മെഡിക്കൽ കോളേജിൽ നിരവധി ഒഴിവുകൾ - ഡാറ്റാ എൻട്രി ഓപ്പറേറ്റർ, ലാബ് അസിസ്റ്റന്റ്.. ഒഴിവുകളിലേക്ക് ഇന്റർവ്യൂ

Ernakulam Government Medical College job vacancy, Ernakulam Government Medical College Data Entry Operator Job Vacancy, Kerala Jobs
Eranamkulam Government Medical College Job Vacancy
എറണാകുളം ജില്ലയിലെ ഗവൺമെന്റ് മെഡിക്കൽ കോളേജിലെ മൈക്രോബയോളജി വകുപ്പിന് കീഴിലുള്ള വിആർഡിഎൽ ഒരു വർഷത്തേക്ക് നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. നേരിട്ട് ഇന്റർവ്യൂ വഴിയാണ് നിയമനം നൽകുന്നത്. ഒരു തസ്തികയും അതിലേക്ക് വരുന്ന യോഗ്യതയും ഇന്റർവ്യൂ വിവരങ്ങളും താഴെ നൽകുന്നു.

1.ഡാറ്റാ എൻട്രി ഓപ്പറേറ്റർ

യോഗ്യത: ഡാറ്റാ എൻട്രിയിലും ഡാറ്റാ മാനേജ്മെൻറിലും അറിവുള്ള ബിരുദം. വേതനം 20,000 ഏകീകരിച്ച വേതനം. മറ്റ് അലവൻസുകൾ ഇല്ലാതെ. അഭിലഷണീയമായ യോഗ്യതകൾ: ആരോഗ്യ മേഖലയിൽ പ്രവൃത്തി പരിചയം. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് എറണാകുളം ഗവ. മെഡിക്കൽ കോളേജിൽ മാർച്ച് ഏഴിന് രാവിലെ 11 മണിക്ക് പ്രായം, യോഗ്യത, അനുഭവപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ (അസ്സലും കൃത്യമായി സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും) സഹിതം അഭിമുഖത്തിൽ പങ്കെടുക്കാം.

2. റിസർച്ച് അസിസ്റ്റന്റ്

യോഗ്യത പ്രസക്തമായ വിഷയത്തിൽ (മെഡിക്കൽ മൈക്രോബയോളജി/മോളിക്യുലാർ ബയോളജി/ബയോടെക്നോളജി) ബിരുദാനന്തര ബിരുദം. 35,000 ഏകീകരിച്ച വേതനം. മറ്റ് അലവൻസുകൾ ഇല്ലാതെ

അഭിലഷണീയമായ യോഗ്യതകൾ
1. മോളിക്യുലാർ ഡയഗ്നോസ്റ്റിക് ലബോറട്ടറിയിൽ പ്രവൃത്തിപരിചയം.
2. കമ്പ്യൂട്ടർ ആപ്ലിക്കേഷൻസിലും ഡാറ്റാ മാനേജ്മെൻറിലും ഉള്ള അറിവ്
താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് എറണാകുളം ഗവ: മെഡിക്കൽ കോളേജിൽ മാർച്ച് നാലിന് രാവിലെ 11 മണിക്ക് നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കാവുന്നതാണ്.

3. മൾട്ടി ടാസ്കിങ് സ്റ്റാഫ്

യോഗ്യത അംഗീകൃത ബോർഡിൽ നിന്നുള്ള ഹൈസ്കൂൾ/മെട്രിക് തത്തുല്യം. അഭിലഷണീയമായ യോഗ്യതകൾ ആരോഗ്യ മേഖലയിൽ പ്രവൃത്തി പരിചയം. വേതനം 18.000. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ എറണാകുളം ഗവ: മെഡിക്കൽ കോളേജിൽ മാർച്ച് 5 ന് രാവിലെ 11 ന് നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം.

4.സയൻറിസ്റ്റ് ബി

യോഗ്യത: എം സി ഐ/ഡിസിഐ/വിസിഐ അംഗീകരിച്ച എം ബി ബി എസ്/ബിഡി എസ്/ബി.വിഎസ് സി /എ എച്ച് ബിരുദം. 

അഭിലഷണീയ യോഗ്യത: അംഗീകൃത സർവകലാശാലയിൽ നിന്നും മൈക്രോബയോളജിയിൽ എം ഡി ഫസ്റ്റ് ക്ലാസ് ബിരുദമുള്ള ഉദ്യോഗാർത്ഥികൾ. അധിക പോസ്റ്റ് ഡോക്ടറൽ ഗവേഷണ പരിചയം അല്ലെങ്കിൽ പ്രസക്തമായ വിഷയങ്ങളിൽ അംഗീകൃത സ്ഥാപനങ്ങളിൽ നിന്നുള്ള പരിശീലന പരിചയം. കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് അല്ലെങ്കിൽ ബിസിനസ് ഇൻറലിജൻസ് ടൂളുകൾ/ഡാറ്റാ മാനേജ്‌മെൻറ് എന്നിവയെ കുറിച്ചുള്ള അറിവ്. രണ്ട് വർഷത്തെ ആർ ആ൯്റ് ഡി പരിചയം അല്ലെങ്കിൽ അത്യാവശ്യ യോഗ്യത നേടിയ ശേഷം ബന്ധപ്പെട്ട വിഷയത്തിലുള്ള അധ്യാപക പരിചയം. ബന്ധപ്പെട്ട വിഷയത്തിൽ എം ഡി എംഡി എസ് എം.വിഎസ് സി ഉള്ള ഉദ്യോഗാർത്ഥികൾക്ക് മുൻഗണന. 

