കോഴിക്കോട് ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിന് കീഴിൽ ഓപ്പൺ പ്രയോറിറ്റി വിഭാഗത്തിനായി സംവരണം ചെയ്ത ഫോറസ്റ്റ് ബോട്ട് ഡ്രൈവർ തസ്തികയിൽ് താല്ക്കാലിക ഒഴിവ് നിലവിലുണ്ട്.
യോഗ്യത : എസ്എസ്എൽസി അല്ലെങ്കിൽ തത്തുല്യ യോഗ്യത, മോട്ടോർ ബോട്ട് ഡ്രൈവിങ് ലൈസൻസും രണ്ട് വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയവും, മോട്ടോർ ബോട്ടിന്റെ റിപ്പയർ സംബന്ധിച്ച് അടിസ്ഥാന സാങ്കേതിക പരിജ്ഞാനം, നീന്തൽ അറിഞ്ഞിരിക്കണം.
പ്രായം : 25-41, ശമ്പളം - 26500 - 60700 രൂപ.
ഫിസിക്കൽ
ഉയരം -168 സെ.മീ, നെഞ്ചളവ് 81 സെ.മീ 5 സെ.മീ എക്സ്പാൻഷൻ എന്നീ ശാരീരിക യോഗ്യതകൾ ഉണ്ടായിരിക്കേണ്ടതാണ്. (പട്ടികജാതി / പട്ടിക വർഗ ഉദ്യോഗാർത്ഥികൾക്ക് ഉയരം 160 സെ.മീ, നെഞ്ചളവ് 81 സെ.മീ 5 സെ.മീ എക്സ്പാൻഷൻ).
How to Apply?
യോഗ്യരായ ഉദ്യോഗാർത്ഥികൾ പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്നതിനുളള അസൽ സർട്ടിഫിക്കറ്റുകൾ സഹിതം മാർച്ച് അഞ്ചിനകം അടുത്തുളള എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ നേരിട്ട് ഹാജരായി പേര് രജിസ്റ്റർ ചെയ്യണമെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസർ അറിയിച്ചു.