എട്ടാം ക്ലാസ് ഉള്ളവർക്ക് കൊച്ചിൻ ഷിപ്പിയാർഡിൽ ട്രെയിനി ഒഴിവ് - അപേക്ഷ ഫീസ് വേണ്ട

Cochin Shipyard Limited (CSL), Cochin Shipyard Limited recruitment. Cochin Shipyard Limited applications aur invited for rigger trainee vacancies.
CSL Recruitment 2024കൊച്ചിൻ ഷിപ്പിയാർഡ് ലിമിറ്റഡ് റിഗ്ഗർ ട്രെയിനി ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. എട്ടാം ക്ലാസും അനുബന്ധ യോഗ്യതയും ഉള്ളവർക്ക്  ഒഴിവുകളിലേക്ക് അപേക്ഷിക്കാം. വിശദമായ വിവരങ്ങൾ താഴെ നൽകിയിട്ടുണ്ട് വായിച്ചു മനസ്സിലാക്കിയശേഷം  ഉദ്യോഗാർത്ഥികൾക്ക് 2024 മാർച്ച് 30 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.

Vacancy Details

കൊച്ചിൻ ഷിപ്പിയാർഡ് ലിമിറ്റഡ് പ്രസിദ്ധീകരിച്ച ഒഫീഷ്യൽ നോട്ടിഫിക്കേഷൻ അനുസരിച്ച് 20 റിഗ്ഗർ ട്രെയിനി ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

Age Details

ഇതൊരു ട്രെയിനിങ് അടിസ്ഥാനത്തിലുള്ള നിയമനം ആണെന്ന് ആദ്യം പറഞ്ഞുവല്ലോ. അതുകൊണ്ടുതന്നെ 18 വയസ്സ് മുതൽ 20 വയസ്സ് വരെയുള്ളവർക്ക് മാത്രമേ ഇതിലേക്ക് അപേക്ഷിക്കാൻ കഴിയു.

Salary Details

റിഗ്ഗർ ട്രെയിനി പോസ്റ്റിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 6000 രൂപ മുതൽ 7000 രൂപ വരെ ട്രെയിനിങ് സമയത്ത് സ്റ്റപ്പെന്റ് ലഭിക്കുന്നതാണ്.

Educational Qualification

എട്ടാം ക്ലാസ് പാസ് ആയിരിക്കണം. ബിരുദം ഉള്ളവർക്കോ ഡിപ്ലോമ അതല്ലെങ്കിൽ അതിനുമുകളിൽ യോഗ്യതയുള്ളവർക്കോ ഇതിലേക്ക് അപേക്ഷിക്കാൻ അർഹതയില്ല.

Application Fees

അപേക്ഷ ഫീസ് ഇല്ലാതെ സൗജന്യമായി അപേക്ഷിക്കാം.

How to Apply?

താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഓൺലൈൻ ആയിട്ട് അപേക്ഷ സമർപ്പിക്കണം. ഔദ്യോഗിക നോട്ടിഫിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിനുള്ള ലിങ്ക് താഴെ കൊടുത്തിട്ടുണ്ട്. ഡൗൺലോഡ് ചെയ്ത് മുഴുവനായി വായിച്ച് അതിലെ മാർഗ്ഗ നിർദ്ദേശങ്ങൾ എല്ലാം നിങ്ങൾക്ക് അംഗീകരിക്കാൻ കഴിയുന്നുവെങ്കിൽ മാത്രം നിങ്ങൾ അപേക്ഷിക്കുക. 2024 മാർച്ച് 30 വരെ അപേക്ഷിക്കാനുള്ള സമയപരിധിയുണ്ട്.

Post a Comment

© DAILY JOB. All rights reserved. Developed by Jago Desain