ഇന്റർവ്യൂ മാത്രം: എയർപോർട്ടിൽ സെക്യൂരിറ്റി എക്സിക്യൂട്ടീവ് ജോലി നേടാം

AI Airport Services Limited, GSD Complex, CSMI Airport, Near CISF Gate No.5, Sahar, Andheri East, Mumbai 40099. AI Airport Services Limited, AI Unity
Airport Security Executive Job

എയർപോർട്ടിൽ സെക്യൂരിറ്റി എക്സിക്യൂട്ടീവ് പോസ്റ്റിൽ ജോലി നേടാൻ അവസരം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് വെറും ഇന്റർവ്യൂ അറ്റൻഡ് ചെയ്തുകൊണ്ട് ജോലി കരസ്ഥമാക്കാം. വിശദമായ വിവരങ്ങൾ താഴെ നൽകിയിട്ടുണ്ട്. 2024 ഫെബ്രുവരി 1 മുതൽ 3 വരെയാണ് ഇന്റർവ്യൂ നടക്കുന്നത്.

Notification Details

Board Name AI എയർപോർട്ട് സർവീസസ് ലിമിറ്റഡ്
Type of Job Airport Job
Advt No AIASL/05-03/HR/031
പോസ്റ്റ് സെക്യൂരിറ്റി എക്സിക്യൂട്ടീവ്
ഒഴിവുകൾ 130
ലൊക്കേഷൻ Chennai, Mumbai
അപേക്ഷിക്കേണ്ട വിധം ഓണ്‍ലൈന്‍
നോട്ടിഫിക്കേഷൻ തീയതി 2024 ജനുവരി 17
അവസാന തിയതി 2024 ഫെബ്രുവരി 3

Vacancy Details

AI എയർപോർട്ട് സർവീസ് ലിമിറ്റഡ് പ്രസിദ്ധീകരിച്ച ഔദ്യോഗിക നോട്ടിഫിക്കേഷൻ അനുസരിച്ച് സെക്യൂരിറ്റി എക്സിക്യൂട്ടീവ് പോസ്റ്റിലേക്ക് 130 ഒഴിവുകളാണ് ഉള്ളത്. ചെന്നൈ എയർപോർട്ടിൽ 34 ഒഴിവും, മുംബൈ എയർപോർട്ടിൽ 96 ഒഴിവുമാണ് ഉള്ളത്.

Age Limit Details

ജനറൽ കാറ്റഗറിയിൽ പെടുന്ന ഉദ്യോഗാർത്ഥികൾക്കുള്ള പ്രായപരിധി താഴെ നൽകുന്നു. മറ്റുള്ള വിഭാഗക്കാർക്ക് ഉയർന്ന പ്രായപരിധിയിൽ നിന്നും സർക്കാർ അനുവദിച്ചിരിക്കുന്ന ഇളവുകൾ ലഭിക്കുന്നതാണ്.

  •  28 വയസ്സ് വരെയാണ് പ്രായപരിധി.

Educational Qualification

ഡിഗ്രി, NCC സർട്ടിഫിക്കറ്റ് ഉള്ളവർക്ക് മുൻഗണന.

Salary Details

സെക്യൂരിറ്റി എക്സിക്യൂട്ടീവ് തസ്തികയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് 27, 450 രൂപ ശമ്പളമായി ലഭിക്കും 

Application Fees

ജനറൽ, OBC, വനിതാ വിഭാഗക്കാർക്ക് 500 രൂപയാണ് അപേക്ഷ ഫീസ്. മറ്റുള്ള വിഭാഗക്കാർക്ക് സൗജന്യമായി അപേക്ഷിക്കാം. ഡിമാൻഡ് ഡ്രാഫ്റ്റ് വഴി 'AI AIRPORT SERVICES LIMITED' മുംബൈയിൽ മാറാവുന്ന വിധത്തിൽ അയക്കുക.

How to Apply?

താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ നൽകിയിരിക്കുന്ന ഒഫീഷ്യൽ നോട്ടിഫിക്കേഷൻ ഡൗൺലോഡ് ചെയ്ത് മുഴുവനായി വായിച്ച് യോഗ്യത ഉറപ്പുവരുത്തുക. ചെന്നൈ, മുംബൈ എയർപോർട്ടുകളിലെ  ഇന്റർനാഷണൽ കാർഗോ വെയർഹൗസുകളിലേക്കാണ് ഒഴിവുകൾ ഉള്ളത്. ഇന്റർവ്യൂ നടക്കുന്ന തീയതിയും ലൊക്കേഷനും താഴെ നൽകുന്നു. രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 12 മണിവരെയാണ് ഇന്റർവ്യൂ.

Date & Time Venue
Date : 01.02.2024, 02.02.2024 & 03.02.2024 Time : 0900 to 1200 hours Chennai : AI Airport Services Limited, AI Unity Complex, Pallavaram Cantonment, Chennai 600043
Date : 01.02.2024, 02.02.2024 & 03.02.2024 Time : 0900 to 1200 hours Mumbai : AI Airport Services Limited, GSD Complex, CSMI Airport, Near CISF Gate No.5, Sahar, Andheri East, Mumbai 40099.

Post a Comment

© DAILY JOB. All rights reserved. Developed by Jago Desain