പ്രധാനമന്ത്രി ഗ്രാമ സഡക് യോജനയിൽ അക്കൗണ്ടന്റ് നിയമനം

Pradhanmantri grama Sadak Yojana senior accountant job vacancy. SC development board applications are invited for Clerk vacancies.
Prdhan Mantri Sadak Yojana

പ്രധാനമന്ത്രി ഗ്രാമ സഡക് യോജന പദ്ധതികളുടെ നിർവഹണത്തിനായി പ്രോഗ്രാം ഇംപ്ലിമെന്റേഷൻ യൂണിറ്റ്, തിരുവനന്തപുരം ഓഫീസിലേക്ക് കരാർ അടിസ്ഥാനത്തിൽ സീനിയർ അക്കൗണ്ടന്റിനെ നിയമിക്കുന്നു.

യോഗ്യത

65 വയസ്സിനു താഴെയുള്ള കമ്പ്യൂട്ടർ പരിജ്ഞാനമുള്ള ഓഡിറ്റർമാരായോ, അക്കൗണ്ടന്റായോ, എ.ജി. ഓഫീസിൽ നിന്ന് വിരമിച്ചർക്കും ജൂനിയർ സൂപ്രണ്ടായി പൊതുമാരാമത്ത് വകുപ്പിൽ നിന്നോ ജലസേചന വകുപ്പിൽ നിന്നോ വിരമിച്ചവർക്കും അപേക്ഷിക്കാം. 20,065 രൂപ പ്രതിമാസ വേതനമായി ലഭിക്കും.

അപേക്ഷിക്കേണ്ട വിധം?

താത്പര്യമുള്ളവർ ബയോഡാറ്റയും, സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം ഡിസംബർ 30 നാല് മണിക്ക് മുൻപായി എക്സിക്യൂട്ടീവ് എഞ്ചിനീയർ, പ്രോഗ്രാം ഇംപ്ലിമെന്റേഷൻ യൂണിറ്റ്, ജില്ലാപഞ്ചായത്ത്, പട്ടം. പി.ഒ തിരുവനന്തപുരം-695004 എന്ന വിലാസത്തിൽ അപേക്ഷ സമർപ്പിക്കണം.

ക്ലർക്ക് നിയമനം

കൊല്ലം ജില്ലയിലെ പട്ടികജാതി വികസന വകുപ്പിന്റെ മൂന്ന് ഐ റ്റി ഐ കളിലേക്ക് അപ്രന്റ്റിസ് ക്ലര്‍ക്കുമാരെ നിയമിക്കും. പ്രതിമാസം 10000 രൂപ സ്‌റ്റൈപ്പന്റ് നിരക്കില്‍ ഒരു വര്‍ഷ കാലയളവിലേക്കാണ് നിയമനം. പട്ടികജാതി വിഭാഗക്കാര്‍ക്ക് അപേക്ഷിക്കാം. മൂന്ന് ഒഴിവുകളാണുള്ളത്.

യോഗ്യത.: ബിരുദം, ഡി സി എ/ സി ഒ പി എ. മലയാളം കമ്പ്യൂട്ടിങ്ങിലെ അറിവും ഉണ്ടായിരിക്കണം. അപേക്ഷയും അനുബന്ധ രേഖകളും ജനുവരി 10 വൈകിട്ട് അഞ്ചിനകം ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ ലഭിക്കണം. വിവരങ്ങള്‍ക്ക് ജില്ലാ പട്ടികജാതി വികസന ഓഫീസ്, അതത് ബ്ലോക്ക് പട്ടികജാതി വികസന ഓഫീസ്. ഫോണ്‍ 04742794996.

Post a Comment

© DAILY JOB. All rights reserved. Developed by Jago Desain