കേരള ഗവൺമെന്റിന്റെ പബ്ലിക് റിലേഷൻസ് വകുപ്പിൽ വീഡിയോ എഡിറ്റർ ഒഴിവ്

വീഡിയോ എഡിറ്റർ ഒഴിവ് : ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ തിരുവനന്തപുരത്തെ ഡയറക്ടറേറ്റില്‍ കരാറടിസ്ഥാനത്തിൽ ഒരു വീഡിയോ എഡിറ്ററെ നിയമിക്കുന്നു. ന്യൂ

ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ തിരുവനന്തപുരത്തെ ഡയറക്ടറേറ്റില്‍ കരാറടിസ്ഥാനത്തിൽ ഒരു വീഡിയോ എഡിറ്ററെ നിയമിക്കുന്നു. ന്യൂസ് ക്ലിപ്പുകൾ തയ്യാറാക്കൽ, ലൈവ് ട്രാന്‍സ്മിഷന്‍ സ്വിച്ചിംഗ്, ഓണ്‍ലൈന്‍ എഡിറ്റിംഗ്, വീഡിയോ ഫുട്ടേജിന്റെ അപ് ലോഡിംഗ്, ഡോക്കുമെന്ററികൾ തയ്യറാക്കൽ, സോഷ്യൽ മീഡിയയ്ക്കുവേണ്ടി വിവിധ രൂപത്തിലുള്ള കണ്ടന്റുകൾ തയ്യാറാക്കൽ, തുടങ്ങിയവ ചുമതലകളിൽ ഉൾപ്പെടുന്നു.

 പ്രായപരിധി 35 വയസ്. വിദ്യാഭ്യസ യോഗ്യത പ്ലസ് ടുവും വീഡിയോ എഡിറ്റംഗിൽ അംഗീകൃത സ്ഥാപനത്തിൽ നിന്നും ഡിഗ്രി അല്ലെങ്കില്‍ ഡിപ്ലോമയും പ്രമുഖ ടെലിവിഷന്‍ ചാനലില്‍ വീഡിയോ എഡിറ്റിംഗിൽ മൂന്നുവർഷത്തെ പ്രവൃത്തി പരിചയവും അഡോബ് പ്രീമിയര്‍ പുതിയ വേര്‍ഷനില്‍ പ്രാവീണ്യവും. എഡിറ്റിംഗ് സോഫ്റ്റ്വെയര്‍ ഉള്ള ലാപ് ടോപ് സ്വന്തമായുള്ളത് അഭികാമ്യം.

 പ്രായോഗിക, സാങ്കേതിക പരീക്ഷകളുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്കാണ് നിയമനം. വിശദമായ ബയോഡേറ്റ, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ കോപ്പി സഹിതം അപേക്ഷകള്‍ സെപ്റ്റംബർ 25 വൈകുന്നേരം 5നകം prdinfo23@gmail.com എന്ന ഈ മെയിലില്‍ ലഭിക്കണം.

Post a Comment

© DAILY JOB. All rights reserved. Developed by Jago Desain