കാർഷിക ഗവേഷണ കേന്ദ്രത്തിൽ പ്രൊജക്റ്റ് ഫെലോ ഒഴിവ് | KAU Career

കേരള കാർഷിക സർവകലാശാലയുടെ കായംകുളത്തുള്ള ഓണാട്ടുകര മേഖല കാർഷിക ഗവേഷണ കേന്ദ്രത്തിൽ കേരള സ്റ്റേറ്റ് ബയോഡൈവേഴ്സിറ്റി ബോർഡ് പ്രോജക്ടിൽ കരാർ അടിസ്ഥാനത്തിൽ

KAU Project Fellow Career

കേരള കാർഷിക സർവകലാശാലയുടെ കായംകുളത്തുള്ള ഓണാട്ടുകര മേഖല കാർഷിക ഗവേഷണ കേന്ദ്രത്തിൽ കേരള സ്റ്റേറ്റ് ബയോഡൈവേഴ്സിറ്റി ബോർഡ് പ്രോജക്ടിൽ കരാർ അടിസ്ഥാനത്തിൽ പ്രോജക്ട് ഫെലോയുടെ ഒഴിവിലേക്ക് ഇന്റർവ്യൂ നടത്തുന്നു.

യോഗ്യത: എംഎസ്സി അഗ്രികൾച്ചർ/ എംഎസ്സി മൈക്രോബയോളജി/ എംഎസ്സി സുവോളജി/ എംഎസ്സി ബോട്ടണി ആണ് അടിസ്ഥാന യോഗ്യത. 2023 സെപ്റ്റംബർ നാലിന് 36 വയസ്സിൽ കൂടാൻ പാടില്ല. സംവരണ വിഭാഗത്തിലുള്ള ഉദ്യോഗാർത്ഥികൾക്ക് സർട്ടിഫിക്കേഷന്റെ അടിസ്ഥാനത്തിൽ നിയമാനുസൃത വയസ്സിളവ് ഉണ്ടായിരിക്കുന്നതാണ്. പ്രൊജക്റ്റിന്റെ ഭാഗമായി സർവ്വേ ഉൾപ്പെടുന്നതിനാൽ കേരളം മുഴുവൻ യാത്ര ചെയ്യാൻ സന്നദ്ധമായിരിക്കണം.

 താല്പര്യമുള്ളവർ പേര്, മേൽവിലാസം, പ്രവർത്തി പരിചയം, ഗവേഷണ പരിചയം എന്നിവ അടങ്ങിയ ബയോഡാറ്റയും അസ്സൽ സർട്ടിഫിക്കറ്റുകളും സഹിതം 2023 സെപ്റ്റംബർ 19ന് രാവിലെ  9 മണിക്ക് കായംകുളം ഓണാട്ടുകര മേഖല കാർഷിക ഗവേഷണ കേന്ദ്രത്തിൽ പ്രൊജക്റ്റ് ഡയറക്ടർ ആൻഡ് ഹെഡ് മുൻപാകെ എഴുത്ത് പരീക്ഷ/ ഇന്റർവ്യൂവിന് ഹാജരാകേണ്ടതാണ്.

Post a Comment

© DAILY JOB. All rights reserved. Developed by Jago Desain