്‍ കൊച്ചിന്‍ മെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍, പ്രായപരിധി 2023 സെപ്റ്റംബര്‍ ഒന്നിന് 67 വയസില്‍ താഴെ പ്രായം എന്നിങ്ങനെയാണ് യോഗ്യത. മാസവേതനം 78,000 രൂപയായിരിക്കും.

ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് തസ്തികയില്‍ ക്ലിനിക്കല്‍ സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദം അല്ലെങ്കില്‍ എം.ഫില്‍, ആര്‍.സി.ഐ രജിസ്‌ട്രേഷന്‍ എന്നിവയാണ് യോഗ്യത. പ്രവൃത്തി പരിചയം അഭികാമ്യം. പ്രായപരിധി 2023 സെപ്റ്റംബര്‍ ഒന്നിന് 40 വയസ്സില്‍ താഴെയായിരിക്കണം. മാസവേതനം 36,000 രൂപയായിരിക്കും.

ഡവലപ്പ്‌മെന്റ് തെറാപ്പിസ്റ്റ് (എം.ഐ.യു) തസ്തികയില്‍ അംഗീകൃത സര്‍വകലാശാലയില്‍ നിന്നും ഏതെങ്കിലും വിഷയത്തില്‍ ബിരുദം, ക്ലിനിക്കല്‍ ചൈല്‍ഡ് ഡെവലപ്പ്‌മെന്റില്‍ പി.ജി ഡിപ്ലോമ അല്ലെങ്കില്‍ ഡിപ്ലോമ ഇന്‍ ക്ലിനിക്കല്‍ ചൈല്‍ഡ്് ഡവലപ്പ്‌മെന്റ് എന്നിവയാണ് യോഗ്യത. ന്യൂ ബോണ്‍ ഫോളോ അപ്പ് ക്ലിനിക്കില്‍ പ്രവൃത്തി പരിചയം അഭികാമ്യം. പ്രായപരിധി 2023 സെപ്റ്റംബര്‍ ഒന്നിന് 40 വയസ്സില്‍ താഴെയായിരിക്കണം.മാസവേതനം 16,180 രൂപയായിരിക്കും.

ലാബ് ടെക്‌നീഷ്യന്‍ (ഇടമലക്കുടി) തസ്തികയില്‍ അംഗീകൃത സര്‍വകലാശാല അല്ലെങ്കില്‍ അംഗീകൃത പാരാമെഡിക്കല്‍ കോളേജില്‍ നിന്നുളള ഡി. എം. എല്‍. റ്റി അല്ലെങ്കില്‍ എം. എല്‍. റ്റി, കേരളാ പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ എന്നിവയാണ് യോഗ്യത. പ്രവൃത്തി പരിചയം അഭികാമ്യം. പ്രായപരിധി 2023 സെപ്റ്റംബര്‍ ഒന്നിന് 40 വയസ്സില്‍ താഴെയായിരിക്കണം. മാസവേതനം 17,000 രൂപയും 20 ശതമാനം ഇന്‍സെന്റീവും.

ഓഡിയോളജിസ്റ്റ് (എം.ഐ.യു) തസ്തികയില്‍ ഓഡിയോളജി ആന്റ് സ്പീച്ച് ലാഗ്വേജ് പാത്തോളജിയില്‍ ബിരുദം (ബി.എ.എസ്.എല്‍.പി), ആര്‍. സി. ഐ രജിസ്‌ട്രേഷന്‍ എന്നിവയാണ് യോഗ്യത. മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയം. പ്രായപരിധി 2023 സെപ്റ്റംബര്‍ ഒന്നിന് 40 വയസ്സില്‍ താഴെയായിരിക്കണം. മാസവേതനം 20,000 രൂപയായിരിക്കും.

ജൂനിയര്‍ കണ്‍സള്‍ട്ടന്റ് (എം ആന്‍ഡ് ഇ) തസ്തികയില്‍ എം.പി.എച്ചും ബി.ഡി.എസും അല്ലെങ്കില്‍ ബി.എസ്.സി നഴ്‌സിംഗ് യോഗ്യത നേടിയതിനു ശേഷമുളള ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത .മേല്‍പ്പറഞ്ഞിരിക്കുന്ന യോഗ്യത ഇല്ലാത്തവരുടെ അഭാവത്തില്‍ എം.പി.എച്ചും ആയുര്‍വേദം ഉള്ളവരെ പരിഗണിക്കും. പ്രായപരിധി 2023 സെപ്റ്റംബര്‍ ഒന്നിന് 40 വയസ്സില്‍ താഴെയായിരിക്കണം. മാസവേതനം 30,000 രൂപയായിരിക്കും.