5. സയൻറിസ്റ്റ് ബി നോൺ മെഡിക്കൽ

അംഗീകൃത സർവകലാശാലയിൽ നിന്നും ബയോടെക്നോളജി‌യിൽ ബിടെക് ബിരുദവും 2 വർഷ ത്തെ ആർ ആ൯്റ് ഡി പ്രവൃത്തി പരിചയം അല്ലെങ്കിൽ

അംഗീകൃത സർവകലാശാലയിൽ നിന്നും ബയോടെക്നോളജിയിൽ ബിടെക് ബിരുദവും 2 വർഷ ത്തെ ആർ ആ൯്റ് ഡി പ്രവൃത്തി പരിചയം.

അംഗീകൃത സർവകലാശാലയിൽ നിന്നും പ്രസക്തമായ വിഷയത്തിൽ (മെഡിക്കൽ മൈക്രോബയോളജി/മോളിക്യുലാർ ബയോളജി/ ബയോടെക്നോളജി) ഒന്നാം ക്ലാസ് മാസ്റ്റർ ബിരുദം.

അംഗീകൃത സർവകലാശാലയിൽ നിന്നും എം.എസ്.സി പ്ലസ് പിഎച്ച് ഡി ബന്ധപ്പെട്ട വിഷയത്തിൽ (മെഡിക്കൽ മൈക്രോബയോളജി/മോളിക്യുലാർ ബയോളജി/ബയോടെക്നോളജി) രണ്ടാം ക്ലാസ് ബിരുദം

അഭിലഷണീയമായ യോഗ്യതകൾ

1. ബന്ധപ്പെട്ട വിഷയത്തിൽ ഡോക്ടറേറ്റ് അല്ലെങ്കിൽ അംഗീകൃത സർവകലാശാലയി ൽ നിന്നും ഒന്നാം ക്ലാസോടു കൂടി ബയോടെക്നോളജിയിൽ എം.എംടെക് ബിരുദം.

2. അധിക പോസ്റ്റ് ഡോക്ടറൽ ഗവേഷണം അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും പ്രസക് തമായ വിഷയത്തിൽ പരിശീലന പരിചയം.

3. കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് അല്ലെങ്കിൽ ബിസിനസ് ഇൻറലിജൻസ് ടൂളുകൾ/ഡാറ്റാ മാ നേജ്മെൻറ് എന്നിവയെ കുറിച്ചുള്ള അറിവ്.

4. രണ്ട് വർഷത്തേ പരിചയം അല്ലെങ്കിൽ അത്യാവശ്യ യോഗ്യത നേടിയ ശേഷം ബന്ധപ്പെട്ട വിഷയത്തിലുള്ള അധ്യാപക പരിചയം.

ബന്ധപ്പെട്ട വിഷയത്തിൽ പിഎച്ച് ഡി യുള്ള ഉദ്യോഗാർത്ഥികൾക്ക് മുൻഗണന.
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് എറണാകുളം ഗവ: മെഡിക്കൽ കോളേജിൽ മാർച്ച് 4 ന് രാവിലെ 11 മണിക്ക് ബന്ധപ്പെട്ട പ്രായം, യോഗ്യത അനുഭവപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ (അസ്സലും കൃത്യമായി സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും) സഹിതം അഭിമുഖത്തിൽ പങ്കെടുക്കാവുന്നതാണ്. വേതനം 56,000/- പ്ലസ് എച്ച് ആർ എ ഡിഎസ് ടി മാനദണ്ഡങ്ങ ൾ അനുസരിച്ച് അനുവദനീയമായ വർധനവ്.

6. ലാബ് ടെക്നീഷ്യൻ

യോഗ്യത അംഗീകൃത സർവകലാശാലയിൽ നിന്നും ബി.എസ്.സി എം.എൽ ടി അല്ലെങ്കിൽ പ്ലസ് ടുവും ഡിഎംഇ അംഗീകൃത മെഡിക്കൽ ലബോറട്ടറി ടെക്നോളജിയിൽ ഡിപ്ലോമ അല്ലെങ്കിൽ ഹൈസ്കൂളിലെ 5 വർഷത്തെ ലബോറട്ടറി പരിചയം. 

അഭിലഷണീയ യോഗ്യത കമ്പ്യൂട്ടർ ആപ്ലിക്കേഷൻസിലും ഡാറ്റാ മാനേജ്മെൻറിലുമുള്ള അറിവ്. 

വേതനം 20000 പ്ലസ് എച്ച് ആർ എ ഡി എസ് ടി മാനദണ്ഡങ്ങൾ അനുവദനീയമായ വർദ്ധനവ് അനുസരിച്ച്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് പ്രായം, യോഗ്യത, അനുഭവ പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ (അസലും കൃത്യമായി സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും) സഹിതം എറണാകുളം ഗവ: മെഡിക്കൽ കോളേജിൽ മാർച്ച് 6ന് രാവിലെ 11 ന് നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കാം.  

Post a Comment

© DAILY JOB. All rights reserved. Developed by Jago Desain