കേരള സർക്കാർ സ്ഥാപനത്തിൽ ഡ്രൈവർ ആവാം - പ്രായപരിധി 55 വയസ്സ് വരെ

SI-MET College of Nursing, Palluruthy, Kochi – 682 006 Ernakulam – Dist
Simet Driver Job

കേരള സർക്കാരിന്റെ എറണാകുളം ജില്ലയിൽ പള്ളുരുത്തിയിൽ പ്രവർത്തിക്കുന്ന സിമറ്റ് നഴ്സിംഗ് കോളേജിൽ താൽക്കാലിക വ്യവസ്ഥയിൽ ദിവസ വേതന അടിസ്ഥാനത്തിൽ ഹെവി ഡ്യൂട്ടി ഡ്രൈവർമാരെ നിയമിക്കുന്നതിന് അപേക്ഷകൾ ക്ഷണിക്കുന്നു. താല്പര്യമുള്ളവർ ഡിസംബർ 25 ആം തീയതിക്ക് മുൻപ് അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്.

യോഗ്യത

പത്താം ക്ലാസ് പാസ്, ഹെവി ലൈസൻസ് ഉണ്ടായിരിക്കണം. 10 വർഷത്തെ പ്രവർത്തി പരിചയം (5 വർഷം പ്രവർത്തി പരിചയം ഉള്ളവർക്കും അപേക്ഷ സമർപ്പിക്കാവുന്നതാണ്).

പ്രായപരിധി പരിധി

18 വയസ്സ് മുതൽ 55 വയസ്സ് വരെയാണ് പ്രായപരിധി. ഒബിസി വിഭാഗക്കാർക്ക് മൂന്ന് വർഷവും, SC/ST ക്ക്‌ 5 വർഷവും പ്രായപരിധിയിൽ നിന്ന് ഇളവ് ലഭിക്കും.

അപേക്ഷിക്കേണ്ട വിധം?

താല്പര്യമുള്ളവർ സർട്ടിഫിക്കറ്റുകളുടെ കോപ്പികൾ, ജനനത്തീയതി, മുൻ പരിചയം, മെഡിക്കൽ സർട്ടിഫിക്കറ്റ് കോപ്പി, സ്വഭാവ സർട്ടിഫിക്കറ്റ് സഹിതം പള്ളുരുത്തി കോളേജിൽ നേരിട്ടോ  തപാൽ മുഖേനയോ അപേക്ഷ സമർപ്പിക്കാവുന്നതാണ്. അപേക്ഷകൾ 2023 ഡിസംബർ 25 വൈകുന്നേരം 5 മണി വരെ സ്വീകരിക്കും.
SI-MET College of Nursing,
Palluruthy,  
Kochi – 682 006
Ernakulam – Dist.

Post a Comment

© DAILY JOB. All rights reserved. Developed by Jago Desain