എ.എഫ്.എച്ച്.സി (എ.എച്ച്) കൗണ്‍സിലര്‍ തസ്തികയില്‍ സൈക്കോളജി, സോഷ്യോളജി, സോഷ്യല്‍ വര്‍ക്ക് , ആന്ത്രോപോളജി, ഹ്യൂമന്‍ ഡവലപ്‌മെന്റ്, ഡിപ്ലോമ ഇന്‍ കൗണ്‍സിലിംഗ് എന്നിവയിലേതേങ്കിലും ഒന്നില്‍ ബിരുദം, അല്ലെങ്കില്‍ എം.എസ്.ഡബ്ല്യു, എം.എ അല്ലെങ്കില്‍ എം. എസ്. സി ഇന്‍ സൈക്കോളജി എന്നിവയാണ് യോഗ്യത.

പ്രായപരിധി 2023 സെപ്റ്റംബര്‍ ഒന്നിന് 40 വയസ്സില്‍ കവിയരുത്. മാസവേതനം 20,500 രൂപയായിരിക്കും.

ആര്‍.ബി.എസ്.കെ നഴ്‌സ് തസ്തികയില്‍ എസ്.എസ്.എല്‍.സി അല്ലെങ്കില്‍ തത്തുല്യം, ഇന്ത്യന്‍ നഴ്‌സിംഗ് കൗണ്‍സില്‍ അംഗീകരിച്ച സ്ഥാപനങ്ങളില്‍ നിന്നും ലഭിച്ച ആക്‌സിലറി നഴ്‌സ് മിഡ് വൈഫറി സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ ആക്‌സിലറി മിഡ് വൈഫറി സര്‍ട്ടിഫിക്കറ്റ് (റിവൈസ്ഡ് കോഴ്‌സ്) അല്ലെങ്കില്‍ ജെ.പി.എച്ച്.എന്‍ കോഴ്‌സ് അല്ലെങ്കില്‍ കേരള നഴ്‌സസ് ആന്റ് ആക്‌സിലറി മിഡ് വൈഫറി കൗണ്‍സില്‍ നല്കുന്ന ഹെല്‍ത്ത് വര്‍ക്കേഴ്‌സ് ട്രെയിനിംഗ് സര്‍ട്ടിഫിക്കറ്റ്, കേരള നഴ്‌സസ് ആന്റ് ആക്‌സിലറി മിഡ് വൈഫറി കൗണ്‍സില്‍ രജിസ്‌ട്രേഷന്‍, എന്നിവയാണ് യോഗ്യത. പ്രായപരിധി 2023 സെപ്റ്റംബര്‍ ഒന്നിന് 40 വയസ്സില്‍ കവിയരുത്. മാസവേതനം 17,000 രൂപയായിരിക്കും.

അര്‍ബന്‍ ജെ.പി.എച്ച്.എന്‍ തസ്തികയില്‍ എസ്.എസ്.എല്‍.സി അല്ലെങ്കില്‍ തത്തുല്യം, ഇന്ത്യന്‍ നഴ്‌സിംഗ് കൗണ്‍സില്‍ അംഗീകരിച്ച സ്ഥാപനങ്ങളില്‍ നിന്നും ലഭിച്ച ആക്‌സിലറി നഴ്‌സ് മിഡ് വൈഫറി സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ ആക്‌സിലറി മിഡ് വൈഫറി സര്‍ട്ടിഫിക്കറ്റ് (റിവൈസ്ഡ് കോഴ്‌സ്) അല്ലെങ്കില്‍ ജെ.പി.എച്ച്.എന്‍ കോഴ്‌സ് അല്ലെങ്കില്‍ കേരള നഴ്‌സസ് ആന്റ് ആക്‌സിലറി മിഡ് വൈഫറി കൗണ്‍സില്‍ നല്കുന്ന ഹെല്‍ത്ത് വര്‍ക്കേഴ്‌സ് ട്രെയിനിംഗ് സര്‍ട്ടിഫിക്കറ്റ്, കേരള നഴ്‌സസ് ആന്റ് ആക്‌സിലറി മിഡ് വൈഫറി കൗണ്‍സില്‍ രജിസ്‌ട്രേഷന്‍, എന്നിവയാണ് യോഗ്യത. പ്രായപരിധി 2023 സെപ്റ്റംബര്‍ ഒന്നിന് 40 വയസ്സില്‍ കവിയരുത്. പ്രതിമാസ വേതനം 17,000 രൂപയായിരിക്കും.

അപേക്ഷിക്കേണ്ട വിധം?

യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ ആരോഗ്യകേരളം വെബ്‌സൈറ്റില്‍ നല്കിയിരിക്കുന്ന ലിങ്കില്‍ സെപ്റ്റംബര്‍ 23 ന് വൈകിട്ട് 4 മണിക്ക് മുമ്പായി അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കണം. ഓണ്‍ലൈന്‍ ലിങ്കില്‍ യോഗ്യതയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അപ് ലോഡ് ചെയ്യണം. അപേക്ഷകള്‍ യാതൊരു കാരണവശാലും ഓഫീസില്‍ നേരിട്ട് സ്വീകരിക്കില്ല. വൈകി വരുന്ന അപേക്ഷകള്‍ നിരുപാധികം നിരസിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് .arogyakeralam.gov.in , ഫോണ്‍ 04862 232221.

Post a Comment

© DAILY JOB. All rights reserved. Developed by Jago Desain