സാമൂഹ്യനീതി വകുപ്പിന് കീഴിൽ അവസരം: പരീക്ഷ ഇല്ല | Free Job Alert

Samuhya Neethi Vakupp Jobs: Multi Task care Provider,Nurse Jobs,Kerala Jobs,Temporary Jobs in Kerala,Free Job Alert

മള്‍ട്ടി ടാസ്‌ക് കെയര്‍ പ്രൊവൈഡര്‍, നേഴ്‌സ് തസ്തികകളില്‍ നിയമനം

Samuhya Neethi Vakupp Jobs

പാലക്കാട്‌ ജില്ലയില്‍ സാമൂഹ്യനീതി വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കൊടുവായൂര്‍ ഗവ:വികലാംഗ വൃദ്ധസദനത്തില്‍ മള്‍ട്ടി ടാസ്‌ക് കെയര്‍ പ്രൊവൈഡര്‍, നേഴ്‌സ് തസ്തികകളില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം.

മള്‍ട്ടി ടാസ്‌ക് കെയര്‍ പ്രൊവൈഡര്‍ തസ്തികയ്ക്ക് എട്ടാം ക്ലാസ് പാസ് ആയിരിക്കണം, നേഴ്‌സ് തസ്തികയ്ക്ക് പ്ലസ് ടു ജെ.പി.എച്ച്.എന്‍ കോഴ്‌സ് പാസായവര്‍ ആയിരിക്കണം. പ്രായപരിധി 50 വയസ്സ്. സര്‍ക്കാര്‍ അംഗീകൃത വൃദ്ധസദനങ്ങളില്‍ പ്രവര്‍ത്തിച്ചു പരിചയമുള്ളവര്‍ക്കും, ജെറിയാട്രിക് പരിശീലനം ലഭിച്ചവര്‍ക്കും മുന്‍ഗണന.

 താത്പര്യമുള്ളവര്‍ നവംബര്‍ എട്ട് രാവിലെ 10.30 ന് രേഖകളുമായി ഗവ:വികലാംഗ വൃദ്ധസദനത്തില്‍ എത്തണമെന്ന് സൂപ്രണ്ട് അറിയിച്ചു. ഫോണ്‍: 04923 251341.

ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം

കല്‍പ്പറ്റ ഗവ. ഐ.ടി.ഐയില്‍ ബേക്കര്‍ ആന്റ് കണ്‍ഫെക്ഷനര്‍, ഫുഡ് പ്രൊഡക്ഷന്‍ ജനറല്‍ ട്രേഡുകളില്‍ ഒഴിവുള്ള ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ തസ്തികളിലേക്ക് ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. ഹോട്ടല്‍ മാനേജ്മെന്റ് / കാറ്ററിംഗ് ടെക്നോളജി ഡിഗ്രി/ ഡിപ്പോമ ഉള്ളവര്‍ക്കും അതാത് ട്രേഡുകളില്‍ എന്‍.റ്റി.സി/ എന്‍.എ.സി യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും അവയുടെ പകര്‍പ്പും സഹിതം ഒക്ടോബര്‍ 28 ന് രാവിലെ 10 ന് ഐ.ടി.ഐയില്‍ ഹാജരാകണം. ഫോണ്‍: 04936 205519.

Post a Comment

© DAILY JOB. All rights reserved. Developed by Jago Desain