ചങ്ങാതി പദ്ധതിയിൽ അവസരം - മലയാളം അറിയുന്നവർക്ക് അപേക്ഷിക്കാം

Changathi Scheme Job,'Changathi' literacy programme,State Literacy Mission,Changathi, the Kerala State Literacy Mission Authority's Malayalam literacy
Changathi Scheme Job,'Changathi' literacy programme,State Literacy Mission
സംസ്ഥാന സാക്ഷരത മിഷൻ അതോറിറ്റി നടപ്പിലാക്കുന്ന അതിഥി തൊഴിലാളികൾക്കുള്ള ചങ്ങാതി പദ്ധതിയുടെ ഭാഗമായി പായിപ്ര ഗ്രാമപഞ്ചായത്തിൽ ഇൻസ്ട്രക്ടർമാരെ നിയമിക്കുന്നന് അപേക്ഷ ക്ഷണിച്ചു.

യോഗ്യത

പത്താം ക്ലാസ് യോഗ്യതയുള്ള ഹിന്ദിയിലും മലയാളത്തിലും പരിജ്ഞാനം ഉള്ളവർക്ക് അപേക്ഷിക്കാം. അവസാന തീയതി ഫെബ്രുവരി 20. തിരഞ്ഞെടുക്കുന്ന ഇൻസ്ട്രക്ടർമാർക്ക് 3000 രൂപ ഓണറേറിയം ലഭിക്കും.

അപേക്ഷിക്കേണ്ട വിധം?

താല്പര്യമുള്ളവർ സർട്ടിഫിക്കറ്റുകളുടെ പകർപോടു കൂടി വെള്ളപേപ്പറിൽ അപേക്ഷ തയ്യാറാക്കി പായിപ്ര ഗ്രാമപഞ്ചായത്ത് ഓഫീസിൽ അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് 0484 2426596.

സേഫ്റ്റി ഓഫീസർ നിയമനം.

 എറണാകുളം ജനറൽ ആശുപത്രിയിൽ ആശുപത്രി വികസന സൊസൈറ്റി മുഖേന സേഫ്റ്റി ഓഫീസർ തസ്തികയിലേക്ക് താത്കാലിക നിയമനം നടത്തുന്നതിനായി ഫെബ്രുവരി 24 ന് രാവിലെ 11നു വാക്-ഇൻ ഇന്റർവ്യൂ നടത്തും.

 ഡിപ്ലോമ ഇൻ ഫയർ ആൻഡ് സേഫ്റ്റിയാണ് യോഗ്യത. സമാന മേഖലയിലെ പ്രവൃത്തി പരിചയം അഭികാമ്യം. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ അന്നേ ദിവസം യോഗ്യത തെളിയിക്കുന്ന രേഖകളുടെ അസൽ, പകർപ്പ്, ബയോഡാറ്റ എന്നിവ സഹിതം സൂപ്രണ്ടിന്റെ ഓഫീസിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്കും സംശയ നിവാരണത്തിനും: 0484-2336000.

Post a Comment

© DAILY JOB. All rights reserved. Developed by Jago Desain