സാമൂഹ്യനീതി വകുപ്പിൽ ടെക്നിക്കൽ അസിസ്റ്റന്റ് ഒഴിവ്

Social Justice Department, സാമൂഹ്യ നിധി വകുപ്പ്, ജോലി ഒഴിവുകൾ, Kerala Jobs, Social Justice Department job vacancies
Social Justice Department Job Vacancy,Samuhya Neethi Vakupp Job Vacancy
കോട്ടയം ജില്ലയിലെ മാതാപിതാക്കളുടെയും മുതിർന്ന പൗരന്മാരുടേയും ക്ഷേമവും സംരക്ഷണവും സംബന്ധിച്ച നിയമം 2007 പ്രകാരം സാമൂഹ്യനീതി വകുപ്പ് മെയിന്റനൻസ് ട്രിബ്യൂണലുകളിൽ ആർ.ഡി.ഒ മാരെ സഹായിക്കുന്നതിന് ടെക്‌നിക്കൽ അസിസ്റ്റന്റ്മാരെ നിയമിക്കുന്നു.

 അംഗീകൃത സർവകലാശാല ബിരുദം, വേഡ് പ്രോസ്സസിംഗിൽ സർക്കാർ അംഗീകൃത കമ്പ്യൂട്ടർ കോഴ്‌സ്, മലയാളം ഇംഗ്ലീഷ് ഭാഷകളിൽ ടൈപ്പ്‌റൈറ്റിംഗ് എന്നിവയാണ് യോഗ്യത. എം.എസ്.ഡബ്ല്യു ബിരുദമുള്ളവർക്ക് മുൻഗണന ലഭിക്കും. പ്രായപരിധി 18 വയസിനും 35 വയസിനും ഇടയിൽ. ഒരു വർഷത്തെ കരാർ നിയമനമാണ്.

അപേക്ഷിക്കേണ്ട വിധം?

താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ ഫെബ്രുവരി 27ന് (ചൊവ്വാഴ്ച്ച) രാവിലെ 11 മണിക്ക് കളക്‌ട്രേറ്റ് തൂലിക ഹാളിൽ നടക്കുന്ന വാക് - ഇൻ - ഇന്റർവ്യൂവിൽ അസൽ രേഖകളുമായി ഹാജരാകണം.

Post a Comment

© DAILY JOB. All rights reserved. Developed by Jago Desain