മഹാത്മാ ഗാന്ധി സർവകലാശാലയിലെ സ്‌കൂൾ ഓഫ് നാനോസയൻസ് ആൻഡ് നാനോടെക്‌നോളജി, സ്‌കൂൾ ഓഫ് എനർജി മെറ്റീരിയൽസ്, സ്‌കൂൾ ഓഫ് പോളിമർ സയൻസ് ആൻഡ് ടെക്‌നോളജി എന്നിവിടങ്ങളിലും ഐ.ഐ.യു.സി.എൻ.എൻ സെൻററിലും ലാബ് അസിസ്റ്റൻറ് തസ്തികയിൽ താല്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
- ജനറൽ വിഭാഗത്തിൽ ഒരു ഒഴിവു വീതമാണുള്ളത്.
- ഒരു വർഷത്തേയ്ക്ക് കരാർ അടിസ്ഥാനത്തിലാണ് നിയമനം.
അടിസ്ഥാന യോഗ്യത
ഫിസിക്‌സ് അല്ലെങ്കിൽ കെമിസ്ട്രിയിൽ ബി.എസ്.സി
◼️ പ്രതിമാസ വേതനം സഞ്ചിത നിരക്കിൽ 20000 രൂപ.
◼️ പ്രായപരിധി 2023 ജനുവരി ഒന്നിന് 36 വയസ് കവിയരുത്.
◼️ പ്രായപരിധി 2023 ജനുവരി ഒന്നിന് 36 വയസ് കവിയരുത്.
അപേക്ഷിക്കേണ്ട വിധം?
അപേക്ഷാഫോം ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് പ്രായം, വിദ്യഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം, അധികയോഗ്യത എന്നിവ തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം ജനുവരി എട്ടിനകം ഇമെയിലിലോ വിലാസത്തിലോ അയക്കണം.
📮 രജിസ്ടാർ മഹാത്മാഗാന്ധി സർവകലാശാല, പ്രിയദർശിനി ഹിൽസ് പി.ഒ, കോട്ടയം - 686560