പത്തനംതിട്ട ജില്ലയിലെ കോന്നിയിലെ കൗൺസിൽ ഫോർ ഫുഡ് റിസർച്ച് ആന്റ് ഡെവലപ്‌മെന്റിന്റെ ഉടമസ്ഥതയിലുളള ഫുഡ് ക്വാളിറ്റി മോണിട്ടറിംഗ് ലബോറട്ടറി (എഫ്.ക്യൂ.എം.എൽ) യിലെ മൈക്രോബയോളജി വിഭാഗം ലാബിലേക്ക് ജൂനിയർ അനലിസ്റ്റ് (മൈക്രോബയോളജി) തസ്തികയിലേക്ക് ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.
ശമ്പളം
പ്രതിമാസ വേതനം 15000 രൂപ. യോഗ്യത - മൈക്രോബയോളജി വിഷയത്തിൽ 55 ശതമാനം മാർക്കോടെ ബിരുദാനന്തര ബിരുദവും മോഡേൺ ഫുഡ് അനാലിസിസിൽ ഒരു വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയവും.
അപേക്ഷിക്കേണ്ട വിധം?
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയ്യതി : മാർച്ച് 30. വിവരങ്ങൾക്കും അപേക്ഷാഫോമിനും www.supplycokerala.com, www.cfrdkerala.in.