പരീക്ഷയില്ലാത്ത കേരള സർക്കാർ സ്ഥാപനങ്ങളിൽ ജോലി നേടാം | Kerala Jobs

Temporary Jobs in Kerala: മലപ്പുറം ജില്ലയിലെ മഞ്ചേരി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ എച്ച്.ഡി.എസിനു കീഴിൽ ദിവസ വേതനാടിസ്ഥാനത്തിൽ ഡയാലിസിസ് ടെക്നീഷ്യനെ

ഡയാലിസിസ് ടെക്നീഷ്യൻ നിയമനം

മലപ്പുറം ജില്ലയിലെ മഞ്ചേരി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ എച്ച്.ഡി.എസിനു കീഴിൽ ദിവസ വേതനാടിസ്ഥാനത്തിൽ ഡയാലിസിസ് ടെക്നീഷ്യനെ നിയമിക്കുന്നു. ഡയാലിസിസ് ടെക്നോളജിയിൽ സർക്കാർ അംഗീകൃത ഡിപ്ലോമയാണ് യോഗ്യത. യോഗ്യരായ 45 വയസ്സ് തികയാത്ത ഉദ്യോഗാർഥികൾ ബന്ധപ്പെട്ട എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം ഒക്ടോബർ 11ന് രാവിലെ പത്തിന് മുമ്പായി ആശുപത്രി സൂപ്രണ്ട് ഓഫീസിൽ എത്തിച്ചേരണം. ഫോൺ: 04832766425, 0483 2762037.

കുക്ക് ഒഴിവ്

അരീക്കോട് സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പ് ക്യാമ്പിൽ ദിവസവേതനാടിസ്ഥാനത്തിൽ ക്യാമ്പ് ഫോളോവർ- കുക്ക് ഒഴിവിലേക്ക് 59 ദിവസത്തേക്ക് താൽക്കാലിക നിയമനം നടത്തുന്നു. അരീക്കോട് സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പ് ക്യാമ്പിലെ ഡെപ്യൂട്ടി കമാണ്ടന്റ് (അഡ്മിൻ) ഓഫീസിൽ ഒക്ടോബർ ആറിന് രാവിലെ പത്തിന് കൂടിക്കാഴ്ചയും പ്രായോഗിക പരീക്ഷയും നടത്തും. ഫോൺ: 04832960252.

സീ റസ്‌ക്യൂ സ്‌ക്വാഡ് നിയമനം

ഫിഷറീസ് വകുപ്പിൽ ഫിഷിങ് ഹാർബറുകൾ കേന്ദ്രീകരിച്ച് സീ റസ്‌ക്യൂ സ്‌ക്വാഡ് രൂപീകരിക്കുന്നതിനായി സീ റസ്‌ക്യൂ സ്‌ക്വാഡുമാരെ തെരഞ്ഞെടുക്കുന്നു. കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗത്വമുള്ള ഗോവയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടർ സ്പോർട്സിൽ പരിശീലനം ലഭിച്ച 20നും 45നും ഇടയിൽ പ്രായമുള്ള കടലിൽ നീന്തുന്നതിന് പ്രാവീണ്യമുളള വ്യക്തികൾ ഒക്ടോബർ ആറിന് രാവിലെ 11ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ഓഫീസ്, ചന്തപ്പടി, പൊന്നാനിയിൽ മതിയായ രേഖകളും പകർപ്പും ബയോഡാറ്റയും സഹിതം അഭിമുഖത്തിന് ഹാജരാവണം. ഫോൺ: 0494 2666728.

അസിസ്റ്റന്റ് കുക്ക് നിയമനം: ഇന്റര്‍വ്യൂ ഒക്ടോബര്‍ നാലിന്

പാലക്കാട് ഗവ പോളിടെക്നിക് കോളെജിലെ ആണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ അസിസ്റ്റന്റ് കുക്ക് തസ്തികയില്‍ താത്ക്കാലിക നിയമനത്തിന് ഒക്ടോബര്‍ നാലിന് ഇന്റര്‍വ്യു നടക്കും. താത്പര്യമുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം അന്നേദിവസം രാവിലെ 10 ന് ഈ സ്ഥാപനത്തിന്റെ പൊള്ളാച്ചി റോഡില്‍ സ്ഥിതി ചെയ്യുന്ന അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കില്‍ പ്രിന്‍സിപ്പാള്‍ മുമ്പാകെ എത്തണം. ഉദ്യോഗാര്‍ത്ഥികള്‍ ഏഴാം ക്ലാസ് പാസായിരിക്കണം. എന്നാല്‍ ബിരുദം ഉണ്ടായിരിക്കരുത്. പാചകമേഖലയില്‍ ഒരു വര്‍ഷത്തെ മുന്‍പരിചയം വേണം. ഹോസ്റ്റലില്‍ താമസിച്ചു ജോലി ചെയ്യാന്‍ സന്നദ്ധരായിരിക്കണമെന്നും പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍: 0491 2572640

Post a Comment

© DAILY JOB. All rights reserved. Developed by Jago Desain