വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
നിപ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ജാഗ്രതാ മുൻകരുതലുകളുടെ ഭാഗമായി കോഴിക്കോട് ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും (അങ്കണവാടി,മദ്രസകൾ, ടൂഷൻ സെൻററുകൾ ഉൾപ്പെടെ) സെപ്റ്റംബർ 15, 16 തീയതികളിൽ അവധി ആയിരിക്കും എന്ന് ജില്ലാ കളക്ടർ അറിയിച്ചു. യൂണിവേഴ്സിറ്റി, പി.എസ്.സി പരീക്ഷകൾക്ക് മാറ്റമില്ല. ഈ ദിവസങ്ങളിൽ ജില്ലയിലെ എല്ലാ ട്യൂഷൻ സെന്ററുകളും, കോച്ചിങ്ങ് സെന്ററുകളും പ്രവർത്തിക്കുവാൻ പാടില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഓൺലൈൻ ക്ലാസ്സുകൾ ഒരുക്കാം.
നിപ്പ വൈറസ് ബാധ കൂടുതൽ ആളുകളിലേക്ക് പകരാതിരിക്കാൻ വേണ്ടിയാണ് അവധി. അതുകൊണ്ടുതന്നെ വിദ്യാർത്ഥികൾ അവധി ആഘോഷമാക്കി നടക്കാതെ വീട്ടിൽ തന്നെ ഇരിക്കുക. ജാഗ്രത തന്നെയാണ് ഏറ്റവും വലിയ പ്രതിരോധം.
അനാവശ്യമായിട്ടുള്ള യാത്രകൾ, ഒത്തുചേരലുകൾ എന്നിവ നിർബന്ധമായും ഒഴിവാക്കേണ്ടതാണ്. കഴിഞ്ഞതവണ നിപ്പ വന്നപ്പോൾ എല്ലാവരുടെയും ജാഗ്രത കൊണ്ടാണ് വളരെ പെട്ടെന്ന് അത് അതിജീവിക്കാൻ സാധിച്ചത്. വളരെ പെട്ടെന്ന് തന്നെ പഴയപോലെ തിരിച്ചു വരാൻ സാധിക്കട്ടെ.