അഭിമുഖം നാളെ
കേരള നോളജ് ഇക്കണോമി മിഷന്റെ നേതൃത്വത്തില്‍ നടപ്പിലാക്കിവരുന്ന 'എന്റെ തൊഴില്‍ എന്റെ അഭിമാനം' പദ്ധതിയുടെ ഭാഗമായി പാലക്കാട് ജില്ലാ കുടുംബശ്രീ മിഷന്റെയും കോണ്‍ഫിഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസിന്റെ സഹകരണത്തോടെ കോയമ്പത്തൂരില്‍ പ്രവർത്തിക്കുന്ന സ്വകാര്യ സ്ഥാപനത്തിലെ വെയര്‍ഹൗസ് തസ്തികയിലെ ഒഴിവിലേക്ക് അഭിമുഖം നടത്തുന്നു.
Also Read: എൽഡി ക്ലർക്ക് വിജ്ഞാപനം; ശമ്പളം 19,900 മുതൽ | ICFRE-RFRI LDC Recruitment 2023
പ്രായം 18 നും 35 നും മധ്യേ. എസ്.എസ്.എല്‍.സിയാണ് യോഗ്യത. പ്രതിമാസ വേതനം 15,000-16,000 രൂപ. താത്പര്യമുള്ളവര്‍ സെപ്റ്റംബര്‍ 12 ന് രാവിലെ 9.30 ന് ലക്കിടി കിന്‍ഫ്ര പാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന അസാപ്-കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ എത്തണം. പങ്കെടുക്കുന്നവര്‍ സര്‍ക്കാരിന്റെ www.knowledgemission.kerala.gov.in ല്‍ രജിസ്റ്റര്‍ ചെയ്ത് ആമസോണ്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ അപേക്ഷിക്കണം. സ്‌പോട്ട് രജിസ്‌ട്രേഷന്‍ സൗകര്യവും ഉണ്ട്. ഫോണ്‍: 9778785765, 8943430653.