പാലക്കാട് ജില്ലയിലെ അകത്തേത്തറ ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിലെ ലബോറട്ടറിയില്‍ ലാബ് ടെക്നീഷ്യന്‍ തസ്തികയില്‍ നിയമനത്തിന് അഫേക്ഷിക്കാം. മൂന്നുമാസത്തേക്കാണ് നിയമനം. വേതനവും ജോലി സമയവും എച്ച്.എം.സി തീരുമാനത്തിന് വിധേയമായിരിക്കും.
യോഗ്യത
ഡയറക്ടറേറ്റ് ഓഫ് മെഡിക്കല്‍ എഡ്യുക്കേഷന്‍ (കേരള സര്‍ക്കാര്‍), മെഡിക്കല്‍ ലബോറട്ടറി ടെക്നോളജിയില്‍ ബിരുദം (ബി.എസ്.സി.എം.എല്‍.ടി)/ മെഡിക്കല്‍ ലബോറട്ടറി ടെക്നോളജി ഡിപ്ലോമ (ഡി.എം.എല്‍.ടി) എന്നിവയാണ് യോഗ്യത. പാരമെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷന്‍ നിര്‍ബന്ധം. 2024 ജനുവരി ഒന്നിന് 40 വയസ് കവിയരുത്.
ഇന്റർവ്യൂ
യോഗ്യരായവര്‍ ജനുവരി 19 ന് രാവിലെ പത്തിന് യോഗ്യതാ സര്‍ട്ടിഫിക്കറ്റും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും ബയോഡാറ്റയും സഹിതം അകത്തേത്തറ ഗ്രാമപഞ്ചായത്തില്‍ ഇന്റര്‍വ്യൂവിന് എത്തണമെന്ന് മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
ജില്ലാ ആശുപത്രിയിൽ കാത്ത് ലാബ് സ്റ്റാഫ് നേഴ്സ് നിയമനം
പാലക്കാട് ജില്ലാ ആശുപത്രിയില്‍ കാത്ത് ലാബ് സ്റ്റാഫ് നേഴ്സ് തസ്തികയില്‍ കരാര്‍/ദിവസ വേതനാടിസ്ഥാനത്തില്‍ ആശുപത്രി മാനേജ്മെന്റ് സമിതി മുഖാന്തരം തെരഞ്ഞെടുക്കുന്നതിന് അപേക്ഷിക്കാം.
യോഗ്യത
ഉദ്യോഗാര്‍ത്ഥികള്‍ ഗവ അംഗീകൃത സ്ഥാപനത്തില്‍ നിന്നും ജി.എന്‍.എം/ബി.എസ്.സി നേഴ്സിങ് കോഴ്സ് പൂര്‍ത്തിയാക്കിയവരും കാത്ത്ലാബ്/ഐ.സി.സി.യുവില്‍ ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയമുള്ളവരും നേഴ്സിങ് കൗണ്‍സില്‍ ഓഫ് കേരളയില്‍ പെര്‍മനന്റ് രജിസ്ട്രേഷന്‍ ഉള്ളവരുമായിരിക്കണം. പ്രായപരിധി 18-40.
തിരഞ്ഞെടുപ്പ്
താത്്പര്യമുള്ളവര്‍ യോഗ്യത സര്‍ട്ടിഫിക്കറ്റുകളും അവയുടെ പകര്‍പ്പുകളും സഹിതം ജനുവരി 24 ന് രാവിലെ 11 ന് ജില്ലാ ആശുപത്രി സൂപ്രണ്ടിന്റെ ചേംബറില്‍ എത്തണമെന്ന് സൂപ്രണ്ട് അറിയിച്ചു. ഫോണ്‍: 0491-25333227, 2534524.